Today Horoscope: അനാവശ്യ വാഗ്വാദങ്ങളിൽ ഏര്‍പ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 14: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം.

Today Horoscope: അനാവശ്യ വാഗ്വാദങ്ങളിൽ ഏര്‍പ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

Published: 

14 Nov 2024 06:37 AM

ചില രാശിക്കാർക്ക് ഇന്ന് നല്ല സമയമാണ്. എന്നാൽ, മറ്റ് ചിലർക്ക് അത്ര നല്ലതായിരിക്കണം എന്നില്ല. ഇന്ന് ചില കൂറുകാർ അനാവശ്യ ആരോപണങ്ങൾ, വാഗ്‌വാദങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് സാമ്പത്തികപരമായും, ആരോഗ്യപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. വിദ്യാസംബന്ധമായ കാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. വിദേശത്തു നിന്നും ധന സഹായം ലഭിക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യ നില അത്ര തൃപ്തികരമായിരിക്കില്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല സമയമല്ല. സാമ്പത്തികപരമായും അത്ര മെച്ചമുണ്ടാകില്ല. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. ചുറ്റുപാടുകളുമായി ഒത്തുപോവാൻ ശ്രമിക്കുന്നത് നന്ന്.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർ ഇന്ന് ആരുമായും അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് നന്ന്. ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭമുണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂല സമയമാണ്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി മെച്ചമുണ്ടാകും. സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടേണ്ടതായി വരും. സുഹൃത്തുക്കളുമായോ സഹോദരങ്ങളുമായോ സ്വരച്ചേർച്ചയില്ലായ്മക്ക് സാധ്യത. സർക്കാർ വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. അനാവശ്യമായ ആരോപണങ്ങൾ കേൾക്കേണ്ടതായി വരും. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുക. കരാറുകളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കണം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. കാര്യതടസ്സം മാറിക്കിട്ടും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുകൾ ഉണ്ടാകും. സന്താനങ്ങൾ സന്തോഷം കൈവരും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് മാതാപിതാക്കളുടെ ആരോഗ്യ നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സ്വത്ത് തർക്കങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണം.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. പണം നഷ്ടപ്പെട്ട് പോകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല സമയമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് നന്ന്. ധനാഗമനം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത. അതിഥികളുടെ ആഗമനം പല പ്രശ്‍നങ്ങളും പരിഹരിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ഉദ്ദേശിച്ച പല കാര്യങ്ങളും സാധിക്കും. വിദ്യാസംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത. ആരോഗ്യ നില തൃപ്തികരമായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര