5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam October 23: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം
nandha-das
Nandha Das | Updated On: 23 Oct 2024 06:39 AM

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും, മറ്റ് ചിലർക്ക് മോശം ദിവസമായിരിക്കും. എന്നാൽ, നാളെയും ഇതേ സ്ഥിതി തുടരണമെന്നില്ല. ഇന്ന് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകുന്ന രാശിക്കാറുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. വ്യാപാരത്തിൽ നിന്നും ലാഭം ഉണ്ടാക്കുന്ന രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. കഴിവതും എല്ലാവരുമായും ഒത്തുപോകാൻ ശ്രമിക്കുക. കച്ചവടത്തിലെ പങ്കാളികളുമായി സഹകരിച്ച് പോകുന്നത് നന്ന്. പ്രണയം സംബന്ധിച്ച വിഷയങ്ങളിൽ വിജയമുണ്ടാകും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് അനാവശ്യ വിവാദങ്ങൾ കേൾക്കേണ്ടതായി വരും. ദാമ്പത്യ കലഹം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ യാത്രതിലെ തടസ്സങ്ങൾ മാറും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കാൻ സാധ്യത.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. ലോൺ, ചിട്ടി എന്നിവ ഒത്തുവരും. ഗൃഹനിർമ്മണം പൂർത്തിയാക്കാൻ സാധിക്കും. പ്രണയബന്ധം ദൃഢമാകും. സഹോദരങ്ങളിൽ നിന്നും ധനസഹായം ലഭിക്കാം.

ALSO READ: ഈ ദിവസം മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭിവക്കാൻ പോകുന്നത്… ശുക്രൻ തൃക്കേട്ടയിലേക്ക് മാറുന്നു

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാരെ ഇന്ന് രോഗങ്ങൾ അലട്ടിയേക്കാം. തൊഴിൽ രംഗത്തും ഇന്ന് അത്ര തൃപ്തികരമായ അന്തരീക്ഷം ആയിരിക്കില്ല. സഹോദരങ്ങളിൽ നിന്നും ധനസഹായം ലഭിക്കും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപമാനസാധ്യത. ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഗൃഹനിർമ്മാണത്തിൽ തടസ്സം നേരിട്ടേക്കാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക പുരോഗതിയുണ്ടാകും. ലോൺ, ചിട്ടി എന്നിവ ഒത്തുകിട്ടും. കേസുകളിൽ അനുകൂല ഫലമുണ്ടാകും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തെ വിവാദങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവെക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുന്നത് നന്ന്. തൊഴിൽ രംഗത്ത് ഉന്നതരുടെ പ്രശംസാപാത്രമാകും. മാതാപിതാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യത. കൃഷി, കച്ചവടം എന്നിവയിൽ നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടണമെന്നില്ല.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചിക രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്നും പ്രശംസ ലഭിക്കും. വിദ്യാഭ്യാസം പുരോഗമിക്കും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. ആരോഗ്യ നില മോശമാകാൻ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. ഉല്ലാസ യാത്ര പോകാൻ അവസരം ലഭിക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. പുതിയ തൊഴിൽ സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭിക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് പുതിയ വാഹനം വാങ്ങാൻ അവസരം ലഭിക്കും. പുതിയ കച്ചവടം ആരംഭിക്കാൻ സാധിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധ ചെലുത്തണം. തൊഴിൽ രംഗത്ത് മേലധികാരികളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇത് പൊതുവെ നല്ല സമയമാണ്. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ലഭിക്കും. ഉറ്റ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. എങ്കിലും എല്ലാ കാര്യങ്ങളിൽ ജാഗ്രതയോടെ പെരുമാറാൻ ശ്രദ്ധിക്കണം. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മെച്ചമുണ്ടാകും. ആരോഗ്യ നില നല്ലതാവാനും മോശമാകാനും സാധ്യത. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുന്നത് നന്ന്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News