AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weekly Zodiac Prediction: അടുത്ത ആഴ്ച ഇവർക്കുള്ളത്, ഭാഗ്യം തേടിയെത്തും; സമ്പൂർണ സൂര്യരാശി ഫലം

Weekly Horoscope:അടുത്ത ആഴ്ചത്തെ രാശിഫലം അനുസരിച്ച് ചിലർക്ക് ഭാ​ഗ്യത്തിന്റെയും നേട്ടങ്ങളുടെയും ദിവസങ്ങളാണ്. 2025 ഏപ്രില്‍ 13 മുതൽ 19 വരെയുളള സമ്പൂർണ സൂര്യരാശി ഫലം വിശദമായി നോക്കാം.

Weekly Zodiac Prediction: അടുത്ത ആഴ്ച ഇവർക്കുള്ളത്, ഭാഗ്യം തേടിയെത്തും; സമ്പൂർണ സൂര്യരാശി ഫലം
Image Credit source: Pinterest
nithya
Nithya Vinu | Published: 10 Apr 2025 17:07 PM

ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. അടുത്ത ആഴ്ചത്തെ രാശിഫലം അനുസരിച്ച് ചിലർക്ക് ഭാ​ഗ്യത്തിന്റെയും നേട്ടങ്ങളുടെയും ദിവസങ്ങളാണ്. എന്നാൽ ശ്രദ്ധിക്കേണ്ടവരുമുണ്ട്. 2025 ഏപ്രില്‍ 13 മുതൽ 19 വരെയുളള സമ്പൂർണ സൂര്യ രാശി ഫലം വിശദമായി നോക്കാം.

മേടം
അപകട സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നത് നല്ലത്. തൊഴിൽ മേഖലയിൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. രോ​ഗങ്ങൾ, ശത്രു, മാനസിക സമ്മർദം എന്നിവയ്ക്ക് സാധ്യത. തടസ്സങ്ങൾ നേരിടും.

ഇടവം
ഇടവം രാശിക്കാർക്ക് അടുത്താഴ്ച ​ഗുണദോഷ സമ്മിശ്രമാണ്. രോ​ഗങ്ങളും പല തരത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. പ്രശസ്തി വർധിക്കാൻ സാധ്യത. ചില കാര്യങ്ങളിൽ വിജയം നേടും. പ്രണയിതാക്കളുടെ വിവാഹ കാര്യത്തിലെ തടസം മാറും.

മിഥുനം
ആത്മീയ കാര്യങ്ങളിലെ താൽപര്യം കുറയാതെ ശ്രദ്ധിക്കുക. പഠിച്ചതുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. മക്കൾ വിവിധ കാര്യങ്ങളിൽ വിജയം നേടും.

ALSO READ: സൂര്യൻ മേടരാശിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അഞ്ച് രാശിക്കാർക്കും ഭാഗ്യം കൈവരും

കർക്കടകം
പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വസ്തു ഇടപാടുകളിൽ വീണ്ടും തടസം നേരിടേണ്ടി വന്നേക്കും. കലാകാരന്മാർക്ക് നേട്ടം ഉണ്ടാകും. കുടുംബവുമൊത്ത് യാത്ര പോകും. മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം.

ചിങ്ങം
ചിങ്ങ രാശിക്കാർക്ക് അടുത്ത ആഴ്ച നേട്ടങ്ങളുടെ ദിവസങ്ങളാണ്. പഠനത്തിൽ മുന്നേറും. പുതിയ ജോലി ലഭിക്കും. ഭൂമിയും സ്വർണാഭരണങ്ങളും വാങ്ങിക്കാൻ സാധ്യത. എതിരാളികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

കന്നി
ഉന്നത വ്യക്തികളുമായി സൗഹൃദങ്ങൾ സ്ഥാപിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. മുടങ്ങി പോയ പഠനം പുനരാരംഭിക്കാനും സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

തുലാം
ആരോ​ഗ്യകാര്യങ്ങളിൽ ഭയപ്പെടാനില്ല. ബിസിനസ് ലാഭകരമാകും. വിലപ്പെട്ട രേഖകളും വിവരങ്ങളും നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. വിദ്യാർഥികൾ മത്സര പരീക്ഷയിൽ വിജയം നേടും.

വൃശ്ചികം
ഈശ്വരാനു​ഗ്രഹമുള്ള ആഴ്ചയായിരിക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. വരുമാനത്തിൽ വർധനവ് ഉണ്ടാകും.

ധനു
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ ​ഗൃഹോപകരണങ്ങൾ വാങ്ങിക്കാൻ സാധ്യത. വസ്തു ഇടപാടുകൾക്ക് തടസം നേരിടും. പുതിയ തൊഴിൽ ലഭിക്കാനും ഇടയുണ്ട്.

മകരം
തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനം ഉണ്ടാകും. പാർട്ണർഷിപ്പ് ബിസിനസിൽ ലാഭമുണ്ടാകും. സന്താന ഭാ​ഗ്യവും പ്രതീക്ഷിക്കാം.

കുംഭം
തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. പഠനകാര്യത്തിൽ വിട്ടുവീഴ്ച അരുത്. രോ​ഗങ്ങൾ ഭേദമാകും. പുതിയ വീട് വാങ്ങാൻ സാധ്യത. ആഴ്ചയുടെ തുടക്കം ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

മീനം
മീന രാശിക്കാർക്ക് അടുത്ത ആഴ്ച ഭാഗ്യത്തിന്റേതാണ്. പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കും. തൊഴിൽ മേഖലയിൽ വിജയം നേടും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയബന്ധങ്ങൾക്കും സാധ്യത.

(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടീവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)