AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധ്യത, ദേഷ്യം നിയന്ത്രിക്കുക; ഇന്നത്തെ സമ്പൂർണ രാശിഫലം

Today's Horoscope: രാശി അനുസരിച്ച് ഓരോരുത്തരുടെയും അതാത് ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് എല്ലാവർക്കും അനുകൂല സമയമാകണമെന്നില്ല. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Today’s Horoscope: പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധ്യത, ദേഷ്യം നിയന്ത്രിക്കുക; ഇന്നത്തെ സമ്പൂർണ രാശിഫലം
Image Credit source: Freepik
nithya
Nithya Vinu | Updated On: 24 Apr 2025 06:56 AM

ഇന്ന് ഏപ്രിൽ 24 വ്യാഴാഴ്ച. രാശി അനുസരിച്ച് ഓരോരുത്തരുടെയും അതാത് ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് എല്ലാവർക്കും അനുകൂല സമയമാകണമെന്നില്ല. ഇന്ന് ചിലർക്ക് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമാകും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യകരമായും സാമ്പത്തികപരമായും പ്രശ്നങ്ങളെ അഭിമുഖീകരിക്കണ്ടി വരും. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

മേടം
ബിസിനസ്സ് നന്നായി നടക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്ര​ദ്ധ വേണം. പുതിയ കാര്യങ്ങൾ തുടങ്ങാൻ മികച്ച ദിവസമാണിന്ന്. സ്വത്ത് കച്ചവടം ചെയ്യുന്നത് വഴി ലാഭമുണ്ടാകും.

ഇടവം
ഇടവം രാശിക്കാർ ദേഷ്യവും വികാരവും നിയന്ത്രിക്കാൻ ശ്രമിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോ​ഗിക്കുക. വരുമാനം ഉണാകും. ചെറിയ തെറ്റ് പോലും വഷളാകാൻ സാധ്യതയുണ്ട്.

മിഥുനം
ചെലവുകൾ നിയന്ത്രിക്കുക. പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ വരാൻ സാധ്യത. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

കർക്കടകം
നിക്ഷേപങ്ങൾ ലാഭകരമാകും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. നിയമപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ മാറും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. സംസാരവും ദേഷ്യവും നിയന്ത്രിക്കാൻ ശ്രമിക്കുക.

ചിങ്ങം
അപ്രതീക്ഷിതമായി ലാഭം ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ താൽപര്യമുണ്ടാകും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കന്നി
ബിസിനസിൽ വളർച്ച ഉണ്ടാകും. ജോലി ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് ​ഗുണകരം. തൊഴിൽമേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടത്തിൽ ലാഭം ഉണ്ടാകും.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കച്ചവടം നടക്കും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും. സാഹസികമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക.

വൃശ്ചികം
യാത്രകൾ പോകാൻ സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക. അപകടങ്ങൾ വരാതെ സൂക്ഷിക്കുക.

ധനു
പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് ചെയ്യുന്ന ജോലികളിൽ തടസ്സങ്ങൾ വരും. വരുമാനം കുറയാനും സാധ്യതയുണ്ട്.

മകരം
പണം ശ്ര​ദ്ധയോടെ കൈകാര്യം ചെയ്യുക. പുതിയ കാര്യങ്ങൾ തുടങ്ങും. യാത്രകൾ ചെയ്യുന്നത് വഴി വിജയം ഉണ്ടാകും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം
ചെയ്യുന്ന ജോലികൾ വിജയിക്കും. ജോലിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. സംസാരം നിയന്ത്രിക്കാൻ ശ്രമിക്കുക. ശത്രുക്കളെ തോൽപ്പിക്കാൻ സാധിക്കും. യാത്ര ചെയ്യുന്നത് വഴി ലാഭം ഉണ്ടാകും

മീനം
കോടതി കാര്യങ്ങളിൽ വിജയം ഉണ്ടായേക്കും. തൊഴിൽ മേഖലയിലും കുടുംബത്തും സന്തോഷം ഉണ്ടാകും. സാമൂഹികപരമായ കാര്യങ്ങളിൽ കൂടുതൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കാൻ ശ്രമിക്കുക. യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)