5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Afghanistan Women Cricket : ‘ഓസ്ട്രേലിയയിൽ അഭയാർത്ഥി ടീം രൂപീകരിക്കാൻ സഹായിക്കണം’; ഐസിസിയോട് അഭ്യർത്ഥിച്ച് അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റർമാർ

Afghanistan Women Cricket Refugee Team : ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനു കീഴിലുള്ള ഈസ്റ്റ് ഏഷ്യൻ ക്രിക്കറ്റ് ഓഫീസിനു കീഴിൽ അഭയാർത്ഥി ടീം രൂപീകരിക്കാൻ ഐസിസിയോട് സഹായം അഭ്യർത്ഥിച്ച് അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റർമാർ. ടീമിൽ അംഗമായിരുന്ന 17 പേരാണ് ഐസിസിക്ക് കത്തയച്ചത്.

Afghanistan Women Cricket : ‘ഓസ്ട്രേലിയയിൽ അഭയാർത്ഥി ടീം രൂപീകരിക്കാൻ സഹായിക്കണം’; ഐസിസിയോട് അഭ്യർത്ഥിച്ച് അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റർമാർ
Afghanistan Women Cricket Refugee Team (Courtesy -AFP)
Follow Us
abdul-basithtv9-com
Abdul Basith | Published: 02 Jul 2024 13:58 PM

ഓസ്ട്രേലിയയിൽ ഒരു അഭയാർത്ഥി ടീം രൂപീകരിക്കാൻ സഹായിക്കണമെന്ന് ഐസിസിയോട് അഭ്യർത്ഥിച്ച് അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റർമാർ. അഫ്ഗാനിൽ താലിബാൻ ഭരണമാരംഭിച്ചതോടെ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീം പിരിച്ചുവിട്ടിരുന്നു. ഈ ടീമിൽ അംഗമായിരുന്ന 17 താരങ്ങളാണ് ഐസിസിക്ക് കത്തയച്ചത്. ശനിയാഴ്ച ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയ്ക്ക് അയച്ച കത്തിൽ അഭയാർത്ഥി ടീം രൂപീകരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം കാരണം ഐസിസി തങ്ങളെ ദേശീയ ടീമായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ക്രിക്കറ്റ് ബോർഡിനു കീഴിൽ കളിക്കാനോ അഫ്ഗാനിസ്ഥാൻ ദേശീയ ടീമായി അറിയപ്പെടാനോ താത്പര്യമില്ല. മറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കീഴിലുള്ള ഈസ്റ്റ് ഏഷ്യൻ ക്രിക്കറ്റ് ഓഫീസിൽ അഭയാർത്ഥി ടീം രൂപീകരിക്കാൻ സഹായിക്കണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ ക്രിക്കറ്റ് കളിക്കണമെന്നാഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാത്ത എല്ലാ അഫ്ഗാൻ സ്ത്രീകളെയും പ്രതിനിധീകരിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും കത്തിൽ പറയുന്നു.

Also Read : Suryakumar Yadav : സൂര്യ എടുത്ത ക്യാച്ച് നിയമവിരുദ്ധമാണോ അല്ലയോ?; ഷോൺ പൊള്ളോക്കിൻ്റെ മറുപടി ഇങ്ങനെ: വിഡിയോ കാണാം

വനിതാ ടീം ഇല്ലാത്ത രാജ്യങ്ങൾക്ക് ഐസിസി മുഴുവൻ അംഗത്വം നൽകില്ലെന്നാണ് ഐസിസിയുടെ നിലപാട്. താലിബാൻ വനിതാ ടീമിനെ പിരിച്ചുവിട്ടപ്പോൾ ഐസിസി അഫ്ഗാൻ്റെ അംഗത്വം റദ്ദാക്കേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. ഈ തീരുമാനത്തിനെതിരെ നിലകൊണ്ട ക്രിക്കറ്റ് ബോർഡാണ് ഓസ്ട്രേലിയയുടേത്. അഫ്ഗാനിസ്ഥാനെതിരെ ഉഭയകക്ഷി പരമ്പര കളിക്കാൻ അവർ തയ്യാറായിരുന്നില്ല. ടി20 ലോകകപ്പിൻ്റെ ക്വാർട്ടറിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് അഫ്ഗാൻ സെമിഫൈനലിൽ പ്രവേശിച്ചത്.

2020 നവംബറിലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വനിതാ ടീമിനുള്ള ട്രയൽസ് നടത്തിയത്. കാബൂളിൽ നടത്തിയ ട്രയൽസിൽ 25 താരങ്ങളെ തിരഞ്ഞെടുത്തു. ഒമാൻ പര്യടനമായിരുന്നു വനിതാ ടീമിൻ്റെ ആദ്യ ദൗത്യം. എന്നാൽ, ഇത് നടന്നില്ല. 9 മാസങ്ങൾക്കു ശേഷം താലിബാൻ അധികാരത്തിലെത്തുകയും കായികവിനോദങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് വനിതകളെ വിലക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീമിലും ക്രിക്കറ്റ് ടീമിലും ഉണ്ടായിരുന്ന പലരും വിദേശത്തേക്ക് താമസം മാറി. കൂടുതൽ പേരും ഓസ്ട്രേലിയയിലേക്ക് കൂടുമാറിയപ്പോൾ മറ്റ് ചിലർ ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും പറന്നു. ഇവരിൽ പലരും ലോക്കൽ ക്ലബുകളിൽ കളി തുടരുകയാണ്.