5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Abhinav Bindra: അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍; ഐഒസിയുടെ പരമോന്നത ബഹുമതി

Abhinav Bindra Olympic Order: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി അഭിനവ് ബിന്ദ്രയെ ആദരിച്ചു. അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബിന്ദ്ര മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

Abhinav Bindra: അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍; ഐഒസിയുടെ പരമോന്നത ബഹുമതി
അഭിനവ് ബിന്ദ്രയ്ക്ക് ഐഒസി പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. (Image Courtesy: Abhinav Bindra's X Account)
nandha-das
Nandha Das | Updated On: 11 Aug 2024 10:51 AM

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണ്ണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. ഒളിംപിക്സിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. പാരീസിൽ നടന്ന 142 ആമത് ഐഒസി സെഷനിൽ വെച്ചാണ് അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് ഓർഡർ നൽകിയത്.

“ഈ അംഗീകാരം ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, കായികം നമ്മിൽ എല്ലാവരിലും പകർന്നുനൽകുന്ന ആത്മവിശ്വാസത്തിന്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണിത്. ഐഒസി അംഗീകരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഒളിമ്പിക് ആദർശങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന എല്ലാ കായികതാരങ്ങൾക്കും കായിക പ്രേമികൾക്കും ഞാനിത് സമർപ്പിക്കുന്നു” അംഗീകാരം ഏറ്റുവാങ്ങുന്ന വേളയിൽ ബിന്ദ്ര പറഞ്ഞു.

 

 

2008 ബീജിങ് ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടി,  ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി ബിന്ദ്ര സ്വന്തമാക്കിയിരുന്നു. 2018 ൽ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ബ്ലൂ ക്രോസ് അദ്ദേഹത്തിന് ലഭിച്ചു. 20 പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ബിന്ദ്ര 150-ലധികം വ്യക്തിഗത മെഡലുകൾ നേടിയിട്ടുണ്ട്.

READ MORE: ഒന്നും രണ്ടുമല്ല, പി ആര്‍ ശ്രീജേഷിന്റെ ആസ്തി എത്രയെന്നറിയാമോ?

2016 റിയോ ഒളിംപിക്സിന് തൊട്ടുപിന്നാലെ അഭിനവ് ബിന്ദ്ര കായിക രംഗത്ത് നിന്ന് വിരമിച്ചു. വിരമിക്കലിന് ശേഷം കായിക രംഗത്ത് തനിക്കെന്ത് നൽകാൻ കഴിയുമെന്നതിൽ ബിന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഭാഗമായി ഇന്ത്യയിലെ താഴെത്തട്ടിലുള്ള കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം ‘അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റ്’ സ്ഥാപിച്ചു. ഉയർന്ന പരിശീലനം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയിൽ ഊന്നൽ നൽകികൊണ്ട് ഇന്ത്യൻ കായികരംഗത്തെ മുന്നോട്ട് കൊണ്ടുവരാൻ ആണ് ട്രസ്റ് ലക്ഷ്യമിടുന്നത്.

എട്ട് വർഷമായി ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ അത്‌ലറ്റിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷനാണ് ബിന്ദ്ര. കൂടാതെ നിലവിൽ ഐഒസി അത്‌ലറ്റിക് കമ്മീഷനിലും അംഗമാണ്.