5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: ആഘോഷം ഒന്ന്, ഐതീഹ്യം പലത്; അറിയാം ദീപാവലിയെ കുറിച്ച്

Diwali history: ഒക്ടോബർ 31-നാണ് ( വ്യാഴം) ദീപാവലി. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് കാർത്തിക മാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

Diwali 2024: ആഘോഷം ഒന്ന്, ഐതീഹ്യം പലത്; അറിയാം ദീപാവലിയെ കുറിച്ച്
Image Credits: Ritesh Shukla
athira-ajithkumar
Athira CA | Updated On: 21 Oct 2024 13:23 PM

ടെ മേൽ വിജയത്തെ ആഘോഷമാക്കുന്ന ദിവസം, ഈ വർഷം ‌ഒക്ടോബർ 31-നാണ് ( വ്യാഴം) ദീപാവലി. മൺചിരാതുകളിലും വിളക്കുകളിലും ദീപം തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ആഘോഷം നടക്കുന്നത്. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒറ്റ ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണെങ്കിൽ ഉത്തരേന്ത്യക്കാർക്ക് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ദീപാവലി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ദീപാവലിയെ ചുറ്റിപ്പറ്റി വെെവിധ്യമാർന്ന ഐതിഹ്യങ്ങളും ആഘോഷങ്ങളുമാണ് നിലനിൽക്കുന്നത്. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് കാർത്തിക മാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലിക്ക് പിന്നിലെ ഐതീഹ്യങ്ങൾ

ദീപാവലിയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രശസ്തമായ കഥ നരകാസുരന്റേതാണ്. ഭ​ഗവാൻ വരാഹവതാരമെടുത്ത് ഭൂമിയെ തുളച്ച് അസുരന്മാരെ വധിച്ചപ്പോൾ സ്പർശത്താൽ ഭൂമിദേവിയ്ക്ക് പിറന്നവനാണ് നരകാസുരൻ. അസുരവധ സമയത്ത് ജനിച്ചതിനാലാകും അസുര സ്വഭാവം ലഭിച്ചത്. നരൻ എന്നാൽ മുനുഷ്യൻ. മനുഷ്യനാണെങ്കിലും അവൻ തിന്മകൾ നിറഞ്ഞവനായതിനാൽ നരകാസുരൻ എന്ന് വിളിക്കപ്പെട്ടു. ഐതീഹ്യങ്ങൾ അനുസരിച്ച് ഇന്നത്തെ നേപ്പാളിന് അടുത്തുള്ള പ്രശോദിസ്പൂർ ദേശത്തിന്റെ ഭരണാധികാരിയായിരുന്നു നരകാസുരൻ. മനുഷ്യർക്ക് മാത്രമല്ല, ദേവന്മാർക്കും അവൻ ഭീഷണിയായിരുന്നു.

ഭൂമിദേവിയുടെ മകനായ നരകാസുരൻ കഠിനമായ തപസ് ചെയ്ത് ബ്രഹ്മാവിൽ നിന്നും വരം സ്വീകരിച്ചു. ഇപ്രകാരമായിരുന്നു അത്. അമ്മയുടെ കെെക്കൊണ്ട് എനിക്ക് മരിക്കണം. എന്നെ മറ്റാർക്കും നശിപ്പിക്കാൻ കഴിയില്ല എന്നായിരുന്നു അത്. നരകാസുരന്റെ കഠിനമായ തപസിൽ ബ്രഹ്മാവിൽ നിന്നും ആ വരം പ്രാപ്തമാക്കി. അതിന് ശേഷം അവന്റെ ധെെര്യം വർധിച്ചു. നരകാസുരന്റെ ദുഷ്ടതകൾ ദിനംപ്രതി കൂടിവന്നപ്പോൾ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അവർ നരകാസുരനിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച മഹാവിഷ്ണു, നേരിട്ട് നരകാസുരനിൽ നിന്ന് ദേവന്മാരെയും മനുഷ്യരെയും രക്ഷിക്കാൻ പുറപ്പെട്ടു.

നരകാസുരന് ലഭിച്ച വരം അറിഞ്ഞ മഹാവിഷ്ണു, തന്റെ തേരാളിയായ സത്യഭാമയെ (ഭൂമി ദേവിയുടെ പുനർജന്മം) കൂടെക്കൂട്ടി. നരകാസുരനും മഹാവിഷ്ണുവും കടുത്തയുദ്ധം ആരംഭിച്ചു. നരകാസുരൻ തൊടുത്ത അസ്ത്രത്താൽ മഹാവിഷ്ണു തളർന്നുവീണു. ഇതിൽ കുപിതയായ സത്യഭാമ തന്റെ വില്ലെടുത്ത് അസ്ത്രം തൊടുത്തു വിടുകയും അത് നരകാസുരനിൽ പതിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ മാതാവാണ് സത്യഭാമ എന്ന് നരകാസുരന് മനസിലായത്. നരകാസുരൻ ഇങ്ങനെ പറഞ്ഞു, അമ്മേ മരണശേഷം, ആളുകളുടെ മനസിൽ ഞാൻ നിലനിൽക്കണം. അതിനായി ദേവന്മാരും മനുഷ്യരും എന്റെ പിടിയിൽ നിന്ന് മോചിതരായ ദിനം മധുരപലഹാരങ്ങൾ നൽകി ആഘോഷിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. മഹാവിഷ്ണുവും സത്യഭാമയും അവനെ അനു​ഗ്രഹിച്ചു. നരകാസുരൻ അപ്രതീക്ഷമായി. ദീപാവലിയെ കുറിച്ച് ഇങ്ങനെയാണ് വിഷ്ണു ലീലാ പുരാണത്തിൽ പറയുന്നത്.

നരകാസുരനെ വധിച്ച മഹാവിഷ്ണു, തലയിൽ എ‌ണ്ണ തേച്ച് കുളിച്ചു. ഇന്നും ദീപാവലി ദിനത്തിൽ രാവിലെ എണ്ണ തേച്ച് കുളിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, തുടങ്ങിയ രാജ്യങ്ങളും ഈ ഉത്സ‌വം ആഘോഷിക്കുന്നു.രാമ-രാവണ യുദ്ധത്തിന് ശേഷം സീതാ സമേദനായി ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങി എത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽ നിന്ന് മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണ് ദീപാവലിയെന്നും പൂർവ്വികർ പറയുന്നു.
മഹാഭാരത കഥയനുസരിച്ച് 12 ‌നാടുകടത്തലിന് ശേഷം പഞ്ചപാണ്ഡവൻമാർ ജന്മനാടായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ ദിവസമായും ദീപാവലിയെ കണക്കാക്കുന്നു.

ഇന്ത്യൻ സംസ്കാരം ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞതാണ്. ഒരോ ഉത്സവത്തിനും ഒരോ കഥകളുണ്ട്. ദീപാവലിയെ പൂർവ്വികർ അ​ഗ്നിയുടെ വെളിച്ചം എന്നാണ് വിളിക്കുന്നത്. തിന്മയിൽ നന്മ ജയിക്കുന്നു. പ്രകാശം വിജയത്തിന്റെ പ്രതീകമാണ്. ഇരുട്ടെന്നാൽ പരാജയത്തിന്റെയും. ദുഷ്ടരാഷസന്മാരിൽ നിന്ന് ഭ​ഗവാൻ ലോകത്തെ രക്ഷിച്ചതിൽ നിന്നാണ് ദീപാവലി ഉത്ഭവിച്ചത് എന്ന് ​ഹിന്ദു പുരാണങ്ങൾ പറയുന്നു.

ദീപാവലി വ്രതം

ദീപാവലി നാളിൽ ഭക്തജനങ്ങൾ വ്രൃതം കൂടി അനുഷ്ഠിക്കുന്നുണ്ട്. ദീപാവലിയുടെ തലേദിവസം വെെകിട്ട് മുതൽ വ്രതം അനുഷ്ഠിച്ച് തുടങ്ങും.
വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. കാർത്തിക മാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് കേരളത്തിൽ ദീപാവലി ആ​ഘോഷിത്തുന്നത്. മധുര പലഹാരം വിതരണം ചെയ്തും വിളക്ക് കത്തിച്ചുമാണ് ആഘോഷം.

തലേ ദിവസം സൂര്യാസ്തമയത്തിന് ശേഷമായിരിക്കണം വ്രതം ആരംഭിക്കേണ്ടത്. അരിയാഹാരം ഭക്ഷിക്കാൻ പാടില്ല. മത്സ്യമാംസാദികൾ സേവിക്കാൻ പാടില്ല. ലഘു ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ. ഉപവാസത്തോട് കൂടി ആരംഭിക്കുന്ന വ്രതം പിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ദീപാവലി വ്രതം എടുക്കുന്നതിനൊടൊപ്പം മഹാവിഷ്ണു ക്ഷേത്രങ്ങളിൽ കുളിച്ച് തൊഴുകയും വേണം.

Latest News