5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope December 16 : ബിസിനസിലും ജോലിയിലും ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Malayalam Horoscope December 16 : ഇന്ന് പൊതുവേ നല്ല ദിവസമാണ്. ചില രാശിക്കാർക്ക് ബിസിനസിലും ജോലിയിലും പ്രത്യേക ശ്രദ്ധ വേണം. ചില രാശിക്കാർക്ക് ഇന്ന് പണച്ചിലവുള്ള ദിവസമാണ്. അറിയാം, ഇന്നത്തെ നക്ഷത്രഫലം.

Today’s Horoscope December 16 : ബിസിനസിലും ജോലിയിലും ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image credits: Freepik)
abdul-basith
Abdul Basith | Published: 16 Dec 2024 06:41 AM

ഒരാഴ്ച തുടങ്ങുകയാണ് ഇന്ന്. ഇന്ന് പലർക്കും പല പ്ലാനുകളുമുണ്ടാവും. തൊഴിലുമായി ബന്ധപ്പെട്ടും സാമ്പത്തികമായി ബന്ധപ്പെട്ടും പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടാവാം. എന്നാൽ, ബിസിനസിലും ജോലിയിലും ഇന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്നാണ് നക്ഷത്രഫലം. ഇന്നത്തെ നക്ഷത്രഫലം വിശദമായറിയാം.

മേടം
മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും. തൊഴിലിടത്ത് സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാനിടയുണ്ട്.

ഇടവം
ജോലിയും ബിസിനസും ഉൾപ്പെടെ തൊഴിലിടത്ത് ശ്രദ്ധ വേണം. ഇന്ന് കുടുംബാംഗങ്ങൾക്കൊപ്പം ശുഭകരമായ ചടങ്ങുകളിൽ പങ്കെടുത്തേക്കാം. സംസാരം നിയന്ത്രിക്കണം.

മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കും. ബിസിനസിൽ ചില നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസിൽ ഇന്ന് വിജയമുണ്ടാവും. കുടുംബ, മതപരമായ യാത്രയ്ക്ക് സാധ്യത.

Also Read : Today Horoscope December 15: അമ്മയുമായി വഴക്കിടാതിരിക്കുക, സാമ്പത്തിക നഷ്ടങ്ങളുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

കർക്കിടകം
സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസിൽ റിസ്ക് എടുക്കുന്നത് ഒഴിവാക്കണം. മാതാപിതാക്കളുമായി ചില പ്രധാന വിഷങ്ങൾ ചർച്ചചെയ്യും.

ചിങ്ങം
ധനസമ്പാദനത്തിനുള്ള മാർഗങ്ങൾ തെളിയും. രാഷ്ട്രീയമായി ബന്ധപ്പെട്ടവർക്ക് സാമ്പത്തിക നേട്ടമുണ്ടാവും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

കന്നി
സഹായം പ്രതീക്ഷിച്ചാൽ നിരാശയാവും ഫലം. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. മക്കളെ നല്ല കോഴ്സിന് ചേർക്കും. മുടങ്ങിക്കിടക്കുന്ന ജോലിയിൽ പുരോഗതിയുണ്ടാവും.

തുലാം
ഇന്ന് പങ്കാളിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങളുണ്ടാവാം. തിരക്ക് പിടിച്ച ദിവസമാവും ഇന്ന്. കുടുംബാംഗങ്ങൾക്കൊപ്പം ഏതെങ്കിലും പരിപാടിയിൽ പങ്കെടുത്തേക്കും.

വൃശ്ചികം
ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കും. പണച്ചെലവുണ്ടാവാം. ചില പ്രധാന ജോലികൾ മാറ്റിവെക്കും. വീട്ടിൽ അതിഥിയെത്താനും പണച്ചെലവിനും സാധ്യത.

ധനു
മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ചില സുപ്രധാന തീരുമാനങ്ങളെടുത്തേക്കാം. കുടുംബപ്രശ്നങ്ങളിൽ സഹോദരങ്ങളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും.

മകരം
ബിസിനസിൽ റിസ്കെടുക്കുന്നത് ഗുണം ചെയ്യും. കുടുംബാംഗങ്ങളിൽ നിന്ന് വിമർശനം ലഭിച്ചേക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്.

കുംഭം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. പ്രധാന ജോലികൾ ചെയ്യുമ്പോൾ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ജോലിയിൽ മേലുദ്യോഗസ്ഥരുടെ കോപം നേരിടേണ്ടിവരും.

മീനം
ജീവകാരുണ്യപ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചിലവഴിയ്ക്കും. പണവും ചിലവഴിയ്ക്കും. ജോലിയിൽ ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും.