5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips Malayalam: വീടിന് ദോഷമാകുന്ന നിങ്ങളുടെ തന്നെ ശീലങ്ങൾ

Malayalam Vastu Tips: ഒന്നല്ല, ചെറുതെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും വീടിന് തന്നെ മോശമായി ഭവിക്കുന്ന കാര്യങ്ങളാണ്, പലതരത്തിൽ ഇത് ദോഷമായി വന്നേക്കാം

Vastu Tips Malayalam: വീടിന് ദോഷമാകുന്ന നിങ്ങളുടെ തന്നെ ശീലങ്ങൾ
Vastu Tips MalayalamImage Credit source: TV9 Network
arun-nair
Arun Nair | Updated On: 12 Mar 2025 19:02 PM

നമ്മുടെ വീടാണ് നമ്മുടെ എല്ലാ മാനസികാവസ്ഥകളുടെയും ഉറവിടം. വീട് മെച്ചപ്പെടുത്താൻ നിരവധി കാര്യങ്ങളുണ്ടെങ്കിലും നമ്മുടെ ദൈനംദിന ശീലങ്ങളും ചുറ്റുപാടുകളും കൂടി അതിന് ഉതകണം. ഇത്തരത്തിൽ വീടിൻ്റെ ദോഷത്തിന് കാരണമാകുന്ന ചില ശീലങ്ങളെക്കുറിച്ചാണ് പരിശോധിക്കുന്നത്. ജീവിതത്തിൽ നിന്നും മാറ്റേണ്ടുന്ന ആ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഗ്രഹ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമായ ഡോ. ആരതി ദഹിയ പറയുന്നു.

1. വൈകി ഉറങ്ങി വൈകി എഴുന്നേൽക്കൽ

“എല്ലാ രാത്രിയും വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ, അത് നിങ്ങൾക്ക് പ്രശ്നമുണ്ടാക്കിയേക്കാം. ജ്യോതിഷ പ്രകാരം, സൂര്യോദയത്തിന് മുമ്പ് ഉണരുകയും അർധ രാത്രി ആകും മുൻപ് ഉറങ്ങുകയും വേണം.

2. അസൂയ

“മറ്റുള്ളവരുടെ വിജയത്തിൽ നിങ്ങൾക്ക് തോന്നുന്ന അസൂയയും പ്രശ്നം തന്നെയാണ്. ഒപ്പം മറ്റൊരാളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതി കുറിച്ച് ചിന്തിക്കുകയും ചെയ്താൽ അത് രാഹു ദോഷമായി നിങ്ങളെ ബാധിച്ചേക്കാം. ഇത് നിങ്ങളുടെ ജോലി മോശമാകാൻ തുടങ്ങുകയും നിങ്ങൾക്ക് പരാജയം നേരിടേണ്ടിവരികയും ചെയ്തേക്കാം.

3. മദ്യപാനം

“നിങ്ങൾ മദ്യം കഴിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്താൽ അത് നിങ്ങളുടെ ജാതകത്തിൽ ശനിയുടെ പ്രശ്നങ്ങളിലേക്ക് നയിക്കും, മദ്യം പരമാവധി ജീവിതത്തിൽ നിന്നും ഒഴിവാക്കണം

4. നഖം കടിക്കൽ

“പലർക്കും നഖം കടിക്കുന്ന ഒരു മോശം ശീലമുണ്ട്. വാസ്തവത്തിൽ അത് നമുക്ക് എത്രത്തോളം ദോഷകരമാണെന്ന് നമുക്ക് അറിയില്ല. നിങ്ങൾക്കും ഈ ശീലമുണ്ടെങ്കിൽ ഉടനെ മാറ്റുക, ഇത് ജാതകത്തിൽ രാഹുവിനെ ദുർബലപ്പെടുത്താം. ഈ ശീലം നിങ്ങൾക്ക് ശനി ദോഷത്തിന് കാരണമാകും

5. മുതിർന്നവരെയോ അപമാനിക്കൽ

“ഒരാൾ തന്റെ ഗുരുവിനെ അനാദരിക്കുകയോ മുതിർന്നവരെ അപമാനിക്കുകയോ ചെയ്താൽ അത് ജാതകത്തിൽ ദോഷത്തിന് കാരണമാകും വിശ്വസിക്കപ്പെടുന്നു. ഈ ഗ്രഹദോഷം നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കും, ഇതുമൂലം നിങ്ങൾക്ക് ഒരു ജോലിയിലും വിജയം ലഭിക്കില്ല. ഈ വൈകല്യം നിങ്ങളുടെ ജോലിയിൽ പ്രശ്‌നങ്ങൾക്കും കരിയർ പരാജയത്തിനും കാരണമാകും.

6. മൃഗങ്ങളെ ഉപദ്രവിച്ചാൽ

“ഒരു കാരണവുമില്ലാതെ നിരപരാധിയായ മൃഗങ്ങളെ ഉപദ്രവിച്ചാൽ, അത് ജീവിതത്തിലും ഗ്രഹ ദോഷത്തിനും കാരണമാകും. നിങ്ങളുടെ ഈ ശീലം കേതുവിന്റെ ദോഷഫലങ്ങൾക്കും കാരണമാകും, ഇത് ജീവിതത്തിൽ അസ്വസ്ഥത ഉണ്ടാക്കും

7 .വെള്ളം പാഴാക്കൽ

“അനാവശ്യമായി വെള്ളം പാഴാക്കിയാൽ, ഒരിക്കലും മാനസിക സമാധാനം ലഭിക്കില്ല, വീട്ടിൽ അനാവശ്യമായ വഴക്കുകൾ ഉണ്ടാകും. ഇതോടൊപ്പം, വീട്ടിലെ അമ്മയെയോ മറ്റേതെങ്കിലും സ്ത്രീകളെയോ അപമാനിക്കയുമരുത്. ഇതും വീട്ടിലെ ദോഷങ്ങൾക്ക് കാരണമാകും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)