5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays’ Horoscope: ഡിസംബര്‍ ഒന്നിന് ഭാഗ്യം തെളിയുന്നവരില്‍ നിങ്ങളുമുണ്ടോ? ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on December 1st: വര്‍ഷാവസാനം ആണെങ്കിലും ഡിസംബര്‍ അങ്ങനെ വെറു കയ്യോടെ പിന്‍വാങ്ങാറില്ല. ഡിസംബറിന്റെ തുടക്കമായ ഒന്നാം തീയതി എങ്ങനെയുള്ള ഫലമാണ് രാശികള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് അറിയേണ്ടേ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Todays’ Horoscope: ഡിസംബര്‍ ഒന്നിന് ഭാഗ്യം തെളിയുന്നവരില്‍ നിങ്ങളുമുണ്ടോ? ഇന്നത്തെ നക്ഷത്രഫലം
നക്ഷത്രഫലം (Image Credits: Getty Images)
shiji-mk
Shiji M K | Updated On: 01 Dec 2024 06:25 AM

പുതിയൊരു മാസത്തിന്റെ ആരംഭമാണ് ഇന്ന്. ഡിസംബര്‍ മാസത്തിലേക്ക് കടക്കുന്നുവെന്ന് പറയുമ്പോള്‍ പലരുടെയും മനസില്‍ ആശങ്കയാണ്. വര്‍ഷാവസാനം ആണെങ്കിലും ഡിസംബര്‍ അങ്ങനെ വെറു കയ്യോടെ പിന്‍വാങ്ങാറില്ല. ഡിസംബറിന്റെ തുടക്കമായ ഒന്നാം തീയതി എങ്ങനെയുള്ള ഫലമാണ് രാശികള്‍ നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് അറിയേണ്ടേ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണ്ട ദിവസമാണിത്. പരമാവധി പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ഉദര സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് നിന്ന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഇന്ന് രാവിലെ മുതല്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് മോശമായി സംസാരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. ബിസിനസ് ചെയ്യുന്നവര്‍ത്ത് തടസം നേരിടേണ്ടതായി വന്നേക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഇന്നത്തെ ദിവസം ജോലികള്‍ ചെയ്യുന്നതില്‍ അശ്രദ്ധ കാണിക്കുന്നത് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകും. അയല്‍ക്കാരുമായി പ്രശ്‌നങ്ങളുണ്ടാകാതെ നോക്കണം. കുടുംബത്തോടൊപ്പം മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആളുകളെ സഹായിക്കാന്‍ മനസ് തോന്നും.

കര്‍ക്കിടം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. നിങ്ങളുടെ ബന്ധം ദൃഢമാകും. പങ്കാളിത്ത ബിസിനസില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം. ഇന്ന് നന്നായി കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. സുഹൃത്തിനെ സഹായിക്കേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ജോലികള്‍ സത്യസന്ധതയോടെ ചെയ്യുമ്പോള്‍ അത് വിജയം സമ്മാനിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാതിരിക്കുക. അല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

ഈ ദിവസം വളരെ നല്ലതായിരിക്കും. ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുക്കും. കടം ചോദിക്കുന്ന പണം പെട്ടെന്ന് തന്നെ ലഭിക്കും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. വസ്തു ഇടപാട് നടത്തുന്നവര്‍ രേഖകള്‍ നന്നായി പരിശോധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

മനസിനെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. സുഹൃത്തിന്റെ സഹായം ലഭിക്കും. കുട്ടികളില്‍ നിന്ന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പുരോഗതിയുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തു തിരികെ ലഭിക്കും.

Also Read: Malayalam Horoscope: ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞ് കൂടും, ശുക്ര ശനി യുതി ഫലങ്ങൾ

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഇന്ന് പൊതുവേ അധ്വാനം കുറവായിരിക്കും. എന്നാല്‍ തിരക്കുള്ള ദിവസമാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാത്തത് പങ്കാളിയില്‍ നീരസമുണ്ടാക്കും. മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

ധനു (മൂലം, പൂരാം, ഉത്രാടം കാല്‍ഭാഗം)

രാഷ്ട്രീയക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. സാമ്പത്തിക ചിലവുകള്‍ വര്‍ധിക്കാനിടയുണ്ട്. പങ്കാളിയുടെ പിന്തുണ ലഭിക്കും. പരിചയക്കാരില്‍ നിന്ന് സഹായം ലഭിക്കും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

കുടുംബ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിലുള്ളവരുടെ ആരോഗ്യം മോശമാകും. പണച്ചിലവ് ഉണ്ടാകും. സാമ്പത്തിക ചിലവുകള്‍ വര്‍ധിക്കാനിടയുണ്ട്. പണമിടപാട് നടത്തുമ്പോള്‍ നന്നായി ചിന്തിച്ച് മാത്രം ചെയ്യുക.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള വാര്‍ത്തകള്‍ കേള്‍ക്കാം. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ സത്കര്‍മ്മങ്ങള്‍ നടക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ബിസിനസില്‍ നിന്ന് നേട്ടമുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വഴി നിങ്ങള്‍ക്ക് ഗുണമുണ്ടാകും. അവരില്‍ സമ്മര്‍ദം ചെലുത്താതിരിക്കുക. മാതാവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)