Vishu Kaineetam: പോക്കറ്റ് മണി നിറയ്ക്കുന്ന വിഷു സമ്മാനം; എന്താണ് കൈനീട്ടത്തിന്റെ പ്രാധാന്യം? എങ്ങനെയൊക്കെ നല്‍കാം?

Vishu Kaineetam Importance: പണ്ടൊക്കെ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു കൈനീട്ടമായി നല്‍കിയിരുന്നത്. കണി ഉരുളിയില്‍ നിന്ന് നെല്ല്, അരി, കൊന്നപ്പൂവ്, സ്വര്‍ണ്ണം എന്നിവയെടുത്ത് കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇന്ന് കാലത്തിന്റെ മാറ്റം കൈനീട്ടത്തിലും പ്രതിഫലിച്ചു. നാണയത്തിന് പകരം നോട്ടുകള്‍ കൈനീട്ടത്തില്‍ പണ്ടേ ഇടംപിടിച്ചതാണ്

Vishu Kaineetam: പോക്കറ്റ് മണി നിറയ്ക്കുന്ന വിഷു സമ്മാനം; എന്താണ് കൈനീട്ടത്തിന്റെ പ്രാധാന്യം? എങ്ങനെയൊക്കെ നല്‍കാം?

പ്രതീകാത്മക ചിത്രം

jayadevan-am
Updated On: 

07 Apr 2025 11:15 AM

രോ ആഘോഷവും ഓരോ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഓണത്തിന് പൂക്കളിടുന്നതുപോലെ, ക്രിസ്മസിന് കരോള്‍ സംഘമെത്തുന്നതുുപോലെ വിഷുവിനുമുണ്ട് അതിന്റേതായ പ്രത്യേകതകള്‍. അതില്‍ പ്രധാനമാണ് വിഷു കൈനീട്ടം. കേവലം പോക്കറ്റ് മണി നിറയ്ക്കുക മാത്രമല്ല കൈനീട്ടത്തിന് പിന്നില്‍. അതിന് പിന്നിലുമുണ്ട് ചില വിശ്വാസങ്ങളും, പ്രാധാന്യങ്ങളും. വിഷു ദിനത്തില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ് വിഷു കൈനീട്ടം. കണി കണ്ടതിനു ശേഷമാണ് ഇത് നല്‍കുന്നത്. സാധാരണ മുതിര്‍ന്നവരാണ് വിഷു കൈനീട്ടം നല്‍കുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും വിഷുകൈനീട്ടം നല്‍കാറുണ്ട്. എന്നാല്‍ വിഷുകൈനീട്ടം കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മറ്റ് ബന്ധുക്കള്‍, സുഹൃത്തുകള്‍ തുടങ്ങി ആര്‍ക്കും നമുക്ക് ഇത് നല്‍കാം. അടുത്ത വിഷുവരെ സമ്പല്‍ സമൃദ്ധിയും, ഐശ്വര്യവും ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയും, അനുഗ്രഹത്തോടെയുമാണ് വിഷു കൈനീട്ടം നല്‍കുന്നത്.

കണി കണ്ടതിന് ശേഷം കാരണവന്‍മാര്‍ നല്‍കുന്ന സമ്മാനമെന്ന് വിഷുകൈനീട്ടത്തെ നിര്‍വചിക്കാം. വിഷുകൈനീട്ടം പലര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണ്. എന്നാല്‍ ഇതിന് പിന്നിലെ ചരിത്രം എന്തെന്നോ, എന്ന് മുതലാണ് ഇത് ആരംഭിച്ചതെന്നോ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പല വാദങ്ങളും പ്രചരിക്കുന്നുണ്ട്.

പണ്ട് കൂട്ടുകുടുംബങ്ങള്‍ നിലനിന്നിരുന്ന കാലത്ത് സ്വത്തിന്റെ ഒരു പങ്ക് കുടുംബാംഗങ്ങള്‍ക്ക് വീതിച്ച് നല്‍കിയതിന്റെ പ്രതീകമാണ് കൈനീട്ടമെന്നാണ് ഒരു വാദം. എന്തായാലും, അടുത്ത വിഷുക്കാലം വരെ നീളുന്ന ഐശ്വര്യം എന്നാണ് കൈനീട്ടത്തിന്റെ സങ്കല്‍പം. ക്ഷേത്രങ്ങളില്‍ പൂജാരികളുടെ കയ്യില്‍ നിന്ന് ഭക്തര്‍ വിഷുകൈനീട്ടം വാങ്ങാറുണ്ട്. ദക്ഷിണയായി കൈനീട്ടം നല്‍കുന്നതാണ് മറ്റൊരു ആചാരം.

Read Also : Vishu 2025: കണ്ണിന് പൊൻകണിയേകാൻ വിഷുവിങ്ങെത്തി; ഇത്തവണ കണി കാണേണ്ടത് എപ്പോൾ?

കാലം മാറി, കൈനീട്ടത്തിന്റെ കോലവും മാറി

പണ്ടൊക്കെ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു കൈനീട്ടമായി നല്‍കിയിരുന്നത്. കണി ഉരുളിയില്‍ നിന്ന് നെല്ല്, അരി, കൊന്നപ്പൂവ്, സ്വര്‍ണ്ണം എന്നിവയെടുത്ത് കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്.

എന്നാല്‍ ഇന്ന് കാലത്തിന്റെ മാറ്റം കൈനീട്ടത്തിലും പ്രതിഫലിച്ചു. നാണയത്തിന് പകരം നോട്ടുകള്‍ കൈനീട്ടത്തില്‍ പണ്ടേ ഇടംപിടിച്ചതാണ്. എന്നാല്‍ ആധുനിക യുഗത്തില്‍ കൈനീട്ടവും ഡിജിറ്റലായി. ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനങ്ങളിലൂടെ കൈനീട്ടം അയക്കുന്നതാണ് ഇന്നത്തെ രീതി. നല്‍കുന്ന തുകയിലല്ല, നല്‍കുന്നയാളുടെയും, സ്വീകരിക്കുന്നവരുടെയും മനസിന്റെ നന്മയിലാണ് കൈനീട്ടത്തിന്റെ ഭംഗി.

Related Stories
Horoscope : മുന്നില്‍ മനഃപ്രയാസവും നഷ്ടങ്ങളും, ശത്രുശല്യം വെല്ലുവിളി; ഇന്നത്തെ രാശിഫലം
Today’s Horoscope: വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും; ഈ രാശിക്കാർ പുതിയ വാഹനം വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം!
Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും, ആത്മവിശ്വാസം അനുഭവപ്പെടും; ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Today’s Horoscope: ‘അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക’; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope : ഇന്ന് അലച്ചിലും അസ്വസ്ഥതയും മാത്രമോ? ഈ നാളുകാര്‍ക്ക് വെല്ലുവിളികള്‍; രാശിഫലം നോക്കാം
Thrissur Pooram 2025: ആറാട്ടുപുഴ പൂരത്തിനെത്താത്തവർക്ക് തൃശ്ശൂർ പൂരമുണ്ടായി, തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, വേറെയും ക്ഷേത്രങ്ങളുണ്ട്
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?