AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: വിഷു എന്ന പേര് വന്നതിതെങ്ങനെ?; ജ്യോതിശാസ്ത്രത്തിന് ചിലത് പറയാനുണ്ട്

Where Does The Name Vishu Come From: വിഷു എന്ന പേര് വന്നതെങ്ങനെയാണെന്നറിയാമോ? ഐതിഹ്യമൊന്നുമല്ല, ഈ പേരിന് പിന്നിലുള്ളത് ജ്യോതിശാസ്ത്രമാണ്. വിഷു എന്ന പേര് വന്നതെങ്ങനെയെന്ന് നോക്കാം.

Vishu 2025: വിഷു എന്ന പേര് വന്നതിതെങ്ങനെ?; ജ്യോതിശാസ്ത്രത്തിന് ചിലത് പറയാനുണ്ട്
വിഷുImage Credit source: Unsplash
abdul-basith
Abdul Basith | Published: 08 Apr 2025 15:38 PM

കേരളത്തിൻ്റെ കാർഷികോത്സവമാണ് വിഷു. മലയാളം മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുക. ഇക്കൊല്ലത്തെ വിഷു ഏപ്രിൽ 14നാണ്. വിഷു എന്ന പേര് വന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. ഐതിഹ്യമൊന്നുമല്ല, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് വിഷു എന്ന പേര്. ഈ പേര് വന്നതെങ്ങനെയന്ന് പരിശോധിക്കാം.

വിഷുവം (Equinox) എന്ന പേരിൽ നിന്നാണ് വിഷു എന്ന പേര് വന്നത്. ജ്യോതിശാസ്ത്രം പറയുന്നതിനനുസരിച്ച് ബ്സൂര്യൻ ഖഗോളമധ്യരേഖ (Celestial equator) കടന്നുപോകുന്ന പ്രതിഭാസമാണ് വിഷുവം. അല്പം കൂടി സാങ്കേതികമായി പറഞ്ഞാൽ കൂട്ടിമുട്ടുന്ന ബിന്ദുക്കളെ വിഷുവം എന്ന് വിളിക്കുന്നു. ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും ഒരു വർഷത്തിൽ രണ്ട് തവണ വിഷുവം സംഭവിക്കും. മാർച്ച് 20നും സെപ്തംബർ 23നും. ഈ ദിവസങ്ങളിൽ പകലും രാത്രിയും ഏകദേശം തുല്യമായിരിക്കും. ഈ പ്രതിഭാസം അഥവാ വിഷുവം എന്നതിൽ നിന്നാണ് വിഷു എന്ന പേരുണ്ടായിരിക്കുന്നത്.

നേരത്തെ പറഞ്ഞത് പ്രകാരം രണ്ട് വിഷുവങ്ങളാണ് ഉള്ളത്. മേടം ഒന്നിനുള്ള മേട വിഷുവവും തുലാം ഒന്നിനുള്ള തുലാ വിഷുവവും. സൂര്യൻ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുമ്പോൾ ഉണ്ടാകുന്ന ബിന്ദുവാണ് മഹാവിഷുവം അല്ലെങ്കിൽ മേഷാദി (Vernal Equinox). സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുമ്പോൾ ഉണ്ടാവുന്ന ബിന്ദുവിനെ തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന്‌ വിളിക്കുന്നു.

Also Read: Vishu 2025: വിഷു കണിയിൽ ആറന്മുള കണ്ണാടി തന്നെ പ്രധാനി; ഇതായിരുന്നോ കാരണം?

സംഘകാലത്ത് രചിക്കപ്പെട്ട പതിറ്റുപ്പത്ത് എന്ന കൃതിയിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഭൂമിയുടെ കറക്കത്തിലെ വ്യത്യാസങ്ങൾ കാരണം ഇപ്പോൾ മഹാവിഷുവം 24 ദിവസത്തോളം പിന്നിലാണ്. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. വിഷുദിവസം മലയാളികൾ ഒന്നടങ്കം ആഘോഷിക്കാറുണ്ട്. വിഷുവിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിൽ അതാത് കാർഷികോത്സവങ്ങളുണ്ട്.