5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters : നോവയുമായി സംസാരിക്കും, എല്ലാം കോംപ്ലിമെന്റാക്കാന്‍ ലൂണ; ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ ഗോള്‍കീപ്പര്‍മാരും എത്തുന്നു

Adrian Luna-Noah Sadaoui Fight : നോവയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ലൂണ വ്യക്തമാക്കി. നോവ പാസ് നല്‍കാത്തതാണ് ചൊടിപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ വഴക്കുണ്ടാക്കാന്‍ പോകരുതായിരുന്നു. നോവയുമായി ഡ്രസിംഗ് റൂമില്‍ സംസാരിച്ച്, പ്രശ്‌നം പരിഹരിക്കുമെന്നും ലൂണ. ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ക്യാപ്റ്റന്റെ വാക്കുകള്‍

Kerala Blasters : നോവയുമായി സംസാരിക്കും, എല്ലാം കോംപ്ലിമെന്റാക്കാന്‍ ലൂണ; ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ ഗോള്‍കീപ്പര്‍മാരും എത്തുന്നു
നോവ സദൂയിയും, അഡ്രിയാന്‍ ലൂണയും Image Credit source: കേരള ബ്ലാസ്‌റ്റേഴ്‌സ്-ഫേസ്ബുക്ക് പേജ്‌
jayadevan-am
Jayadevan AM | Updated On: 31 Jan 2025 14:32 PM

ചെന്നൈയിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ മധുരത്തിനിടയിലും, ഗ്രൗണ്ടില്‍ വച്ച് ടീം ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും, സഹതാരം നോവ സദൂയിയും തമ്മിലുണ്ടായ കലഹം കേരള ബ്ലാസ്‌റ്റേഴ്‌സിന് കല്ലുകടിയായിരുന്നു. ഗോള്‍ നേടാനുള്ള മികച്ച അവസരം നോവ നഷ്ടപ്പെടുത്തിയതാണ് ലൂണയെ ചൊടിപ്പിച്ചത്. പാസ് നല്‍കാന്‍ ശ്രമിക്കാതെ നോവ ഗോളടിക്കാന്‍ ശ്രമിച്ചത് ലൂണ ചോദ്യം ചെയ്തു. എന്നാല്‍ ഇത് നോവയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സംഭവം. ഇഷാന്‍ പണ്ഡിത ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ നോവയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ലൂണ വ്യക്തമാക്കി.

വീഡിയോ കാണാം:

നോവ പാസ് നല്‍കാത്തതാണ് തന്നെ ചൊടിപ്പിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ വഴക്കുണ്ടാക്കാന്‍ പോകരുതായിരുന്നു. നോവയുമായി ഡ്രസിംഗ് റൂമില്‍ സംസാരിച്ച്, പ്രശ്‌നം പരിഹരിക്കുമെന്നും ലൂണ വ്യക്തമാക്കി. വിജയവഴിയില്‍ തിരിച്ചെത്തിയ, സമയത്ത് ടീമില്‍ തലപൊക്കിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്ന ക്യാപ്റ്റന്റെ വാക്കുകള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്.

ചെന്നൈയിനെ 3-1നാണ് കേരളം തറ പറ്റിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഹെസൂസ് ജിമെനസ് വല കുലുക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കോറൂ സിങും വല കുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ലീണ്ട് വര്‍ധിപ്പിച്ചു. 56-ാം മിനിറ്റില്‍ ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ നേടി.

37-ാം മിനിറ്റില്‍ ചെന്നൈയിന്‍ താരം വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. മത്സരത്തിന്റെ അവസാന നിമിഷം മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വിന്‍സി ബറെറ്റോയാണ് ചെന്നൈയിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാമതെത്തി.

Read Also : ചെന്നൈയിനെ അടിച്ച് തൂഫാനാക്കി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ സൈനിങ്‌

അതേസമയം, ബ്ലാസ്റ്റേഴ്‌സ് പുതിയ രണ്ട് ഗോള്‍ കീപ്പര്‍മാരെ സൈന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ക്ലബ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സൈനിങ് പൂര്‍ത്തിയാക്കിയതായാണ് വിവരം. ഒഡീഷയുടെ കമല്‍ജിത് സിങാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്ന പുതിയ താരമെന്നാണ് സൂചന. മോഹന്‍ ബഗാന്റെ അര്‍ഷ് അന്‍വര്‍ ഷെയ്ക്കിനെയും ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്തുവെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ സോം കുമാര്‍ ഇന്ന് സ്ലൊവേനിയക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.