Sanju Samson: തിലകിനേക്കാൾ മികച്ചത് സഞ്ജുവിന്റെ ഇന്നിം​ഗ്സ്; സഞ്ജുവിനെ പ്രശംസിച്ച് എഡി ഡിവില്ലിയേഴ്സ്

AB de Villiers about Sanju Samson Last Innings: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യിൽ 135 റൺസിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 51 പന്തുകളിൽ നിന്ന് ഒമ്പത് സിക്‌സറും ആറ് ഫോറും സഹിതമാണ് സഞ്ജു 109 റൺസ് സ്വന്തമാക്കിയത്.

Sanju Samson: തിലകിനേക്കാൾ മികച്ചത് സഞ്ജുവിന്റെ ഇന്നിം​ഗ്സ്; സഞ്ജുവിനെ പ്രശംസിച്ച് എഡി ഡിവില്ലിയേഴ്സ്

Sanju Samson and ab de villiers (Image Credits: PTI& ab de villiers)

Published: 

19 Nov 2024 19:46 PM

ന്യൂഡൽഹി: രാജ്യന്തര ടി20യിൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരങ്ങൾ ഇന്ത്യക്കായി രണ്ട് താരങ്ങൾ സെഞ്ച്വറി നേടിയിരുന്നു. തിലക് വർമ്മ, സഞ്ജു സാംസൺ എന്നിവരുടെ ബാറ്റിൽ നിന്നാണ് ആ വെടിക്കെട്ട് പ്രകടനം ഉണ്ടായത്. എന്നാൽ താൻ മികച്ചതായി കരുതുന്നത് സഞ്ജുവിന്റെ പ്രകടനമാണെന്ന് എബിഡി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

‘തിലക് വർമ്മ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയുമായി മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസുമായി തിരഞ്ഞെടുത്തു. എങ്കിലും തിലകിനേക്കാൾ എനിക്ക് മികച്ച ഇന്നിം​ഗസ് കാഴ്ചവച്ചെന്ന് തോന്നിയത് സഞ്ജുവാണെന്നും അതിനർത്ഥം തിലക് വർമ്മയുടെ സെഞ്ച്വറി മോശമായിരുന്നു എന്നല്ല താൻ പറഞ്ഞതെന്നും ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

നിയന്ത്രിച്ച് കളിച്ചതും കൃത്യമായി ബാറ്റ് മിഡിൽ ചെയ്തും സഞ്ജുവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര വിലയിരുത്തലിലായിരുന്നു എ.ബി ഡിവില്ലിയേഴ്സിന്റെ പ്രതികരണം. തിലക് വർമ്മ 47 പന്തിൽ നിന്ന് 120 റൺസും സഞ്ജു 56 പന്തിൽ നിന്ന് 109 റൺസെടുത്തും പുറത്താകാതെ നിന്നു. സ്ട്രെെക്ക് റേറ്റിന്റയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തിലകാണ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് എല്ലാവർക്കും തോന്നി. പക്ഷേ എന്റെ അഭിപ്രായത്തിൽ സഞ്ജുവാണ് മികച്ചത്. എന്റെ വ്യക്തിപരമായ അഭിപ്രായ‌മാണിത്. ഇതിന്റെ പേരിൽ ആരും ക്രൂശിക്കാൻ വരരുതെന്നും അദ്ദേഹം പറഞ്ഞു.

“യുവതാരം തിലക് വർമ്മയും എന്റെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാന താരമായി അവൻ വളരുമെന്ന് എനിക്ക് ഉറപ്പാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന സമയം മുതൽ തനിക്ക് തിലകിനെ അറിയാമെന്നും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരായ തിലകിന്റെ പ്രകടനം ‌താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും” എബിഡി കൂട്ടിച്ചേർത്തു.

 

“എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അദ്ദേഹത്തിന്റെ പ്രകടനം സഞ്ജുവിനേക്കാൾ മികച്ച ഇന്നിം​ഗ്സാണെന്ന് തോന്നുന്നില്ല. കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായിരിക്കും. ഇന്നിം​ഗ്സിൽ പല പന്തുകളും മിഡിൽ ചെയ്യാനാകാതെ തിലക് ബുദ്ധിമുട്ടിയിരുന്നു. പവർ ഹിറ്റിങ്ങായിരുന്നു അദ്ദേഹം ആശ്രയിച്ചത്. സഞ്ജു ചില അപാര ഷോട്ടുകളും കാഴ്ചവച്ചു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ റൺസൊന്നുമെടുക്കാതെ പുറത്തായ സമ്മർദ്ദത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിന്റെ ഇന്നിം​ഗ്സിനെ ഞാൻ മുന്നിൽ നിർത്തുന്നു”. ഡിവില്ലിയേഴ്സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യിൽ 135 റൺസിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 51 പന്തുകളിൽ നിന്ന് ഒമ്പത് സിക്‌സറും ആറ് ഫോറും സഹിതമാണ് സഞ്ജു 109 റൺസ് സ്വന്തമാക്കിയത്. പത്ത് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 120 റൺസ് നേടിയ തിലക് വർമ്മയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ. രാജ്യാന്തര ടി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ടി20 സ്‌കോറാണിത്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ