AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക നില മെച്ചപ്പെടും, ഉത്തരവാദിത്തങ്ങൾ കുന്നുകൂടും; ഇന്നത്തെ സമ്പൂർണ രാശിഫലം

Today's Horoscope: ഇന്ന് ചിലർക്ക് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമാകും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യകരമായും സാമ്പത്തികപരമായും പ്രശ്നങ്ങളെ അഭിമുഖീകരിക്കണ്ടി വരും. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

Today’s Horoscope: സാമ്പത്തിക നില മെച്ചപ്പെടും, ഉത്തരവാദിത്തങ്ങൾ  കുന്നുകൂടും; ഇന്നത്തെ സമ്പൂർണ രാശിഫലം
Image Credit source: Pinterest
nithya
Nithya Vinu | Published: 21 Apr 2025 06:53 AM

രാശി അനുസരിച്ച് ഓരോരുത്തരുടെയും അതാത് ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് എല്ലാവർക്കും അനുകൂല സമയമാകണമെന്നില്ല. ഇന്ന് ചിലർക്ക് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമാകും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യകരമായും സാമ്പത്തികപരമായും പ്രശ്നങ്ങളെ അഭിമുഖീകരിക്കണ്ടി വരും. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

മേടം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വായ്പകൾ എടുക്കാൻ സാധ്യത. ഇന്ന് നിങ്ങൾ പങ്കെടുക്കുന്ന പ്രഭാഷണങ്ങളും ചർച്ചായോഗങ്ങളും നിങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങൾ കൊണ്ടുവരും.

ഇടവം
സാമ്പത്തിക നില മെച്ചപ്പെടുമെങ്കിലും അമിത ചെലവുണ്ടാകും. ഉത്തരവാദിത്തങ്ങൾ കുന്നുകൂടുന്നത് സമ്മർദ്ദം ഉണ്ടാക്കും. ആ​ഗ്രഹങ്ങൾ സഫലീകരിക്കും.

മിഥുനം
ജീവിത പങ്കാളിയുമായി വാക്ക്തർക്കത്തിന് സാധ്യത. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകണം. മത്സര പരീക്ഷകളിൽ വിജയത്തിന് സാധ്യത.

കർക്കടകം
ബാങ്കിടപാടുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മദ്യപാനം പോലുള്ള ശീലങ്ങൾ മാറ്റാനുള്ള മികച്ച ദിവസമാണിന്ന്. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കുക. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

ചിങ്ങം
ആരോഗ്യം മെച്ചമായി നിലകൊള്ളും. ബിസിനസ്സിലെയോ ജോലിസ്ഥലത്തെയോ ഉണ്ടാകുന്ന എന്തെങ്കിലും അശ്രദ്ധ മൂലം നിങ്ങൾക്ക് ഇന്ന് സാമ്പത്തിക നഷ്‌ടം ഉണ്ടാവാം. പുതിയ പദ്ധതികൾ എടുക്കുവാൻ ഉചിതമായ സമയമാണിന്ന്.

കന്നി
ആരോ​ഗ്യകാര്യത്തിനായി പണം ചെലവാക്കേണ്ടി വന്നേക്കാം. കുടുംബജീവിതത്തതിൽ പ്രശ്നങ്ങൾ ഉണ്ടാകും. പ്രണയത്തിന് അത്ര നല്ല ദിവസമല്ല. ഒഴിവ് സമയം പുതിയ എന്തെങ്കിലും ചെയ്യുന്നതിനായി ശ്രമിക്കും.

തുലാം
ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ കൊടുക്കുക. ഉചിതമായ രീതിയിൽ പണം സമ്പാദിക്കാൻ കഴിയും. നിങ്ങൾ‌ ചെയ്ത ജോലിയുടെ അം​ഗീകാരം മറ്റൊരാൾ തട്ടിയെടുക്കാൻ സാധ്യത. വിദ്യാർഥികൾ പഠനകാര്യത്തിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം
പണം സുരക്ഷിതമായി നിക്ഷേപിക്കുക. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. കടം നൽകിയ തുക തിരികെ ലഭിച്ചേക്കും.

ധനു
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ വേണം. ജോലി സ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകാൻ സാധ്യത. ധനപരമായ നേട്ടം വിവിധ ഇടങ്ങളിൽ നിന്ന് ഉണ്ടാകും.

മകരം
കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തരണം ചെയ്യുന്നതുവഴി എളുപ്പത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കും. ജോലി അന്വേഷിച്ച് നടത്തുന്ന യാത്രകൾ‌ വിജയിക്കും. നിക്ഷേപ പദ്ധതികളിൽ ശ്രദ്ധ വേണം.

കുംഭം
പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ബിസിനസ്സിൽ ശ്രദ്ധ പുലർത്തുക. യാത്രകൾ‌ ചെയ്യേണ്ടി വരും. ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യത. കോപം നിയന്ത്രിക്കുക. വ്യവസായികൾക്ക് അപ്രതീക്ഷിത ലാഭം ഉണ്ടാകും.

മീനം
ആരോ​ഗ്യനില മെച്ചമാകും. മറ്റുള്ളവരെ സഹായിക്കുന്നതിന് സമയം ചെലവഴിക്കും. ഭാര്യയുമായുള്ള വഴക്ക് മാനസിക സമ്മർദ്ദത്തിന് കാരണമാകും. തൊഴിൽ മേഖലയിൽ ശ്രദ്ധ പുലർത്തുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)