Today’s Horoscope: ‘ആഗ്രഹങ്ങൾ സഫലീകരിക്കും, കുടുംബത്തിൽ സമാധനം ലഭിക്കും’; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ?

Today's Horoscope Malayalam: മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഓരോ രാശിക്കും ദിവസത്തിനും അനുസരിച്ച് ഫലം മാറിക്കൊണ്ടേയിരിക്കും.

Todays Horoscope: ആഗ്രഹങ്ങൾ സഫലീകരിക്കും, കുടുംബത്തിൽ സമാധനം ലഭിക്കും; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ?

ഇന്നത്തെ രാശിഫലം.

nithya
Published: 

15 Apr 2025 06:45 AM

വളരെ അപ്രതീക്ഷിതമായാണ് ജീവിതത്തിൽ പലതും സംഭവിക്കുന്നത്. ചിലപ്പോൾ അത് നല്ലതാകം, അല്ലെങ്കിൽ നഷ്ടങ്ങളുമാകാം. ഇന്നത്തെ ദിവസം എന്തൊക്കെയാകും സംഭവിക്കുകയെന്ന് മുൻകൂട്ടി അറിയാൻ സാധിച്ചാലോ? മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഓരോ രാശിക്കും ദിവസത്തിനും അനുസരിച്ച് ഫലം മാറിക്കൊണ്ടേയിരിക്കും. ഈ രാശിഫലം ഇന്നത്തെ നിങ്ങളുടെ ദിവസത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു.

മേടം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ജീവിത പങ്കാളിയെ മനസിലാക്കാൻ ശ്രമിക്കുക. തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാകും.

ഇടവം
നന്നായി ചിന്തിച്ച് മാത്രം സംസാരിക്കുക. ചിലപ്പോൾ നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. ബന്ധങ്ങളേക്കാൾ പ്രാധാന്യം പണത്തിന് നൽകരുത്. കുടുംബത്തിൽ സമാധാനം ഉണ്ടാകും.

മിഥുനം
മേലുദ്യോ​ഗസ്ഥരുടെ സഹായത്താൽ ജോലി സ്ഥലങ്ങളിൽ വിജയം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുക. താത്കാലിക വായ്പകൾക്കായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുക.

കർക്കടകം
കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം തേടുകയും അത് ഉപകാരപ്പെടുകയും ചെയ്യും. ബിസിനസ്സിലും വിദ്യാഭ്യാസത്തിലും വിജയങ്ങൾ നേടും. നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം.

ചിങ്ങം
എടുത്തുചാടി ഒന്നും തീരുമാനിക്കരുത്. നിങ്ങൾ ദിവസം മുഴുവൻ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായാലും, വൈകുന്നേരം ലാഭം നേടാൻ സാധ്യത. കുട്ടികളുമായി കൂടുന്നതിൽ ചിലവഴിക്കുക.

കന്നി
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിൽ സംബന്ധമായി യാത്രകൾക്ക് സാധ്യത. സെമിനാറുകൾ, എക്സിബിഷൻ തുടങ്ങിയവയിൽ പങ്കെടുക്കുന്നത് പുതിയ അറിവും ബന്ധങ്ങളും നൽകും.

തുലാം
ആത്മീയ കാര്യങ്ങളിൽ താൽപര്യം കാണിക്കും. അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. വിവാഹ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

വൃശ്ചികം
മറ്റുള്ളവരുടെ വാക്ക് കേട്ട് നിക്ഷേപം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അകലെയുള്ള ബന്ധുക്കളുമായി ബന്ധം പുതുക്കാൻ സാധ്യത. യാത്രകൾക്ക് സാധ്യത. പ്രണയബന്ധത്തിനും കുടുംബജീവിതത്തിനും ഇന്ന് മികച്ച ദിവസം.

ധനു
ഏറെക്കാലമായി നിലനിൽക്കുന്ന കടങ്ങളും ബില്ലുകളും അടച്ചുതീർക്കും. ബന്ധുക്കളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ യാത്രകൾ പോകും. മറ്റുള്ളവർ നിങ്ങളോട് ചെയ്ത  തെറ്റുകൾക്ക് മാപ്പ് കൊടുക്കുകയും അവരുമായുള്ള ബന്ധം പുന:സ്ഥാപിക്കുകയും ചെയ്യും.

മകരം
ആവശ്യമില്ലാത്ത എന്തെങ്കിലും കാര്യത്തിന്മേൽ വാദിച്ച് നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്.  പുതിയ സാമ്പത്തിക ഇടപാട് ഉറപ്പിക്കുകയും ലാഭം ഉണ്ടാകുകയും ചെയ്യും. വിവാഹബന്ധത്തിൽ ഏർപ്പെടാൻ നല്ല സമയം. ചില കാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നത് ഗുണം ചെയ്യും.

കുംഭം
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലി സ്ഥലങ്ങളിൽ വിജയം നേടും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അനാവശ്യ ചെലവുകൾ ഉണ്ടായേക്കാം.

മീനം
നിശ്ചിത സമയത്തിന് മുമ്പായി എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയും. ആഗ്രഹങ്ങൾ സഫലീകരിക്കും. ബിസിനസ്സിൽ നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പഠനകാര്യത്തിൽ ശ്രദ്ധ പുലർത്തുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും, ആത്മവിശ്വാസം അനുഭവപ്പെടും; ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Today’s Horoscope: ‘അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക’; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope : ഇന്ന് അലച്ചിലും അസ്വസ്ഥതയും മാത്രമോ? ഈ നാളുകാര്‍ക്ക് വെല്ലുവിളികള്‍; രാശിഫലം നോക്കാം
Thrissur Pooram 2025: ആറാട്ടുപുഴ പൂരത്തിനെത്താത്തവർക്ക് തൃശ്ശൂർ പൂരമുണ്ടായി, തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, വേറെയും ക്ഷേത്രങ്ങളുണ്ട്
Astrology Malayalam : ഗജകേസരി രാജയോഗം, ഈ നാല് രാശിക്കാർക്ക് വലിയ നേട്ടം
Today’s Horoscope: ബിസിനസിൽ നേട്ടം, ആഗ്രഹങ്ങൾ നിറവേറും; ഇന്നത്തെ സമ്പൂർണ രാശിഫലം
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം
എന്താണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം? (ഐബിഎസ്)
പോപെയുടെ ഇഷ്ടഭക്ഷണം, ചീരയുടെ ആരോഗ്യഗുണങ്ങൾ നിരവധി