Malayalam Horoscope : മെയ് 31-ന് ശേഷം, മൂന്ന് രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര
ചില രാശി ചിഹ്നങ്ങൾക്ക് ശുക്ര പ്രീതി ലഭിക്കും. ഇവർക്ക് കരിയറിലും പ്രൊഫഷനിലും വലിയ നേട്ടങ്ങൾ കൂടി ലഭിക്കും, ആർക്കൊക്കെയാണ് നേട്ടം എന്ന് പരിശോധിക്കാം

ജ്യോതിഷ പ്രകാരം സന്തോഷം, സമൃദ്ധി, സ്നേഹം, ആകർഷണം, സമ്പത്ത് എന്നിവയുടെ ഘടകമാണ് ശുക്രൻ . ശുക്രൻ്റെ രാശി ചിഹ്നത്തിലെ മാറ്റം ഈ മേഖലകളിലെല്ലാം വലിയ സ്വാധീനം ചെലുത്തും. ശുക്രൻ നിലവിൽ മീനം രാശിയിലാണ് . 2025 മെയ് 31-ന് രാവിലെ 11:42 ന് ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 29 വരെ ഇവിടെ തുടരും. ശുക്രൻ്റെ ഈ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എന്നാൽ ചില രാശി ചിഹ്നങ്ങൾക്ക് ശുക്ര പ്രീതി ലഭിക്കും. ഇത്തരത്തിൽ മെയ് മുതൽ ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ കൈവരുമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്ര സംക്രമണം നടക്കുന്നത്. ഈ സമയം, എല്ലാ മേഖലകളിലും ലാഭം നേടാനുള്ള സാധ്യതയുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷം ലഭിക്കും. പുതിയ ജോലിക്കുള്ള അവസരങ്ങളോ വിദേശത്തേക്ക് പോകാനുള്ള സാധ്യതകളോ ഉണ്ടാകാം. ബിസിനസിൽ വലിയ നേട്ടങ്ങൾ സാധ്യമാകും. നിക്ഷേപവും ഊഹക്കച്ചവടവും ലാഭകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയജീവിതം നന്നായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ശുക്ര സംക്രമണം വഴി കരിയറിലും പ്രൊഫഷണൽ ജീവിതത്തിലും ഉയർച്ച ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കും. വ്യാപാരികൾക്ക് പുതിയ ഓർഡറുകളും ലാഭവും ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ അന്തസ്സും സ്വാധീനവും വർദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും, പ്രണയബന്ധം സുസ്ഥിരമാകും.
കുംഭം
കുംഭം രാശിക്കാർക്ക് ഈ സമയം മൊത്തത്തിൽ ആകെ ഊർജ്ജവും നേട്ടങ്ങളും നിറഞ്ഞതായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. സമ്പത്ത് വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് മാറ്റമോ പുതിയ തൊഴിലവസരങ്ങളോ ഉണ്ടാകും. മുടങ്ങിക്കിടന്ന ബിസിനസോ ഏതെങ്കിലും പഴയ പ്രോജക്റ്റോ ഇടപാടോ പൂർത്തിയായേക്കാം
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)