Today’s Horoscope: ഈ നക്ഷത്രക്കാര്‍ക്ക് ധനയോഗം കാണുന്നു; പ്രതീക്ഷകള്‍ കൈവിടരുത്‌

Malayalam Horoscope on January 10th: അത്യാവശ്യഘട്ടം വരുമ്പോള്‍ മാത്രം ദൈവത്തില്‍ വിശ്വസിക്കുന്നവരും. എപ്പോഴും ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. ഇവരെല്ലാം പൊതുവേ നക്ഷത്രഫലങ്ങള്‍ പരിശോധിക്കാറുണ്ട്. അക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇന്നത്തെ ദിവസം നക്ഷത്രഫലത്തില്‍ എന്താണ് പറയുന്നതെന്ന് പരിശോധിക്കാം.

Todays Horoscope: ഈ നക്ഷത്രക്കാര്‍ക്ക് ധനയോഗം കാണുന്നു; പ്രതീക്ഷകള്‍ കൈവിടരുത്‌

ഇന്നത്തെ രാശിഫലം

Updated On: 

10 Jan 2025 06:11 AM

പലപ്പോഴും നമ്മുടെ വിശ്വാസങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്തെങ്കിലും അത്യാവശ്യഘട്ടം വരുമ്പോള്‍ മാത്രം ദൈവത്തില്‍ വിശ്വസിക്കുന്നവരും, എപ്പോഴും ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. ഇവരെല്ലാം പൊതുവേ നക്ഷത്രഫലങ്ങള്‍ പരിശോധിക്കാറുണ്ട്. അക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇന്നത്തെ ദിവസം നക്ഷത്രഫലത്തില്‍ എന്താണ് പറയുന്നതെന്ന് പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, മനപ്രയാസം, കലഹം എന്നിവയുണ്ടാകാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം എന്നിവയാണ് ഇന്നത്തെ ഫലം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, ബന്ധുസമാഗമം, ധനയോഗം, സല്‍ക്കാരയോഗം എന്നീ കാര്യങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, ഉത്സാഹം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവയുണ്ടാകാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, സുഹൃത്തുക്കളുടെ അകല്‍ച്ച.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, മനപ്രയാസം, അലച്ചില്‍, ചെലവ്, നഷ്ടം, ധനതടസം വേദന നല്‍കുന്ന അനുഭവങ്ങള്‍ എന്നിവ വന്നുചേരാം.

Also Read: Astrology Tips: സ്വര്‍ഗവാതില്‍ ഏകാദശി വ്രതം അനുഷ്ഠിക്കാം; ചിട്ടവട്ടങ്ങള്‍ ഇങ്ങനെ

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, പുതിയ അവസരങ്ങള്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, ധനയോഗം ഇവ സംഭവിച്ചേക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇതെല്ലാം ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, മനപ്രയാസം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസം ഇവ സംഭവിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ