Today’s Horoscope: ഇക്കൂട്ടര്‍ ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്; ഇന്നത്തെ രാശിഫലം

Malayalam Horoscope on November 28: നിങ്ങള്‍ ഏത് രാശിയിലാണ് ജനിച്ചത്? ആ രാശിയും നിങ്ങളുടെ ജനന സമയവും എങ്ങനെയാണ് നിങ്ങളെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാറുണ്ടോ? ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ രാശിയുടെ സ്വാധീനം എങ്ങനെയാണെന്ന് നോക്കാം.

Todays Horoscope: ഇക്കൂട്ടര്‍ ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്; ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image credits: Freepik)

Published: 

28 Nov 2024 06:22 AM

നമ്മുടെ പ്രവൃത്തികളാണ് ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നത്. എന്നാല്‍ പ്രവൃത്തിക്ക് മാത്രമല്ല, ജനന രാശികള്‍ക്കും നമ്മുടെ ജീവിതം മാറ്റിമറിയ്ക്കാനുള്ള കഴിവുണ്ട്. നിങ്ങള്‍ ഏത് രാശിയിലാണ് ജനിച്ചത്? ആ രാശിയും നിങ്ങളുടെ ജനന സമയവും എങ്ങനെയാണ് നിങ്ങളെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാറുണ്ടോ? ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ രാശിയുടെ സ്വാധീനം എങ്ങനെയാണെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മുക്കാല്‍ഭാഗം)

ഇന്നത്തെ ദിവസം നിങ്ങളുടെ ചിലവുകള്‍ വര്‍ധിക്കാനിടയുണ്ട്. കൂടാതെ മാനസിക സമ്മര്‍ദം വര്‍ധിക്കും. ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷം ലഭിക്കും. ശുഭകരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം)

വിദ്യാര്‍ഥികള്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. തൊഴില്‍ രംഗത്ത് തടസങ്ങള്‍ കടന്നുവരും. സമാധാനം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. വ്യാപാരത്തില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷം വന്നുചേരും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

തൊഴില്‍മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. മാതാവിന്റെ ആരോഗ്യം നന്നായി ശ്രദ്ധിക്കാം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഇല്ലെങ്കില്‍ ഉദര സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. റിസ്‌ക് എടുത്തുകൊണ്ട് ബിസിനസ് ചെയ്യുന്നത് ഒഴിവാക്കാവുന്നതാണ്.

കര്‍ക്കിടം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

തൊഴില്‍ മേഖലയില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരങ്ങളുടെ സഹായം ലഭിക്കും. സര്‍ക്കാര്‍ ഉപദേശങ്ങള്‍ പാലിക്കാം. ചില ബിസിനസ് ഇടപാടുകള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ബിസിനസില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ഥികള്‍ക്ക് മോശം സമയം, ഏറെ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ജോലി സ്ഥലത്ത് തടസങ്ങള്‍ നേരിടും. സഹോദരങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

മേലുദ്യോഗസ്ഥരില്‍ നിന്ന് നല്ല വാക്ക് കേള്‍ക്കാം. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മാതാപിതാക്കളോടൊപ്പം സമയം ചിലവിടുന്നത് ഗുണം ചെയ്യും. അയല്‍വാസികളുമായി പ്രശ്‌നത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. അമിതമായി കോപിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ബിസിനസുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. പിതാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് ഗുണം ചെയ്യും. മാതാവിന്റെ അസുഖങ്ങള്‍ക്ക് ശമനമുണ്ടാകും, രാഷ്ട്രീയക്കാര്‍ക്ക് നല്ല ദിവസമാണ്. കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കും.

Also Read: Astrological Changes : ആറ് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ, ജോലി മുതൽ സമ്പത്ത് വരെ ഉയരും

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ബഹുമാനം ലഭിക്കും. ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ തേടിയെത്തും. നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. വിവാഹവുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

പങ്കാളിത്ത ബിസിനസ് ഗുണം ചെയ്യില്ല. ഇടപാടുകളില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് വളരെ നല്ല സമയം. വിദ്യാര്‍ഥികള്‍ക്കും അനുകൂല സമയമാണ്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

സ്വത്ത് പ്രശ്‌നങ്ങള്‍ രമ്യതയിലെത്തും. പങ്കാളിത്ത ബിസിനസ് ലാഭം സമ്മാനിക്കും. പ്രണയത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകരുടെ സഹായം തേടേണ്ടതായി വരും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ബിസിനസുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടതായി വരും. യാത്രയില്‍ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ദിവസമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ നന്നായി ആലോചിച്ചെടുക്കുക.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. റിസ്‌ക് എടുത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കും. ഇന്നത്തെ ദിവസം ആര്‍ക്കും പണം കടം കൊടുക്കാതിരിക്കുക. അത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ