5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സമ്പത്ത് കുമിഞ്ഞ് കൂടും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ, സമ്പൂർണ രാശിഫലം

Today's Horoscope: മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഈ രാശി ഫലത്തിന് അനുസരിച്ചാണ് നിങ്ങളുടെ ദിവസവും. ജ്യോതിഷ പ്രകാരം ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ?

Today’s Horoscope: സമ്പത്ത് കുമിഞ്ഞ് കൂടും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ, സമ്പൂർണ രാശിഫലം
Image Credit source: Freepik
nithya
Nithya Vinu | Published: 08 Apr 2025 06:34 AM

ചില രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യത്തിന്റെയും ലാഭത്തിന്റെയും ദിവസമാണ്. അവരുടെ ആ​ഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. ചിലർ അവരുടെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ഇന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടം
ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. വസ്തു ഇടപാടിൽ വിജയം നേടും. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോരാതെ ശ്രദ്ധിക്കുക. മറ്റുള്ളവർ മുതലെടുക്കാൻ സാധ്യതയുണ്ട്.

ഇടവം
ഓഹരി വിപണിയിൽ ശ്രദ്ധാപൂർവ്വം നിക്ഷേപം നടത്തുക. ആരോ​ഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട കച്ചവടം നടത്തുന്നവർക്ക് നല്ല ലാഭം ലഭിക്കും.

മിഥുനം
സാമ്പത്തിക പ്രതിസന്ധികളിൽ പരിഹാരം കണ്ടെത്തും. ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ, രേഖകൾ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കുക. മറ്റുള്ളവരുടെ ഉപദേശത്തോട് മുഖം തിരിക്കരുത്.

കർക്കിടകം
ജോലിസ്ഥലത്തെ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക. ദാമ്പത്യ ബന്ധം സു​ഖകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വിജയത്തിന് സാധ്യത.

ചിങ്ങം
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ബിസിനസ്സിൽ പ്രയോജനകരമാകുന്ന തരത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. വാഹനം വാങ്ങിക്കാൻ സാധ്യത.

കന്നി
ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യയമായ ദിനം. പ്രണയ ബന്ധത്തിൽ വൈകാരിക തീരുമാനങ്ങൾ എടുക്കരുത്.

തുലാം
ഭൂമി ഇടപാടുകൾ ക്ഷമയോടെ ശ്രദ്ധയോടെ ചെയ്യുക. റസ്റ്റോറന്റുകൾ നടത്തുന്നവർക്ക് ലാഭം കിട്ടും. അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുക. അവയ്ക്കായി കാത്തിരിക്കരുത്.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് മെച്ചപ്പെട്ട ദിവസമാണെന്ന് ജ്യോതിഷം പറയുന്നു. ആ​ഗ്രഹങ്ങൾ സഫലീകരിക്കും.ഉത്തരവാദിത്തമുള്ള ജോലികൾ ലഭിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകും.

ധനു
വായ്പ എളുപ്പത്തിൽ ലഭിക്കും. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ സ്ഥലത്ത് താമസം മാറാനുള്ള ആ​ഗ്രഹം സഫലമാകും. തൊഴിലിടങ്ങളിൽ ശോഭിക്കും.

മകരം
വിവാഹങ്ങളിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരി​ഹാരം ഉണ്ടാകും. സുഹൃത്തുക്കളോട് സംസാരിക്കുന്നതിലൂടെ മാനസിക സമ്മർദ്ദത്തിന് ആശ്വാസം ലഭിക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകുക. ബിസിനസ്സുമായി ബന്ധപ്പെട്ട് വായ്പകൾ എടുക്കാൻ സാധ്യത.

കുംഭം
ജീവിതത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയരുത്. പ്രണയ ജീവിതത്തിൽ സന്തോഷം ലഭിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കുക. ജോലികളിൽ ഉയർച്ച ഉണ്ടാകും.

മീനം
ഇന്ന് നിങ്ങൾക്ക് ഭാ​ഗ്യകരമായ ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)