5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്ന്‌ സ്വത്ത് തര്‍ക്കങ്ങളില്‍ ഏർപ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 15: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം.

Today Horoscope: ഇന്ന്‌ സ്വത്ത് തര്‍ക്കങ്ങളില്‍ ഏർപ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം (Image credits: social media)
nandha-das
Nandha Das | Updated On: 15 Nov 2024 07:07 AM

ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് അത്ര നല്ലതായിരിക്കണം എന്നില്ല. ഇന്ന് ചില കൂറുകാർ അനാവശ്യ ആരോപണങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് സാമ്പത്തികപരമായും, ആരോഗ്യപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർ ഇന്ന് പരീക്ഷകളിൽ വിജയം കൈവരിക്കും. മക്കൾ പഠന കാര്യങ്ങൾക്കായി അന്യനാട്ടിലേക്ക് പോകാൻ സാധ്യത. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വിദേശ യാത്ര പോകാൻ യോഗം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ സാധ്യത. ഉന്നത പഠനത്തിന് അവസരം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആഭരണങ്ങൾ വാങ്ങാൻ യോഗം.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർ ഇന്ന് ചെലവ് അധികമായിരിക്കും. യാത്രാക്ലേശങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക നില അത്ര മെച്ചമായിരിക്കില്ല. സഹോദരങ്ങളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. മക്കളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്ന്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർ സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി കൂടുതൽ ചർച്ച ചെയ്യാതിരിക്കുന്നത് നന്ന്. മാതാപിതാക്കളുമായി യോജിച്ച് പോകാൻ ശ്രമിക്കുക. അതിഥികളെ കൊണ്ട് ഉപകാരങ്ങൾ ഉണ്ടാകും. ഉറക്കമില്ലായ്മക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. കൃഷി, കച്ചവടം എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. പോലീസ്, കോടതി സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് താരം യാത്ര ചെയ്യേണ്ടതായി വരും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർ ഇന്ന് അനാവശ്യ അപവാദങ്ങൾ കേൾക്കേണ്ടതായി വരാം. പൊതുവെ നല്ലൊരു ദിവസമായിരിക്കും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കൾ എന്നിവ ലഭിക്കും. പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അകാരണമായ ഭയം അനുഭവപ്പെടാൻ സാധ്യത. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുന്നത് നന്ന്. ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി ആർക്കും വാഗ്ദാനങ്ങൾ നൽകാതിരിക്കുന്നത് നന്ന്.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് അപ്രതീക്ഷിതമായ ആളുകളിൽ നിന്നും സഹായം ലഭിക്കും. വിദേശ യാത്ര സംബന്ധിച്ച് സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകും. ആചാരനുഷ്ടാനങ്ങൾ വേണ്ടവിധം പാലിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് യാത്രാക്ലേശം ഉണ്ടാകും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിയമപാലകർക്ക് സ്ഥാനക്കയറ്റം ലാഭിക്കാം. കടം നൽകിയ പണം തിരികെ ലഭിക്കും. സർക്കാരിൽ നിന്നും സഹായം ലഭിക്കും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. ഗൃഹ നിർമ്മാണത്തിൽ തടസ്സം നേരിട്ടേക്കാം. ദാമ്പത്യ ബന്ധം മെച്ചപ്പെടും. വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)