5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇക്കൂട്ടക്കര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും, ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിക്കും; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on December 18: എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ചിലര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ലഭിക്കാന്‍ പോകുന്നത് ദാമ്പത്യജീവിതത്തില്‍ സന്തോഷമാണ്. നമ്മുടെ നമ്മുടെ രാശികളുടെ സ്വാധീനത്തോടൊപ്പം ഓരോരുത്തരുടെയും പ്രവൃത്തി കൂടി ചേരുമ്പോഴാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

Today Horoscope: ഇക്കൂട്ടക്കര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും, ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിക്കും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image credits: Freepik)
shiji-mk
Shiji M K | Published: 18 Dec 2024 06:16 AM

ഇന്ന് ഡിസംബര്‍ 18 ബുധനാഴ്ച, ഇന്നത്തെ ദിവസം നക്ഷത്രങ്ങളുടെയും ജനന രാശിയുടെ സ്വാധീനഫലമായും എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ചിലര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ലഭിക്കാന്‍ പോകുന്നത് ദാമ്പത്യജീവിതത്തില്‍ സന്തോഷമാണ്. നമ്മുടെ നമ്മുടെ രാശികളുടെ സ്വാധീനത്തോടൊപ്പം ഓരോരുത്തരുടെയും പ്രവൃത്തി കൂടി ചേരുമ്പോഴാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടം

ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഓഫീസില്‍ നിന്ന് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. അതിനാല്‍ നിങ്ങളുടെ ജോലിഭാരം വര്‍ധിക്കും. കുട്ടികളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ആര്‍ക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കും.

ഇടവം

കുടുംബ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാന്‍ സാധിക്കും. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പണം ചെലവഴിക്കേണ്ടി വരും. പണം ചെലവഴിക്കുമ്പോള്‍ വരുമാനത്തെ കുറിച്ച് ചിന്തിക്കുന്നത് ഗുണം ചെയ്യും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

മിഥുനം

പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വിജയിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും.

കര്‍ക്കിടകം

രാഷ്ട്രീയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ജന പിന്തുണ വര്‍ധിക്കും. ശുഭകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആഡംബരത്തിന് വേണ്ടി ഇന്നത്തെ ദിവസം പണം ചെലവഴിക്കുന്നത് ഒഴിവാക്കുക.

ചിങ്ങം

സഹോദരങ്ങളുമായി തര്‍ക്കങ്ങളുണ്ടെങ്കില്‍ അതെല്ലാം അവസാനിക്കും. ജോലിക്കാര്‍ക്ക് ടീം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതായി വരും. കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.

Also Read: Malayalam Astrology: ഡിസംബർ 28-ന് ശേഷം സമ്പത്തും പ്രശസ്തിയും, കൈവരുന്ന രാശിക്കാർ ഇവർ

കന്നി

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതാണ്. കലാപമായി പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യം വര്‍ധിക്കും. വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വളരെ എളുപ്പത്തില്‍ ലഭിക്കും. ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തുലാം

പുതിയ ബിസിനസ് ഡീലിന് ശ്രമിക്കുന്നവര്‍ക്ക് നല്ല സമയമാണ്. നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി മെചപ്പെടും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം

ഇന്നത്തെ ദിവസം നിങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ബഹുമാനം വര്‍ധിക്കുന്ന അവസരങ്ങള്‍ വന്നുചേരും. മറ്റുള്ളവരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. വീട്ടിലും ജോലി സ്ഥലത്തും ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

ധനു

കടം നല്‍കിയ പണം തിരികെ ലഭിക്കും. എന്നാല്‍ ഇത് ലഭിക്കുന്നതിനായി ഏറെ പരിശ്രമിക്കേണ്ടതായി വരും. വീട്ടിലേക്ക് അതിഥികള്‍ വരും. വിദേശത്ത് താമസിക്കുന്നവരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. ദാമ്പത്യ ജീവിതം മെച്ചപ്പെടും.

മകരം

ബിസിനസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സഹപ്രവര്‍ത്തകന് കടം കൊടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ആ പണം തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്. പങ്കാളിയില്‍ നിന്ന് സന്തോഷം ലഭിക്കും. കുട്ടികളുടെ ഭാവിക്കായി പണം നിക്ഷേപിക്കും.

കുംഭം

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളുടെ പ്രവൃത്തിയില്‍ അഭിമാനം തോന്നും. വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്.

മീനം

ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസമാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. അമ്മയുടെ പക്കല്‍ നിന്നും പണം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)