Vishu 2025: വിഷുവിന് കൊന്നയ്ക്ക് എന്താണ് കാര്യം? കണിക്കൊന്നയുടെ പിന്നിലെ കഥ ഇതോ
Kanikonna In Vishu: കണിക്കൊന്നയുടെ സ്വർണ്ണതിളക്കത്തിൽ തിളങ്ങിനിൽക്കുന്ന കൃഷ്ണനെ കണികണ്ടുണരുന്നത് ഒരു പ്രത്യേകതയാണ്. വിഷുവിൻ്റെ വരവറിയിച്ചുകൊണ്ടെത്തുന്ന കണിക്കൊന്നയില്ലെങ്കിൽ മലയാളികൾക്ക് വിഷവും ഇല്ല. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ വിപിണിയിലുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ വിഷുത്താരം കണിക്കൊന്ന പൂ തന്നെയാണ്.

വിഷുവായാൽ പിന്നെ എവിടെ നോക്കിയാലും കണിക്കൊന്ന പൂക്കളുടെ മേളമാണ്. വിഷുവിൻ്റെ വരവറിയിച്ചുകൊണ്ടെത്തുന്ന കണിക്കൊന്നയില്ലെങ്കിൽ മലയാളികൾക്ക് വിഷവും ഇല്ല. കണിക്കൊന്നയുടെ സ്വർണ്ണതിളക്കത്തിൽ തിളങ്ങിനിൽക്കുന്ന കൃഷ്ണനെ കണികണ്ടുണരുന്നത് ഒരു പ്രത്യേകതയാണ്. കണിക്കൊന്നയില്ലാതെ കണികാണുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? എവിടെനിന്നെങ്കിലും അന്നത്തെ ദിവസം കൊന്നപ്പൂ നമ്മൾ എത്തിച്ചിരിക്കും. ഇന്ന് അതിൻ്റെ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ വിപിണിയിലുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ വിഷുത്താരം കണിക്കൊന്ന പൂ തന്നെയാണ്.
എന്നാൽ കൊന്നപ്പൂവിന് എന്താണ് വിഷുവിന് കാര്യം? ഇത്രയധികം പ്രധാന്യം നൽകാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയാമോ. ഇതിന് പിന്നിൽ കേരളത്തിൽ പലയിടങ്ങളിലായി ചില രസകരമായ കഥകൾ പറഞ്ഞുകേൾക്കാറുണ്ട്. അത്തരത്തിൽ ഒരു കഥ എന്തെണെന്ന് നോക്കാം. ശ്രീരാമ സ്വാമി സീതാ ദേവിയെ അന്വേഷിച്ച് പോയപ്പോൾ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്ന കഥ നമ്മൾ കേട്ടിട്ടുണ്ട്. അത് ചെയ്തത് ഒരു മരത്തിൻ്റെ പിന്നിൽ ഒളിച്ചിരുന്നായിരുന്നു.
അങ്ങനെ ആ മരത്തിന് കൊന്ന മരം എന്ന് പേരുവീണു. പിന്നീടങ്ങോട്ട് എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാൻ തുടങ്ങി. പറഞ്ഞ് പറഞ്ഞ് ഒടുവിൽ കൊന്ന മരമായി മാറി. എന്നാൽ ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങനൊരു പേരു വീണതിൽ മരത്തിന് സങ്കടമായത്രേ! മരമാകട്ടെ രാമസ്വാമിയെ സ്മരിച്ചു. ഭഗവാൻ പ്രത്യക്ഷനാവുകയും ചെയ്തു. തൻ്റെ സങ്കടം ഭഗവാനോട് പറയുകയും ചെയ്തു.
മരത്തിൻ്റെ സങ്കടത്തിന് പരിഹാരമെന്നോണം നിനക്കും നിൻറെ വർഗത്തിൽപ്പെട്ടവർക്കും സൗഭാഗ്യം ലഭിക്കുമെന്നും ഈശ്വര സ്മരണയോടെ കഴിയാനും ഭഗവാൻ അനുഗ്രഹിച്ചു. ഭഗവാന്റെ വാക്കുകൾ അനുസരിച്ച് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. അങ്ങനെ കലികാലം ആരംഭിച്ചു. കണ്ണനെ തൻറെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു. അവർ കളിച്ചും ചിരച്ചും ഉല്ലസിച്ചും നടന്നു. ഇതൊന്നും മറ്റാരും വിശ്വസിച്ചിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം അതിമനോഹരമായ ഒരു സ്വർണ്ണമാല ഭഗവാന് ഒരു ഭക്തൻ സമർപ്പിക്കകുയുണ്ടായി. അന്ന് ആ മാലയും ഇട്ട് കണ്ണൻ കൂട്ടുകാരനെ കാണാനെത്തി. കണ്ണൻറെ മാല കണ്ടപ്പോൾ ബാലന് അത് തൻ്റെ കഴുത്തിൽ ഇടാൻ മോഹം തോന്നി. കണ്ണൻ അത് ഉണ്ണിക്ക് സമ്മാനമായി നൽകുകയും ചെയ്തു. വൈകീട്ട് ശ്രീകോവിൽ തുറന്നപ്പോൾ മാല കാണാനില്ല. ഉണ്ണിയുടെ കൈയ്യിലെ മാല കണ്ട് അമ്പരന്ന മാതാപിതാക്കൾ അവൻ പറഞ്ഞത് ചെവികൊണ്ടില്ല. അങ്ങനെ അവനുമായി ക്ഷേത്രത്തിലെത്തി.
അപ്പോഴും ആ ഉണ്ണി ഇത് കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. മോഷ്ടാവെന്ന് കരുതി കുട്ടിയെ ശിക്ഷിക്കാൻ ഒരുങ്ങി. എന്നാൽ തൻ്റെ കഴുത്തിലെ മാല മാല ഊരിയെടുത്തുകൊണ്ട് കുട്ടി കണ്ണൻ ചങ്ങാതിയല്ല എന്ന് വിളിച്ചുപറഞ്ഞു. നിൻറെ ചങ്ങാത്തം എനിക്ക് വേണ്ടെന്ന് പറഞഅഞ് അത് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ വലിച്ചെറിഞ്ഞ മാല ചെന്ന് വീണതോ.. അവിടെ നിന്ന കൊന്നമരത്തിൽ. അതോടെ ആ മരം മുഴുവൻ സ്വർണ വർണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു.
അതേസമയം തന്നെ ശ്രീകോവിലിൽ നിന്ന് എൻറെ ഭക്തന് ഞാൻ നൽകിയ നിയോഗമാണെന്നൊരു അശരീരിയും ഉണ്ടായി. ഈ പൂക്കളാൽ അലങ്കരിച്ച് എന്നെ കണികാണുമ്പോൾ എല്ലാവിധ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്നും, ഈ പൂക്കൾ കണി കാണുന്നത് മൂലം ദുഷ്ക്കീർത്തി കേൾക്കേണ്ടി വരില്ലെന്നും പറയുകയും ചെയ്തു. അന്ന് മുതൽ സ്വർണ നിറത്തിൽ കൊന്ന പൂത്തു. അങ്ങനെ കണ്ണൻ്റെ അനുഗ്രഹത്താൽ കണിക്കൊന്ന വിഷുപൂവായി മാറി.