Today Horoscope: എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 13: മേടം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവ് ഉണ്ടാകാൻ സാധ്യത. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

Today Horoscope: എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

Updated On: 

06 Dec 2024 14:21 PM

ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് അത്ര നല്ല സമയമായിരിക്കണമെന്നില്ല. ഇന്ന് ചില കൂറുകാർ അനാവശ്യ അലച്ചിൽ, പണചെലവ് എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് സാമ്പത്തികപരമായും, ആരോഗ്യപരമായുംരല്ലാം ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവ് ഉണ്ടാകാൻ സാധ്യത. ദാമ്പത്യ ബന്ധം മെച്ചപ്പെടും. വിദ്യാസംബന്ധമായ തടസ്സങ്ങൾ മാറും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സന്താനങ്ങളാൽ സന്തോഷം ഉണ്ടാകും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി അത്ര നല്ല ദിവസമല്ല. കാര്യതടസ്സങ്ങൾ നേരിടില്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. മുൻകാല സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർ ഇന്ന് ഏതൊരു പ്രവർത്തി ഏർപ്പെടുന്നതിന് മുമ്പും നന്നായി ചിന്തിക്കുക. തൊഴിൽ രംഗത്ത് ഉന്നതാധികാരികളെ അനുസരിച്ച് പോകുന്നതാണ് ഉത്തമം. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ അലച്ചിൽ, അനാവശ്യ ചെലവ് എന്നിവ ഉണ്ടായേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. എല്ലാവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുന്നത് നന്ന്. അനാവശ്യ ചിന്തകൾ ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ശാരീരിക സൗഖ്യം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും. രാഷ്ട്രീയം, പോലീസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർ ഇന്ന് അനാവശ്യമായി ആരോടും വാഗ്‌വാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. ഊഹക്കച്ചടങ്ങളിൽ നിന്നും ലാഭമുണ്ടാകും. ബന്ധു ഗൃഹങ്ങൾ സന്ദർശിക്കേണ്ടതായി വരും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടുപോവുക. വ്യാപാരത്തിൽ നിന്നും ലാഭം ഉണ്ടാകും. കൂട്ടവ്യാപാരത്തിൽ നിന്നും കിട്ടാനുള്ള പണം നേടിയെടുക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ സഹായം ലഭിക്കും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് പല പുതിയ ആദായ മാർഗ്ഗങ്ങളും കണ്ടെത്താൻ ഇടവരും. തൊഴിൽ രംഗത്ത് ഉയർന്ന പദവികൾ തേടിവരും. സ്വത്ത് തർക്കങ്ങളിൽ പരിഹാരം ഉണ്ടാകും. അയൽക്കാരുമായി സൗഹൃദത്തിൽ തന്നെ തുടരുന്നത് നന്ന്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് ഏതൊരു കാര്യത്തിൽ ഏർപ്പെടുമ്പോഴും ജാഗ്രത പുലർത്തണം. ആരോഗ്യനിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ചെറിയ വാഗ്‌വാദങ്ങളിൽ ഏർപ്പെടാൻ സാദ്യത. സന്താനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. ആദ്യപകുതിയിൽ അനാവശ്യ അലച്ചിൽ, ചെലവ് എന്നിവയുണ്ടാകും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരോട് അതിരുവിട്ട് പെരുമാറാതിരിക്കുന്നത് നന്ന്. വിവാഹകാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവാക്കാൻ ഇടവരും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് ആദ്യപകുതിയിൽ അനാവശ്യ അലച്ചിൽ, ചെലവ് എന്നിവയുണ്ടാകും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ തയ്യാറെടുക്കും. പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. ഗൃഹത്തിൽ ഐശ്വര്യവും സന്തോഷവും കളിയാടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം