5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: അങ്ങനെ വെറുതെ വെച്ചാല്‍ പോരാ! വിഷുക്കണിയൊരുക്കാന്‍ ഇവ നിര്‍ബന്ധം

How To Set Up Vishu Kani: വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിഷുക്കണിയൊരുക്കല്‍. കണി ഒരുക്കി കണി കണ്ടാണ് മലയാളികള്‍ മലയാള വര്‍ഷം ആരംഭിക്കുന്നത്. വിഷുക്കൊന്നയും കൃഷ്ണവിഗ്രഹവുമെല്ലാം വിഷുക്കണിയിലുണ്ടാകും.

Vishu 2025: അങ്ങനെ വെറുതെ വെച്ചാല്‍ പോരാ! വിഷുക്കണിയൊരുക്കാന്‍ ഇവ നിര്‍ബന്ധം
വിഷുക്കണിImage Credit source: Social Media
shiji-mk
Shiji M K | Published: 07 Apr 2025 11:38 AM

മറ്റൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാട്ടിലാകെ കണിക്കൊന്നകള്‍ പൂത്ത് തുടങ്ങി. വിഷുപ്പുടവയും കണിയും ഒരുക്കി ഇനി മലയാളികള്‍ വിഷുവിനെ വരവേല്‍ക്കും. കണിയൊരുക്കാനും സദ്യയൊരുക്കാനുമെല്ലാം മലയാളികളുടെ ഓട്ടപ്പാച്ചില്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിഷുക്കണിയൊരുക്കല്‍. കണി ഒരുക്കി കണി കണ്ടാണ് മലയാളികള്‍ മലയാള വര്‍ഷം ആരംഭിക്കുന്നത്. വിഷുക്കൊന്നയും കൃഷ്ണവിഗ്രഹവുമെല്ലാം വിഷുക്കണിയിലുണ്ടാകും.

ഇന്നത്തെ കാലത്ത് പല രീതിയിലാണ് വിഷുക്കണി ഒരുക്കുന്നത്. പരമ്പരാഗത രീതിയിലൊരുക്കുന്ന വിഷുക്കണിയെ അപേക്ഷിച്ച് ഇപ്പോഴത്തെ കണികള്‍ ഒരുപാട് മാറി. എന്നാല്‍ എങ്ങനെയാണ് ശരിക്കും കണി ഒരുക്കുന്നതെന്ന് അറിയാമോ?

വിഷുക്കണിയില്‍ എന്തെല്ലാം വേണം?

കണിക്കൊന്ന
കൃഷ്ണവിഗ്രഹം
നിലവിളക്ക്
ഉരുളി
കോടിമുണ്ട്
വെറ്റില, അടയ്ക്ക
നാണയങ്ങള്‍
നാളികേരം പാതി മുറിച്ചത്
പച്ചക്കറികള്‍
മാമ്പഴം
ചക്ക
ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉള്‍പ്പെടെയുള്ള ഫലവര്‍ഗങ്ങള്‍
വാല്‍ക്കണ്ണാടി
കണിവെള്ളരി
കണ്‍മഷിയും ചാന്തും

Also Read: Vishu 2025: കണ്ണിന് പൊൻകണിയേകാൻ വിഷുവിങ്ങെത്തി; ഇത്തവണ കണി കാണേണ്ടത് എപ്പോൾ?

എങ്ങനെ വിഷുക്കണിയൊരുക്കണം?

കിഴക്കോട് തിരിയിട്ട് നിലവിളക്ക് കത്തിച്ച് വെക്കണം. ഉരുളിയിലാണ് കണിയൊരുക്കേണ്ടത്. കാലപുരുഷന്റെ കിരീടമായ കണിക്കൊന്ന വെക്കാം. ഉരുളിയില്‍ അരി വെക്കുന്നവരും ഉണ്ട്. നാണയങ്ങളും വിഷുക്കൈനീട്ടവും അതിന് മുകളിലായി വെക്കാം. ശേഷം ഉരുളിക്ക് സമീപത്തായി ഫലങ്ങളും പച്ചകറികളുമെല്ലാം നിരത്തിവെക്കാം. ഇവയ്‌ക്കെല്ലാം സമീപം വ്യക്തമായി കാണുന്ന വിധത്തില്‍ കൃഷ്ണവിഗ്രവും വെക്കണം.