Valentine’s Day 2025: ഈ വാലന്റൈൻസ് ദിനം നിങ്ങൾക്ക് അനുകൂലമോ? ഈ രാശിക്കാർക്ക് പ്രണയനഷ്ടം
Valentines Day 2025 Love Predictions; ചിലർക്ക് അനുകൂലമാണെങ്കിൽ മറ്റ് ചില രാശിക്കാരെ കാത്തിരിക്കുന്നത് പ്രണയനഷ്ടമാണ്. ഇതിന്റെ ഭാഗമായി ഓരോ രാശിക്കാർക്കും ഈ ദിവസം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നോക്കാം.

Valentine's Day (1)
വാലന്റൈൻസ് ദിനം ഇതാ എത്താറായി. പ്രായഭേദമില്ലാതെ, സ്നേഹം ആഘോഷിക്കാനും സന്തോഷം പങ്കുവയ്ക്കാനുള്ള ദിവസമാണിത്. നമ്മുടെ ജീവിതത്തിൽ പ്രണയം രൂപപ്പെടുന്നതിൽ ജ്യോതിഷത്തിന് വലിയ പങ്കുണ്ട്. അതിനാൽ ഈ വാലന്റൈൻസ് ദിനത്തിൽ പന്ത്രണ്ട് രാശിക്കാർക്കും ഈ പ്രത്യേക ദിവസം വ്യത്യസ്തമായിരിക്കും. ചിലർക്ക് അനുകൂലമാണെങ്കിൽ മറ്റ് ചില രാശിക്കാരെ കാത്തിരിക്കുന്നത് പ്രണയനഷ്ടമാണ്. ഇതിന്റെ ഭാഗമായി ഓരോ രാശിക്കാർക്കും ഈ ദിവസം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നോക്കാം.
മേടം
ഈ വാലന്റൈൻസ് ദിനത്തിൽ, മേടം രാശിക്കാർക്ക് ആഹ്ലാദം നിറഞ്ഞതായിരിക്കും. ചില അപ്രതീക്ഷിത വാർത്തകൾ കേൾക്കാൻ ഇടവരും. അവിവാഹിതർക്ക് യോജിച്ച ഒരാളെ കണ്ടുമുട്ടാൻ സാധിക്കും. ഇന്നേ ദിവസം പങ്കാളിയുമായി അനാവശ്യ സംഘർഷങ്ങൾ ഒഴുവാക്കുക. ഈ ദിവസം നിങ്ങൾക്ക് മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാരെ കാത്തിരിക്കുന്നത് വിരഹവേദനയാണ്. ഇന്നേ ദിവസം യാഥാർത്ഥ്യബോധത്തോടെ മുന്നോട്ട് പോകുക. പങ്കാളിയിൽ നിന്ന് മോശം അനുഭവം ലഭിക്കാൻ സാധ്യതയുണ്ട്. സ്വയം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക.
മിഥുനം
മിഥുന രാശിക്കാർക്ക് അപ്രതീക്ഷിതമായ ഒരു ദിവസമാകും ഇത്. തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ട് പോകാൻ ശ്രമിക്കുക. കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിന്തിക്കു. അല്ലെങ്കിൽ പങ്കാളിക്ക് ഇത് വേദനയുണ്ടാക്കാം. വിലയേറിയ സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
Also Read:ഏത് പ്രണയവും പൂവണിയും; നൽകേണ്ടത് ഈ ഭാഗ്യ സമ്മാനങ്ങൾ
കർക്കിടകം
കർക്കിടക രാശിക്കാർക്ക് ഈ വാലന്റൈൻസ് ദിനം ഗുണകരമാകും. നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ദുർബലത മനസ്സിലാക്കി മുന്നോട്ട് പോകുന്ന ഒരാളാകും നിങ്ങളുടെ പങ്കാളി. ദൂരെയാത്ര ചെയ്യാൻ അവസരം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഈ ദിവസം സന്തോഷകരമാണ്. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ഫലം കാണും. അവർ നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കും. നിങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് നയിക്കും. പങ്കാളിയെ വേദനിപ്പിക്കാൻ ശ്രമിക്കരുത്.
കന്നി
കന്നി രാശിക്കാരക്ക്, നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയാനും പങ്കുവെക്കാനുമുള്ള അവസരമാണിത്. നിങ്ങളുടെ വികാരങ്ങൾ പങ്കാളി മനസ്സിലാക്കണമെന്നില്ല. ഇത് നിങ്ങളിൽ സംഘർഷത്തിന് കാരണമാകും.
തുലാം
തുലാം രാശിക്കാർക്ക് ഇന്നേ ദിവസം പ്രണയ നഷ്ടത്തിന് കാരണമാകും . നിങ്ങളുടെ പങ്കാളിയിൽ നിന്ന് വേണ്ടത്ര സ്നേഹം ലഭിക്കണമെന്നില്ല. അവിവാഹിതർ പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാൻ തയ്യാറാകൂ. കുറെ നാളായുള്ള ബന്ധം പ്രണയമാകാൻ കാരണമാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർ കരുതലോടെയുള്ള ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുക.ഈ രാശിക്കാർക്ക് അവരുടെ പ്രതീക്ഷകൾ നിയന്ത്രണത്തിലാക്കാനും സ്വയം സ്നേഹം സ്വീകരിക്കാനും പ്രേരിപ്പിക്കുന്നു. ഏറെ നാളായി പറയാതെ വച്ച പ്രണയം തുറന്ന് പറയാൻ ശ്രമിക്കുക.
ധനു
ധനു രാശിക്കാർ പങ്കാളികളോടൊപ്പം ദൂരെ യാത്ര ആസൂത്രണം ചെയ്യും. കൂടുതൽ സമയം പങ്കാളിക്കൊപ്പം ചിലവഴിക്കുന്നത് നിങ്ങളുടെ പ്രണയബന്ധം ദൃഡമാക്കുന്നു. വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും.
മകരം
മകരം രാശിക്കാർക്ക് വാലന്റൈൻസ് ഗുണകരമാകും. ഈ ദിനം പങ്കാളിയുമായി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ അവസരം ലഭിക്കും. പങ്കാളികളോടും കുടുംബാംഗങ്ങളോടും ഉള്ള അടുപ്പം പ്രകടിപ്പിക്കാനുള്ള അവസരമാണിത്.
കുംഭ
കുംഭ രാശിക്കാർ ഈ വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ സ്നേഹം തുറന്നുപറയാൻ ശ്രമിക്കും. ഈ ദിവസം നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. ദമ്പതികൾ ഒരുമിച്ച് സാഹസിക പ്രവർത്തനങ്ങൾക്ക് അവസരം ലഭിക്കും.
മീനം
മീനം രാശിക്കാർക്ക് നിങ്ങൾക്ക് ഗുണകരമാകും. നിങ്ങളെ പ്രണയിക്കുന്നവരിൽ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)