Rashid Khan: ഖുറാനും ഇസ്ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ്; താലിബാൻ വിലക്കിനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ

Medical education for women in Afghanistan: 2020 ഓ​ഗസ്റ്റിലാണ് അഫ്​ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. പിന്നാലെ ഏഴാം ക്ലാസ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസവും താലിബാൻ വിലക്കിയിരുന്നു.

Rashid Khan: ഖുറാനും ഇസ്ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ്; താലിബാൻ വിലക്കിനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ

Rashid Khan (image Credits: PTI)

Updated On: 

05 Dec 2024 07:15 AM

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വിദ്യാഭ്യാസ – മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ താലിബാൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. താലിബാൻ ഭരണകൂടത്തിന്റെ നീക്കം രാജ്യത്തെ ആരോ​ഗ്യ സംവിധാനത്തെയും സമൂഹത്തിന്റെ വിശാലമായ ഘടനയെയും തകർക്കുമെന്ന് അഫ്​ഗാനിസ്ഥാൻ താരമായ റാഷിദ് ഖാൻ പറഞ്ഞു. ഇസ്ലാമിക വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് ഉള്ളതെന്നും സ്ത്രീ പുരുഷന്മാരുടെ തുല്യമായ ആത്മീയ മൂല്യത്തെ കുറിച്ചും ഖുറാനിൽ എടുത്തു പറയുന്നുണ്ടെന്ന് റാഷിദ് ഖാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. സീനിയർ താരം മുഹമ്മദ് നബിയും താലിബാൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി രം​ഗത്തെത്തി.

2020 ഓ​ഗസ്റ്റിലാണ് അഫ്​ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്. പിന്നാലെ ഏഴാം ക്ലാസ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസവും താലിബാൻ വിലക്കിയിരുന്നു. സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മത്രം മതി എന്ന നിലപാടാണ് താലിബാൻ സ്വീകരിച്ചിരിക്കുന്നത്. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് പ്രവേശനമില്ല. ഇത്തരത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള താലിബാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയാണ് റാഷിദ് ഖാൻ പരസ്യമായി രംഗത്തെത്തിയത്.

റാഷിദ് ഖാൻ പങ്കുവച്ച കുറിപ്പ്

‘‘ഇസ്ലാമിക പഠനങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. സ്ത്രീ- പുരുഷഭേദമന്യേ എല്ലാവർക്കും അറിവ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. ഖുറാനിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ-പുരുഷൻമാരുടെ തുല്യമായ ആത്മീയ മൂല്യത്തെക്കുറിച്ചും എടുത്ത് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിലക്കേർപ്പെടുത്തിയ താലിബാൻ ഭരണകൂടത്തിന്റെ നയത്തെ ഏറെ വേദനയോടും നിരാശയോടെയുമാണ് ഞാൻ നോക്കി കാണുന്നത്”.

“അമ്മമാരും സഹോദരിമാരും അടങ്ങുന്ന സ്ത്രീകളുടെ ഭാവിയെ മാത്രമല്ല, ഈ നീക്കം അഫ്​ഗാൻ ജനതയുടെ വിശാലമായ ഘടനയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ‌‌സമൂഹമാധ്യമങ്ങളിൽ ഈ നീക്കത്തിനെതിരെ അവർ പങ്കുവയ്ക്കുന്ന ഓരോ ചെറിയ കാര്യവും വേദനയും നിരാശയും മാത്രമല്ല, അവർ അനുഭവിക്കുന്ന വെല്ലുവിളികൾ കൂടിയാണ്”.

“വളരെ നിർണായകമായ ഒരു ദശാസന്ധിയിലാണ് അഫ്​ഗാനിസ്ഥാൻ ഇപ്പോഴുള്ളത്. ഈ രാജ്യത്തിന് മെഡിക്കൽ രം​ഗം ഉൾപ്പെടെയുള്ള എല്ലാമേഖലകളിലും വിദ​ഗ്ധന്മാരെ ആവശ്യമുണ്ട്. മാതൃരാജ്യത്തെ ആരോ​ഗ്യരം​ഗം വളരെ ​ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് ​ഗുരുതരമായ പ്രശ്നം തന്നെയാണ്. സ്ത്രീകളുടെ അന്തസിനെയും രാജ്യത്തെ ആരോ​ഗ്യ സംവിധാനത്തെയും അത് ഒരുപോലെ ബാധിക്കുന്നു”.

‘‘ അമ്മമാർക്കും സഹോദരിമാർക്കും മെഡിക്കൽ രംഗത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കേണ്ടത് പ്രധാനമാണ്. വിലക്ക് പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. വിലക്ക് പിൻവലിച്ചാൽ അഫ്ഗാനിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും അതുവഴി രാജ്യത്തിന്റെ പുരോ​ഗതിക്കായി വലിയ സംഭാവനകൾ നൽകാനും കഴിയും. എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ ധാർമിക കടമ കൂടിയാണ്”. – റാഷിദ് ഖാൻ കുറിച്ചു.

മുഹമ്മദ് നബി പങ്കുവച്ച കുറിപ്പ്

“പെൺകുട്ടികളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കികൊണ്ടുള്ള ഭരണകൂടത്തിന്റെ തീരുമാനം ഹൃദയഭേദകവും അനീതിയുമാണ്. ഇസ്ലാം മതം വി​ദ്യാഭ്യാസത്തിന് എപ്പോഴും പ്രധാന്യം നൽകുന്നുണ്ട്. വിദ്യാഭ്യാസം വിലക്കികൊണ്ടുള്ള ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ ചെയ്യാനുള്ള അവകാശവും നിഷേധിക്കുന്നത് അവരുടെ സ്വപ്നങ്ങളോടും നമ്മുടെ രാജ്യത്തിൻ്റെ ഭാവിയോടുമുള്ള വഞ്ചനയാണ്. നമ്മുടെ പെൺമക്കൾ പഠിക്കട്ടെ, വളരട്ടെ. ഇത് അവരുടെ അവകാശമാണ്, അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്”. -മുഹമ്മദ് നബി കുറിച്ചു.

A post shared by Mohammad Nabi (@mohammadnabi07)

“>

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു