AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: വിഷുക്കണി വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്; അറിഞ്ഞിരിക്കാം

Guide For Preparing Vishukkani: നമ്മുടെ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിഷു ആഘോഷം നടക്കാറുണ്ട്. വിഷു എന്ന രീതിയിലല്ല ആഘോഷങ്ങള്‍ എന്ന് മാത്രം, ഭാരതീയ പഞ്ചാംഗം അനുസരിച്ച് പുതുവര്‍ഷത്തിന്റെ ആരംഭ ആഘോഷമാണ് അവയെല്ലാം.

Vishu 2025: വിഷുക്കണി വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്; അറിഞ്ഞിരിക്കാം
വിഷുക്കണി Image Credit source: Social Media
shiji-mk
Shiji M K | Published: 10 Apr 2025 12:57 PM

കേരളത്തിലെ കാര്‍ഷികോത്സവമായ വിഷു ആഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മേടം ഒന്നിന് നമ്മളെല്ലാം വിഷു ആഘോഷിക്കും. ഈ വര്‍ഷം മേടം ഒന്ന് വന്നെത്തിയിരിക്കുന്നത് ഇംഗ്ലീഷ് മാസം ഏപ്രില്‍ പതിനാലിന് തിങ്കളാഴ്ചയാണ്. രാവും പകലും തുല്യമായ ദിനം എന്ന അര്‍ത്ഥം കൂടിയുണ്ട് വിഷു ദിനത്തിന്.

നമ്മുടെ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിഷു ആഘോഷം നടക്കാറുണ്ട്. വിഷു എന്ന രീതിയിലല്ല ആഘോഷങ്ങള്‍ എന്ന് മാത്രം, ഭാരതീയ പഞ്ചാംഗം അനുസരിച്ച് പുതുവര്‍ഷത്തിന്റെ ആരംഭ ആഘോഷമാണ് അവയെല്ലാം.

കേരളത്തിലുള്ളവര്‍ കണി കണ്ടാണ് വിഷു ദിനത്തില്‍ ഉണരുന്നത്. എന്നാല്‍ വിഷുക്കണി ഒരുക്കുന്നത് അത്ര നിസാരമായൊരു കാര്യമല്ല. അതിന് കൃത്യമായ ചിട്ടയുണ്ടെന്ന് വേണമെങ്കില്‍ പറയാം. എന്തെല്ലാം കാര്യങ്ങളാണ് വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

കണി വെക്കാനായി ഓട്ടുരുളി വേണം തിരഞ്ഞെടുക്കാനായി. അതില്‍ നെല്ലും, ഉണക്കലരിയും നിറയ്ക്കാം. ശേഷം നാളികേരമുറിയില്‍ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് ആ വീട്ടിലെ മുതിര്‍ന്ന സ്ത്രീയായിരിക്കണം. മറ്റുള്ളവര്‍ ഇവരൊടൊപ്പം നിന്ന് സഹായിക്കുക.

ഓരോ വീട്ടിലെയും മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കി കുടുംബാംഗങ്ങളെ കണി കാണിക്കാനുള്ള ചുമതല. വിഷു ദിനത്തില്‍ ഓട്ടുരുളിയില്‍ ഉണക്കലരിയും നെല്ലും നിറച്ച് അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, നാണയങ്ങള്‍, ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ സമീപം വെക്കാം.

Also Read: Vishu 2025: ‘വിഷുക്കൈനീട്ടം വിഷുക്കൈനേട്ടം’; ചില വിഷുചൊല്ലുകൾ ഇതാ…

കിഴക്കോട്ട് തിരിയിട്ട് വേണം നിലവിളക്ക് കത്തിക്കാന്‍, നാളികേരത്തിന്റെ പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് കണി ഒരുക്കേണ്ടത്. ആദ്യം സ്വര്‍ണനിറത്തിലുള്ള കണിവെള്ളരി വേണം ഓട്ടുരുളിയില്‍ നെല്ലിന് മുകളിലായി വെക്കാന്‍. ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടി വെച്ച് അതില്‍ സ്വര്‍ണം ചാര്‍ത്താം. മെറ്റെല്ലാം ശേഷം വെക്കാവുന്നതാണ്.