5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: കലഹം വിട്ടൊഴിയില്ല, വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കൂ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope in October 27: കാര്യങ്ങളെ മൊത്തമായി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചില്ലെങ്കിലും അവയെ കുറിച്ച് സൂചന നല്‍കാന്‍ പലപ്പോഴും നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കാറുണ്ട്. നക്ഷത്രഫലത്തില്‍ പറയുന്നത് മാത്രമാണോ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല. ഓരോ വ്യക്തിയും ജനിച്ച സമയവും അവരുടെ ഗ്രഹനിലയുമെല്ലാം ഫലം മാറുന്നതിന് കാരണമാകാറുണ്ട്.

Today Horoscope: കലഹം വിട്ടൊഴിയില്ല, വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കൂ; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
shiji-mk
Shiji M K | Published: 27 Oct 2024 06:10 AM

നമ്മുടെയെല്ലാം ജീവിതത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇവയെല്ലാം മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് നമ്മള്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. കാര്യങ്ങളെ മൊത്തമായി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചില്ലെങ്കിലും അവയെ കുറിച്ച് സൂചന നല്‍കാന്‍ പലപ്പോഴും നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കാറുണ്ട്. നക്ഷത്രഫലത്തില്‍ പറയുന്നത് മാത്രമാണോ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല. ഓരോ വ്യക്തിയും ജനിച്ച സമയവും അവരുടെ ഗ്രഹനിലയുമെല്ലാം ഫലം മാറുന്നതിന് കാരണമാകാറുണ്ട്. ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, കലഹം, യാത്രപരാജയം, തടസങ്ങള്‍ എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയുണ്ടാകാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, തടസങ്ങള്‍ മാറി കിട്ടും എന്നിവയാണ് ഈ ദിവസം നിങ്ങളെ തേടിയെത്തുന്നത്.

Also Read: Vastu Tips: സമ്പത്ത് കുമിഞ്ഞുകൂടും; ചിരിക്കുന്ന ബുദ്ധന്റെ വയറ് തടവി നോക്കൂ

കര്‍ക്കിടകം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, കലഹം, യാത്രാപരാജയം, ധനതടസം, അലച്ചില്‍, ചെലവ്, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയാകാം ഈ ദിവസത്തെ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, നേട്ടം, ആഗ്രഹ സഫലീകരണം എന്നിവ സംഭവിക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, മനപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, തടസങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ശത്രുക്ഷയം, ചികിത്സകള്‍ വിജയിക്കാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ഉപയോഗസാധന ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം എന്നിവ കാണുന്നുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം വരെ)

കാര്യതടസം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, അഭിമാനക്ഷതം, സുഹൃത്തുക്കള്‍ അകലാനുള്ള സാധ്യത എന്നിവയുണ്ട്.

Also Read: Diwali 2024: ദീപാവലി ദിവസം നിങ്ങളുടെ രാശിപ്രകാരമുള്ള നിറത്തിൽ വസ്ത്രം ധരിക്കൂ; ഐശ്വര്യവും പണവും ഇരട്ടിക്കും

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, നഷ്ടം, യാത്രാപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, കൂടികാഴ്ചകള്‍ പരാജയപ്പെടാനുള്ള സാധ്യത എന്നിവയാണ് ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, പ്രവര്‍ത്തനവിജയം, സന്തോഷം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം എന്നിവ സംഭവിക്കാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍ ലാഭം, യാത്രകള്‍ വിജയിക്കും എന്നിവയാണ് നിങ്ങളുടെ ഈ ദിവസത്തെ ഫലം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)