Today’s Horoscope: വിവാഹലോചനകളില്‍ ഇന്നത്തെ ദിവസം അന്വേഷണം നടത്താം, ശുഭകരം; നക്ഷത്രഫലം
Horoscope on April 27 in Malayalam: നിങ്ങളെ സംബന്ധിച്ച് ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് അറിയാമോ? ഏതൊരു ദിവസം ആരംഭിക്കുന്നതിനും മുമ്പും ആ ദിവസത്തെ നക്ഷത്രഫലം പരിശോധിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതൊരു പൊതുഫലമാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

ഇന്ന് ഏപ്രില്‍ 27, ഞായറാഴ്ച, ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായുള്ള ദിവസം. ഞായറാഴ്ച ആയതിനാല്‍ തന്നെ ശുഭകരമായ പല കര്‍മങ്ങള്‍ക്കും നമ്മള്‍ ഓരോരുത്തരും ഇന്ന് ഭാഗമാകും. നിങ്ങളെ സംബന്ധിച്ച് ഇന്നത്തെ ദിവസം എങ്ങനെയാണെന്ന് അറിയാമോ? ഏതൊരു ദിവസം ആരംഭിക്കുന്നതിനും മുമ്പും ആ ദിവസത്തെ നക്ഷത്രഫലം പരിശോധിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതൊരു പൊതുഫലമാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, നഷ്ടം, തടസങ്ങള്‍ വന്നു ചേരാം.




മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, തടസങ്ങള്‍ മാറിക്കിട്ടാം.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, കലഹം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസം ഇവ കാണുന്നു.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, യാത്രാതടസം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, നേട്ടം, ആഗ്രഹങ്ങള്‍ നടക്കാം.
Also Read: Dream Meaning: സ്വപ്നത്തിൽ മരമൊടിയുന്നത് കണ്ടാൽ? സൂചനകളിതാവാം
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപരാജയം, കലഹം, തര്‍ക്കം, അലച്ചില്‍, ചെലവ്, ധനതടസം ഇവ കാണുന്നു.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, കലഹം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, അകന്നു നിന്നവര്‍ അടുക്കാം.
മീനം(പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)