Today Horoscope: തടസങ്ങള്‍ നേരിടേണ്ടതായി വരാം, പ്രതീക്ഷ കൈവിടാതിരിക്കൂ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on November 24: നക്ഷത്രങ്ങള്‍ ഒന്ന് തന്നെ ആയാലും എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത് ഒന്ന് തന്നെ ആയിരിക്കില്ല. അതിന് കാരണം ഓരോ വ്യക്തിയും ജനിച്ച സമയവും രാശിമാറ്റവുമാണ്. എന്നിരുന്നാലും രാശിഫലങ്ങള്‍ പരിശോധിക്കുന്നത് ഒരു പ്രതീക്ഷയുടെ അടിസ്ഥാനം കൂടിയാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം, ഇന്നത്തെ രാശിഫലം വിശദമായി...

Today Horoscope: തടസങ്ങള്‍ നേരിടേണ്ടതായി വരാം, പ്രതീക്ഷ കൈവിടാതിരിക്കൂ; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം (Image Credits: sarayut Thaneerat/Getty Images Creative)

Published: 

24 Nov 2024 06:13 AM

നക്ഷത്രഫലം, അത് നിസാരമായ ഒന്നല്ല. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാന്‍ പോകുന്നുവെന്ന് മനസിലാക്കാന്‍ നക്ഷത്രഫലങ്ങള്‍ പ്രകാരം സാധിക്കും. എന്നാല്‍ നക്ഷത്രങ്ങള്‍ ഒന്ന് തന്നെ ആയാലും എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത് ഒന്ന് തന്നെ ആയിരിക്കില്ല. അതിന് കാരണം ഓരോ വ്യക്തിയും ജനിച്ച സമയവും രാശിമാറ്റവുമാണ്. എന്നിരുന്നാലും രാശിഫലങ്ങള്‍ പരിശോധിക്കുന്നത് ഒരു പ്രതീക്ഷയുടെ അടിസ്ഥാനം കൂടിയാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം, ഇന്നത്തെ രാശിഫലം വിശദമായി…

മേടം

കുടുംബത്തിലെ സമാധാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്തും പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സ്വഭാവം മെച്ചപ്പെടും. പങ്കാളിയുടെ ആരോഗ്യം മോശമാകും. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഇടവം

വീട്ടില്‍ അതിഥികളെത്തും. മാതാപിതാക്കളുടെ ശ്രദ്ധാലുവായിരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും ഉപദേശം ലഭിക്കും. അവര്‍ നല്‍കുന്ന ഉപദേശം സ്വീകരിക്കുക. ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യേണ്ടി വരും.

മിഥുനം

ഇന്ന് ഭാഗ്യത്തിന്റെ ദിവസമാണ്. ജോലി സ്ഥലത്ത് തിരക്ക് അനുഭവപ്പെടും. പങ്കാളിയില്‍ നിന്നും സഹായം ലഭിക്കും. അപകട സാധ്യതയുണ്ട്, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക. ബിസിനസില്‍ നിന്നും ലാഭം ലഭിക്കും.

കര്‍ക്കിടകം

സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ സമയം തെളിയുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി സ്ഥലത്ത് നിന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നന്നായി ആലോചിച്ച ശേഷം മാത്രം കൈക്കൊള്ളുക.

ചിങ്ങം

വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ വിജയിക്കും. ബിസിനസില്‍ പുരോഗതിയുണ്ടാകും. പുതിയ അവസരങ്ങള്‍ വന്നുചേരും. ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക.

കന്നി

അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ വരവും ചിലവും സന്തുലിതമായി നിര്‍ത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തില്‍ സന്തോഷം വരും.

തുലാം

സാമൂഹികമ മേഖലയില്‍ സജീവമാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നേട്ടമുണ്ടാക്കും. ജോലി സ്ഥലത്ത് തിരക്ക് അനുഭവപ്പെടും. ശമ്പള വര്‍ധനവിന് സാധ്യതയുണ്ട്.

വൃശ്ചികം

ബിസിനസ് ആവശ്യത്തിന് എന്ത് തീരുമാനമെടുക്കുന്നതിന് മുമ്പും നന്നായി ആലോചിക്കുക. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങി തീരുമാനങ്ങളെടുക്കരുത്. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടതായി വരും.

Also Read: Astrology Tips: കണ്ടകശനി മാറി; ഈ ആറ് നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ നാളുകള്‍

ധനു

ജോലി സ്ഥലത്ത് സമ്മര്‍ദം നേരിടേണ്ടതായി വരും. പണം കൈമാറ്റം ചെയ്യുന്നതിന് ഈ ദിവസം നല്ലതല്ല. കുടുംത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. സഹോദരന്റെ സഹായത്താല്‍ ഇന്ന് പണം ലഭിക്കും.

മകരം

വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇന്നത്തെ ദിവസം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതുതായി തോന്നുന്ന ആശയങ്ങള്‍ ഉടനടി നടപ്പിലാക്കുക, അത് ഭാവിയില്‍ ഗുണം ചെയ്യും. സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും.

കുംഭം

ഭാഗ്യത്തിന്റെ ദിവസം ആണിത്. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമാണ്. വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുമ്പും നന്നായി ചിന്തിക്കുക. ജോലി സ്ഥലത്ത് സ്ത്രീ പങ്കാളിക്ക് ബുദ്ധിമുട്ടുകളുണ്ടാകും. കുടുംബവുമായി സമയം ചിലവഴിക്കും.

മീനം

കുടുംബ ബിസിനസില്‍ ലാഭം വര്‍ധിക്കും. കുടുംബാംഗങ്ങള്‍ സന്തോഷിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുക. വൈകുന്നേരം പ്രധാനപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു