Vijayadashami: ഹരിശ്രീ ​ഗണപതയെ നമഃ! ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ കുരുന്നുകൾ

Vijaya Dashami: . കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറേകാല്‍ നാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി.

Vijayadashami: ഹരിശ്രീ ​ഗണപതയെ നമഃ! ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ കുരുന്നുകൾ

Image Credits: Vidyarambam at home / Life with Little Z

Published: 

13 Oct 2024 05:54 AM

തിരുവനന്തപുരം: ഹരിശ്രീ ​ഗണപതയെ നമഃ. ഇന്ന് വിജയദശമി. ഒമ്പത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തോടെ സമാപനമാകും. വിദ്യാപ്രദായിനിയായ ഭ​ഗവതിയെ പൂജിക്കാനുള്ള പ്രത്യേക കാലയളവാണ് നവരാത്രി. തിന്മകളെ നശിപ്പിച്ച് ജ്ഞാനത്തിന്റെ വെളിച്ചം പകരുന്ന വിജയദശമി. ധ്യാനം, നാമജപം, ഭജന, നൃത്തം, സം​ഗീതം, വാദ്യമേളങ്ങളിലൂടെയുമുള്ള ആരാധന. എല്ലാ ജീവജാലങ്ങളിലുമുള്ള അജ്ഞാനത്തെ തുടച്ചുമാറ്റി ജ്ഞാനത്തിന്റെ വെളിച്ചം നേടാനുള്ള തപസാണ് ഒമ്പത് രാത്രികളിലായി ആഘോഷിക്കുന്ന നവരാത്രി.

വിദ്യാദേവതയായ സരസ്വതി ദേവിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറേകാല്‍ നാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളും ഇന്നാണ് നടക്കുക.

പൂജയെടുപ്പ് കഴിഞ്ഞാണ് വിദ്യാരംഭം ആരംഭിക്കേണ്ടത്. മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത്. നാല് വയസിന് അകം വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം. എന്നാല്‍ രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദമുണ്ട്. കളിച്ചിരികളുടെ ലോകത്ത് നിന്നാണ് കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ച് തുടങ്ങുന്നത്. തട്ടത്തിൽ വച്ച അരിയിലും മണലിലും ഹരിശ്രീ ​ഗണപതയെ നമഃ എന്നെഴുതിയാണ് കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ച വയ്‌ക്കുന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് കുട്ടികൾ എഴുത്തിനിരിക്കും. വിദ്യാരംഭത്തിന്റെ ഭാ​ഗമായി ക്ഷേത്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ‌ഒരുക്കിയിരിക്കുന്നത്. വിദ്യാരംഭം കുറിക്കാൻ വിജയദശമി നാളിലെ ഏത് സമയവും തിരഞ്ഞെടുക്കാം. എന്നാൽ രാവിലെ 9 മണിക്ക് മുമ്പാകെ ആദ്യക്ഷരം കുറിക്കുന്നതാണ് നല്ലത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, കോട്ടയം ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രത്തിലുൾപ്പെടെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ണിലും അരിയുലുമായിട്ടാണ് കുരുന്നുകൾ ആദ്യാക്ഷരമെഴുതുന്നത്. എറണാകുളം ജില്ലയിലെ ആവണംകോട്, ചോറ്റാനിക്കര ദേവീ ക്ഷേത്രം, മലയാള ഭാഷയുടെ പിതാവായ തുഞ്ചത് എഴുത്തച്ഛന്റെ നാടായ തിരൂർ തുഞ്ചൻ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതി മണ്ഡപം എന്നിവിടങ്ങളിലെല്ലാം എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുന്നുണ്ട്.

Related Stories
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?