Sabarimala: ശബരിമലയില്‍ കനത്ത മഴയും കോടമഞ്ഞും; ഈ വഴികളിലൂടെ ഭക്തരെ കടത്തിവിടില്ല

Traditional Sathram Route Closed: സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ സന്നിധാനത്തെത്താം. ഈ പാതയിൽ ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. മഞ്ഞും മഴയും തുടരുന്ന സാ​ഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്.

Sabarimala: ശബരിമലയില്‍ കനത്ത മഴയും കോടമഞ്ഞും; ഈ വഴികളിലൂടെ ഭക്തരെ കടത്തിവിടില്ല

ശബരിമല തീർത്ഥാടകർ (image credits: social media)

Updated On: 

02 Dec 2024 10:07 AM

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാ​ഗമായി സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല യാത്രക്കാരെ ഇന്ന് കടത്തിവിടില്ല. കനത്ത മഴയും മൂടൽ മഞ്ഞും പ്രാപിച്ചതോടെയാണ് വനം വകുപ്പിന്റെ തീരുമാനം. സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. അവിടെ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ സന്നിധാനത്തെത്താം. ഈ പാതയിൽ ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. മഞ്ഞും മഴയും തുടരുന്ന സാ​ഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്.

അതേസമയം ഈ ഭാ​ഗത്തുള്ള സ്വാകാര്യ വിരിപന്തലുകതളിലും ദേവസ്വം ബോർഡിന്റെ വിരിപന്തലുകളിലുമായി 250-ഓളം പേർ ഉണ്ടായിരുന്നു. കനത്ത മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി കാനനപാത വഴി കടത്തി വിടില്ലെന്ന മുന്നറിയിപ്പ് ഇന്നലെ തന്നെ ഇവർക്ക് ലഭിച്ചിരുന്നു. പമ്പയിലെത്താൻ കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് സത്രം- പുല്ലുമേട് വഴി യാത്രക്കാരെ കടത്തിവിടുന്നത്. കാലാവസ്ഥ അനുകൂലമായാൽ നാളെ മുതൽ ഭക്തരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു.

Also Read-Sabarimala: ശബരിമലയിൽ മഴ ശക്തം; കാനനപാതയിലൂടെ കാല്‍നട തീര്‍ത്ഥാടനം വിലക്കി

ശബരിമലയിൽ മഴ കനക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ രണ്ട് സെൻ്റി മീറ്റർ മഴയും 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. നിലയ്ക്കൽ,പത്തനംതിട്ട,കോട്ടയം,എരുമേലി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. മുൻവർഷങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടായ പമ്പയിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. പമ്പാ നദിയിൽ ജല നിരപ്പ് ഉയർന്നാൽ ഈ ഭാഗത്തെ വാഹനങ്ങൾ നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് മാറ്റും. ഡ്രൈവർമാർ വാഹനത്തിൽത്തന്നെ കാണണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പമ്പാസ്നാനത്തിനും നിയന്ത്രണമുണ്ട്.

അതേസമയം കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കനത്ത മഴയുടെ പശ്ചാതലത്തിൽ കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ, മദ്റസകൾ, കിൻഡർ​ഗാർട്ടൻ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും ഇന്നത്തെ അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, തൃശ്ശുർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ