Today’s Horoscope: ബിസിനസ്സിൽ ലാഭം, ദീർഘദൂര യാത്രകൾ ഒഴിവാക്കുക; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം
Today's Horoscope in Malayalam: ഇന്ന് ഏപ്രിൽ 18, ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ആരൊക്കെ? പ്രശ്നങ്ങളെ നേിടേണ്ടി വരുന്നത് ആർക്ക്? ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.

ജ്യോതിഷ പ്രകാരം മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഈ രാശി ഫലത്തിന് അനുസരിച്ചാകും നിങ്ങളുടെ ഓരോ ദിവസവും. ഇന്ന് ഏപ്രിൽ 18, ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ആരൊക്കെ? പ്രശ്നങ്ങളെ നേിടേണ്ടി വരുന്നത് ആർക്ക്? ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.
മേടം
അത്യാവശ്യ വീട്ടുപകരണങ്ങൾ വാങ്ങുന്നതിലൂടെ സാമ്പത്തിക ക്ലേശം അനുഭവിക്കും. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. പങ്കാളിയുമായി തർക്കമുണ്ടായേക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ഇടവം
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത. ദാനധർമ്മങ്ങൾ നടത്തുന്നതും സംഭാവന നൽകുന്നതും ഗുണം ചെയ്യും. വിവാഹജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. തൊഴിൽ മേഖലയിൽ ചെറിയ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
മിഥുനം
ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. യാത്രകൾക്ക് സാധ്യത. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
കർക്കടകം
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുടുംബാംഗങ്ങളുടെ സഹായം തേടും. ബിസിനസ്സിൽ ലാഭങ്ങൾക്ക് സാധ്യത. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ വിജയം നേടിയേക്കാം.
ചിങ്ങം
ആരോഗ്യം മെച്ചമായി നിലകൊള്ളും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവാക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ജീവിത പങ്കാളിക്കായി സമയം മാറ്റി വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത.
കന്നി
ആത്മീയ കാര്യങ്ങളെ പിന്തുടരാൻ മികച്ച ദിവസം. മതപരമായോ സ്ഥലമോ ബന്ധുവിനെയോ സന്ദർശിക്കും. വിദേശത്ത് പുതിയ ജോലികൾ തേടുന്നവർക്ക് അനുയോജ്യമായ ദിവസം. കടം കൊടുത്തിരുന്നവർ പണം തിരികെ നൽകും.
തുലാം
സഹോദരങ്ങൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടേക്കാം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക. വിവിധ പ്രശ്നങ്ങളിലായി ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാവുന്നതിനാൽ ഇത് അത്ര നല്ല ദിവസം ആയിരിക്കുകയില്ല.
വൃശ്ചികം
ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. പ്രണയത്തിലും ദാമ്പത്യത്തിലും മികച്ച ദിവസം. ജോലിയിൽ നേട്ടങ്ങൾ വന്നുചേരും. കുട്ടികൾ വിജയം കൈവരിക്കും.
ധനു
മാതാപിതാക്കളുടെ ആരോഗ്യത്തിനായി പണം ചെലവാക്കേണ്ടി വരും. കുടുംബത്തിന്റെ ആവശ്യത്തിന് മുൻഗണന നൽകുക. കഠിനാധ്വാനത്തിലൂടെയും ക്ഷമയിലൂടെയും നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരും.
മകരം
ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. സഹോദരങ്ങളുടെ സഹായത്തോടെ നേട്ടങ്ങൾ കൈവരിക്കും. ജോലികാര്യങ്ങളിൽല മേലുദ്യോഗസ്ഥരുടെ പരിപൂർണ സഹായം ലഭിക്കും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
കുംഭം
പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ വന്നുചേരും. കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായി സമയം ചെലവിടുക. ആരോഗ്യപ്രശ്നങ്ങൾ അലട്ടില്ല. പുതിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും.
മീനം
ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ധ്യാനവും യോഗയും മാനസിക സമ്മർദ്ദങ്ങളെ മാറ്റും. ക്ഷമയിലൂടെയും കഠിനാധ്വാനത്തിലൂടെയും വിജയം കൈവരിക്കും. പങ്കാളിയും നിങ്ങളും തമ്മിൽ ചില വാക്ക് തർക്കങ്ങൾ ഉണ്ടായേക്കാം. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ലഭിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)