Today’s Horoscope: ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നടപ്പാകാനിടയുണ്ട്: അറിയാം ഇന്നത്തെ രാശിഫലം

Daily Horoscope In Malayalam: ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ ചില സൂചനകൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നതും രാശിഫലങ്ങളിലൂടെയാണ്. ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം, ജനനതീയതി എന്നിങ്ങനെ അടിസ്ഥാനമാക്കി ഓരോരുത്തരടെയും രാശിഫലങ്ങൾ മാറിമറിയും.

Today’s Horoscope: ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നടപ്പാകാനിടയുണ്ട്: അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image credits: Freepik)

Published: 

29 Nov 2024 06:29 AM

നമ്മുടെ പ്രവർത്തികൾക്കപ്പുറം രാശിഫലങ്ങളും പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം, ജനനതീയതി എന്നിങ്ങനെ അടിസ്ഥാനമാക്കി ഓരോരുത്തരടെയും രാശിഫലങ്ങൾ മാറിമറിയും. കൂടാതെ ഒരു ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ ചില സൂചനകൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നതും രാശിഫലങ്ങളിലൂടെയാണ്. അതിനാൽ നിങ്ങൾ ഏത് രാശിയിലാണ് ജനിച്ചതെന്നും ജനന സമയം നിങ്ങളെ ഏതെല്ലാം തരത്തിലാണ് സ്വാധീനിച്ചിരിക്കുന്നതെന്നും നോക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാൻ വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും കടം വാങ്ങുന്നത് ഒഴിവാക്കുക. കാരണം ഇത് തിരിച്ച് കൊടുക്കാൻ സാധിക്കാതെ വരും. പങ്കാളിയിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കുന്നു. വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

തീരാതെ കിടന്നിരുന്ന ചില ജോലികൾ തിരക്കുകൂട്ടി പൂർത്തിയാക്കാതിരിക്കുക. യാത്രകളിൽ ശ്രദ്ധിക്കുക. കാരണം പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവിടരുത്. നിക്ഷേപങ്ങൾ നടത്താൻ ഇന്ന് ദിവസം നല്ലതാണ്. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചില മംഗളകരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം, കാരണം ഇന്ന് രോഗ ദുരിതങ്ങൾ ഉണ്ടായേക്കാം. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ മാറികിട്ടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് നല്ല ​ദിവസമാണ്. ആരോടും മോശമായി പെരുമാറാതിരിക്കുക. അമ്മയിൽ നിന്ന് കൂടുതൽ സ്നേഹവും വാത്സല്യവും ലഭിക്കും. സ്വന്തം കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന അവസരങ്ങളുണ്ടാകും. എതിരാളികൾ നിങ്ങളുടെ പുരോഗതിയിൽ അസ്വസ്ഥരാകും. അതിനാൽ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്ന് ഈ രാശിക്കാർക്ക് മികച്ച ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ചില ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകും. പിതാവിന്റെ ആരോ​ഗ്യം ശ്രദ്ധിക്കണം. സഹോദരങ്ങളുടെ സഹായത്തോടെ വ്യാപാരത്തിൽ ലാഭം നേടാൻ കഴിയും. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഇന്ന് ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഠിനാധ്വാനം വേണ്ടിവരും. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾ നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും കൂടെയുണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. വൈകുന്നേരം വീട്ടിൽ അതിഥികൾ വന്നേക്കാം. ഇതിന്റെ ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടതായും വരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് പരിഹാരമായേക്കാം. ബിസിനസിലോ മറ്റേതെങ്കിലും പദ്ധതികളിലോ നിങ്ങളുടെ പണം കുടുങ്ങി കിടപ്പുണ്ടെങ്കിൽ അതിൽ ഇന്ന് പരിഹാരമുണ്ടാകും. മറ്റു ചില വരുമാന സ്രോതസ്സുകളിൽ നിന്ന് ധനവരവ് ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. പല വിഷമഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. കുടുംബത്തിൽ മാത്രമല്ല, നിങ്ങളുടെ തൊഴിൽ മേഖലയിലും പല പ്രശ്നങ്ങളും ഉണ്ടാകും. ബുദ്ധി ഉപയോഗിച്ച് എതിരാളികളുടെ നീക്കങ്ങളെ മറികടക്കുക. വ്യാപാര രംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും സൗമ്യമായി നിലനിർത്താൻ ശ്രദ്ധിക്കണം. വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ​ഗമാകും. മതപരമായ ആവശ്യങ്ങൾക്ക് യാത്ര വേണ്ടി വരും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. ഇല്ലെങ്കിൽ ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. തൊഴിൽ തേടുന്ന ആളുകൾക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമല്ല.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ സാധിക്കും. വളരെ നാളായി ആഗ്രഹിച്ചിരുന്ന വിലപിടിപ്പുള്ള ഒരു വസ്തു ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരും. ബന്ധുക്കൾക്കിടയിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. നിക്ഷേപങ്ങൾ നടത്താൻ ഇന്ന് സമയം നല്ലതാണ്. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് നിങ്ങളെടുക്കുന്ന ചില തീരുമാനങ്ങൾ പിന്നീട് വളരെയധികം ഗുണം ചെയ്യും. എന്നാൽ മറ്റാരുടെയെങ്കിലും ഉപദേശപ്രകാരമാണ് തീരുമാനമെങ്കിൽ അത് പിന്നീട് ദോഷം ചെയ്യും. ബിസിനസ് മെച്ചപ്പെടും. സഹോദരിയുടെ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. ജീവിത പങ്കാളിയുമായി ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. ജോലിസ്ഥലത്ത് കാര്യങ്ങൾ അനുകൂലമായിരിക്കും. സുഹൃത്തുക്കളിൽ ഒരാളെ സഹായിക്കേണ്ടതായി വന്നേക്കാം. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

 

 

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ