5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu Phalam 2025: വിഷുഫലം എങ്ങനെ? മേടം മുതല്‍ മീനം വരെയുള്ളവരുടെ ഫലങ്ങൾ

Astrological Prediction For Vishu 2025: ഭൂമിയില്‍ രാപ്പകലുകള്‍ തുല്യമാകുന്ന ദിവസം കൂടിയാണ് വിഷു. മേടം ഒന്നിന് വരാനിരിക്കുന്ന ഒരു വര്‍ഷം തങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നും മലയാളികള്‍ പരിശോധിക്കാറുണ്ട്. മേടം മുതല്‍ മീനം വരെയുള്ള രാശികളുടെ അടുത്ത വര്‍ഷത്തെ ഫലം പരിശോധിക്കാം.

Vishu Phalam 2025: വിഷുഫലം എങ്ങനെ? മേടം മുതല്‍ മീനം വരെയുള്ളവരുടെ ഫലങ്ങൾ
വിഷുഫലം 2025 Image Credit source: Social Media
shiji-mk
Shiji M K | Updated On: 11 Apr 2025 11:57 AM

ഇത്തവണ ഏപ്രില്‍ 14ന് തിങ്കളാഴ്ചയാണ് മേടം ഒന്ന് വരുന്നത്. വിഷുക്കണിയൊരുക്കി കൈനീട്ടം കൊടുത്ത് കോടിയുടുത്ത് മലയാളികള്‍ വിഷു ആഘോഷിക്കും. മേടം ഒന്ന് മുതലാണ് മലയാളികള്‍ പുതുവര്‍ഷമായി കണക്കാക്കുന്നത്. എങ്ങനെയായിരിക്കും ഇനിയുള്ള നാളുകള്‍ ഓരോരുത്തര്‍ക്കും എന്നറിയാനും ആളുകള്‍ വിഷുദിനത്തില്‍ തിടുക്കം കാണിക്കും.

ഭൂമിയില്‍ രാപ്പകലുകള്‍ തുല്യമാകുന്ന ദിവസം കൂടിയാണ് വിഷു. മേടം ഒന്നിന് വരാനിരിക്കുന്ന ഒരു വര്‍ഷം തങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നും മലയാളികള്‍ പരിശോധിക്കാറുണ്ട്. മേടം മുതല്‍ മീനം വരെയുള്ള രാശികളുടെ അടുത്ത വര്‍ഷത്തെ ഫലം പരിശോധിക്കാം.

മേടം

1200ാം വര്‍ഷത്തിന്റെ തുടക്കം ഇവര്‍ക്ക് വളരെ മികച്ചതായിരിക്കും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. ചെലവുകള്‍ വര്‍ധിക്കും. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളുണ്ടാകും. സ്ഥലം മാറ്റം പ്രതീക്ഷിക്കാം. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കുറയും. വിദേശയാത്രയ്ക്ക് സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശോഭിക്കും.

ഇടവം

നിങ്ങള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷമാണ് വരാന്‍ പോകുന്നത്. നിങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തിയിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മുന്നിട്ട് നില്‍ക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധ്യമാകും. ശമ്പള വര്‍ധനവ് ഉണ്ടാകും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.

മിഥുനം

വിവാഹം നടക്കും. പുതിയ സൗഹൃദങ്ങള്‍ നേട്ടമുണ്ടാക്കും. ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. തൊഴില്‍ തേടുന്നവര്‍ക്ക് നല്ല സമയം. ആരോഗ്യനില തൃപ്തികരമാകും.

കര്‍ക്കിടകം

തീര്‍ഥയാത്രകള്‍ നടത്തന്‍ സാധിക്കും പുണ്യകര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഈശ്വരാധീനം കുയും. പല കാര്യങ്ങള്‍ക്കും വേണ്ടി ഒന്നിലേറെ പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരും. ഭാഗ്യദോഷം കൊണ്ട് നഷ്ടങ്ങള്‍ ഉണ്ടാകും. പഠന കാര്യങ്ങള്‍ക്ക് തടസങ്ങള്‍ ഉണ്ടാകാനും സാധ്യത കാണുന്നു.

ചിങ്ങം

ഏറെ നാളായി ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും നടക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകുന്നതാണ്. ആരോഗ്യം മെച്ചപ്പെടും. സന്താന ഭാഗ്യമുണ്ടാകും.

കന്നി

പണം വന്നുചേരും. പ്രവര്‍ത്തന രംഗത്ത് ചില പ്രതിസന്ധികള്‍ നേരിടേണ്ടതായി വരാം. ജോലി മാറാതിരിക്കുന്നതാണ് നല്ലത്. ഉപരിപഠനത്തിന് വിദേശ യാത്ര നടത്താന്‍ സാധിക്കും. ആരോപണങ്ങളും അപവാദങ്ങളും കേള്‍ക്കാന്‍ ഇടയുണ്ട്. അപകടസാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

തുലാം

ഇത് നിങ്ങള്‍ക്ക് വളരെ ഭാഗ്യമുള്ള വര്‍ഷമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുട്ടികളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാനിക്കും. പുണ്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും.

വൃശ്ചികം

ഗുണവും ദോഷവും ഒരുപോലെ വരുന്നൊരു വര്‍ഷമാണിത്. നിങ്ങളുടെ കുടുംബത്തെ ഏറെ നാളായി അലട്ടികൊണ്ടിരുന്ന പ്രശ്‌നത്തിന് പരിഹാരമാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അതെല്ലാം പരിഹരിക്കാന്‍ സാധിക്കും. പ്രാര്‍ത്ഥന നത്തുക. പുതിയ സംരംഭം തുടങ്ങാന്‍ പറ്റിയ സമയമല്ല. അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

Also Read: Vishu 2025: വിഷുക്കണി ഒരുക്കാൻ ക്ഷേത്രങ്ങളും; കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഇവയാണ്..

ധനു

നിങ്ങള്‍ക്ക് വളരെ മികച്ചൊരു വര്‍ഷമാണിത്. വിവാഹം നടക്കും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. പുണ്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജോലി മാറുന്നതിന് നല്ല സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

മകരം

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ജോലിക്ക് കയറാന്‍ സാധിക്കും. ഈശ്വാരാധീനം കുറവാണ്. പല കാര്യങ്ങള്‍ക്കും വേണ്ടി നന്നായി പരിശ്രമിക്കേണ്ടി വരും. അലസത ഒഴിയും. പഠനത്തില്‍ ശോഭിക്കാന്‍ സാധിക്കും. തടസങ്ങള്‍ വന്നുചേരാം. അപകടസാധ്യതയുണ്ട്, അത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാം.

കുംഭം

നിങ്ങളെ ഏറെ നാളായി അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സാമ്പത്തിക നേട്ടമുണ്ടാകും. കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുംം. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മീനം

പുതിയ വീട് നിര്‍മിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങിക്കും. വീട്ടില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ഉല്ലാസയാത്രകള്‍ നടത്താന്‍ സാധിക്കും. നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭൂമി വാങ്ങിക്കാന്‍ സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കും.

(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടിവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)