Vishu 2025: വിഷുവാഘോഷം തുടങ്ങിയത് എന്ന് മുതല്‍? പുതുവര്‍ഷം വിഷു ദിനത്തില്‍ നിന്ന് ചിങ്ങത്തിലേക്ക് മാറിയത് എങ്ങനെ?
Since when did the Vishu celebration begin: വിഷുവുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും വിഷുവാഘോഷം എന്ന് മുതല്‍ തുടങ്ങിയെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനം ശാസനത്തില്‍ ചിത്തിര വിഷുവിനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 962 മുതൽ 1019 വരെയായിരുന്നു ഭാസ്ക്കര രവിവര്‍മ്മന്റെ ഭരണകാലം

വിശ്വാസപരമായി മാത്രമല്ല വിഷുദിനം മലയാളിക്ക് പ്രധാനപ്പെട്ടതാകുന്നത്. വിഷുവെന്നത് മലയാളിക്ക് കാര്‍ഷിക വര്‍ഷാരംഭം കൂടിയാണ്. എന്നാല്‍ വളരെ പണ്ട് മുമ്പ് വിഷു പുതുവര്‍ഷമായും ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. ചിങ്ങം ഒന്ന് മുതല്‍ പുതുവര്‍ഷമായി ആചരിച്ചു തുടങ്ങി. എഡി 825ലാണ് ഈ മാറ്റമുണ്ടായതെന്ന് കരുതുന്നു. പ്രകൃതിശാസ്ത്രപണ്ഡിതന്മാരുടെ യോഗത്തിലാണ് പുതുവര്‍ഷം ചിങ്ങം ഒന്നിന് ആചരിക്കാന്‍ തീരുമാനമായതെന്നാണ് ചരിത്രം. അതിനുശേഷം മലയാളിയുടെ പുതുവര്‍ഷാരംഭം ചിങ്ങം ഒന്നായി നിശ്ചയിക്കുകയായിരുന്നുവെന്നാണ് കഥ. കൊല്ലത്തായിരുന്നു അന്ന് പ്രകൃതിശാസ്ത്രപണ്ഡിതന്മാരുടെ യോഗം നടന്നത്. കൊല്ലവര്‍ഷം എന്ന പേരിന് പിന്നിലും ഇതാണ് കാരണമെന്ന് കരുതുന്നു. ഉദയമാര്‍ത്താണ്ഡവര്‍മയാണ് അന്ന് ഈ യോഗം വിളിച്ചുകൂട്ടിയത്.
വിഷുവാഘോഷം എന്ന് തുടങ്ങി?
വിഷുവുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും വിഷുവാഘോഷം എന്ന് മുതല്‍ തുടങ്ങിയെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനം ശാസനത്തില്‍ ചിത്തിര വിഷുവിനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 962 മുതൽ 1019 വരെയായിരുന്നു ഭാസ്ക്കര രവിവര്‍മ്മന്റെ ഭരണകാലം. എന്നാല്‍ വിഷുവാഘോഷം അതിനും മുമ്പേ ആരംഭിച്ചിരുന്നുവെന്നാണ് പറയുന്നത്.
സ്ഥാണു രവിവര്‍മന്റെ ‘ശങ്കരനാരായണീയം’, സംഘകാല കൃതിയായ ‘പതിറ്റുപത്ത്’ തുടങ്ങിയവയിലും വിഷുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഗണിതശാസ്ത്രം അടിസ്ഥാനമാക്കിയാണ് വില്യം ലോഗന്‍ ‘മലബാര്‍ മാന്വലി’ല്‍ വിഷുവിനെ വിലയിരുത്തുന്നത്.




Read Also : Vishu 2025: പടക്കമില്ലാതെ എന്ത് ആഘോഷം; വിഷു ശരിക്കും അങ്ങ് മലബാറിലല്ലേ…ഒരു വടക്കന്‍ വിഷു
ഐതിഹ്യങ്ങളും ഒന്നിലേറെ
ശ്രീകൃഷ്ണന്‍ അസുരശക്തികള്‍ക്ക് നേരെ നേടിയ വിജയമാണ് വിഷുവായി മാറിയതെന്നാണ് ഒരു വിശ്വാസം. എന്നാല്‍ വേറെയുമുണ്ട് കഥ. തന്റെ കൊട്ടാരത്തില്‍ സൂര്യരശ്മി പതിഞ്ഞതില്‍ കോപാകുലനായ രാവണന്‍ സൂര്യോദയത്തിന് തടസം നിന്നു. പിന്നീട് ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷമാണ് ഭൂമിയിലേക്ക് സൂര്യന്‍ നേരെയുദിക്കാന്‍ തുടങ്ങിയതെന്നാണ് വിശ്വാസം. ഇത് ജനം ആഘോഷിച്ചു. ഈ ആഘോഷം വിഷുവായി മാറിയതാണെന്നും പറയപ്പെടുന്നു.