5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കാര്യങ്ങൾ ഒന്നും ശുഭകരമല്ല, ഈ നാളുകാർ ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം

January 2nd Horoscope: ഇന്ന് ജനുവരി 2 വ്യാഴം. രാശിഫലം അനുസരിച്ച് 12 കൂറുകാരുടെയും ഇന്നത്തെ ദിവസം മുൻകൂട്ടി അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്ത് നോക്കിയാലോ?

Today’s Horoscope: കാര്യങ്ങൾ ഒന്നും ശുഭകരമല്ല, ഈ നാളുകാർ ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)Image Credit source: Getty Images
athira-ajithkumar
Athira CA | Updated On: 02 Jan 2025 06:50 AM

2025-നെ വലിയ പ്രതീക്ഷകളോടെയാണ് നാം വരവേറ്റത്. സന്തോഷങ്ങളും സംഘടങ്ങളും ദുഖങ്ങളും എല്ലാം ജീവിതത്തിന്റെ ഭാ​ഗമാണ്. ഒരു ദിവസം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ നേരത്തെ അറിഞ്ഞ് പ്രവർത്തിച്ചാൽ എങ്ങനെയിരിക്കും? ഇന്ന് ജനുവരി 2 വ്യാഴം. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം പ്ലാൻ ചെയ്ത് നോക്കിയാലോ?

മേടം(അശ്വതി, ഭരണി, കാർത്തിക):

പുതുവത്സരത്തിൽ രാശിഫലം ഏറ്റവും അനുകൂലമായി നിൽക്കുന്നത് മേടക്കൂറുകാർക്കാണ്. ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് അനുകൂലമാണ്. കാര്യവിജയവും മത്സരവിജയവും കാണുന്നു. മറ്റുള്ളവർ അം​ഗീകരിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും. ശത്രുദോഷങ്ങൾ അവസാനിച്ചേക്കും. വളരെ കാലമായി മനസിൽ ഇട്ട് കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ നടക്കാം.

ഇടവം(കാർത്തിക, രോഹിണി, മകയിരം):

ഇടവക്കൂറുകാർക്ക് ജനുവരി 2 രാശിപ്രകാരം മോശം ദിവസമാണ്. തടസ്സങ്ങൾ വന്ന് ചേരാൻ ഇടയുണ്ട്.
കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം, ഇവ കാണുന്നു.

മിഥുനം(മകയിരം, തിരുവാതിര, പുണർതം):

ജനുവരി 2 മിഥുനം രാശിക്കാരെ സംബന്ധിച്ചും മോശം ദിവസമാണ്. വാഹനാപകടം സംഭവിക്കാൻ സാധ്യതയുണ്ട്. കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം എന്നിവ മനസിനെ അലട്ടിയേക്കാം. അടുത്ത് നിൽക്കുന്ന പലരും അകന്നേക്കാേം.

കർക്കടകം(പുണർതം, പൂയം, ആയില്യം):

കർക്കടക കൂറുകാർക്ക് ജോലി സ്ഥലത്ത് അം​ഗീകാരം ലഭിക്കുന്നതിനൊടൊപ്പം പ്രമൊഷനും ലഭിക്കും. ദീർഘകാലമായുള്ള പല ആ​ഗ്രഹങ്ങളും നടന്നേക്കും. കാര്യവിജയം, ഉപയോഗസാധനലാഭം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം):

ദീർഘകാലമായി അകന്ന് നിൽക്കുന്ന ബന്ധുകളുമായി അടുത്തേക്കാം. കാര്യവിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളും തൊഴിൽ അന്വേഷകരും മത്സര പരീക്ഷയിൽ വിജയിക്കാൻ ഇടയുണ്ട്. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ പോകാനും സാധ്യതയുണ്ട്.

കന്നി(ഉത്രം, അത്തം, ചിത്തിര):

രാശിപ്രകാരം കന്നിക്കൂറുകാർക്ക് മോശം സമയമാണ്. കുടുംബ കലഹത്തിനുള്ള സാധ്യതയുണ്ട്. കാര്യപരാജയം, അലച്ചിൽ, ചെലവ് എന്നിവ നിങ്ങളെ മാനസിക പ്രയാസത്തിലേക്ക് നയിച്ചേക്കാം. സുഹൃത്തുകളുമായുള്ള കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

തുലാം(ചിത്തിര, ചോതി, വിശാഖം):

മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ ഉപേക്ഷിക്കേണ്ടി വരും. വിചാരിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് നിങ്ങളെ മാനസികമായി അലട്ടിയേക്കാം. ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

വൃശ്ചികം(വിശാഖം, അനിഴം, തൃക്കേട്ട):

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനു(മൂലം, പൂരാടം, ഉത്രാടം):

അപ്രതീക്ഷിത ചെലവ് മൂലമുള്ള വായ്പാശ്രമങ്ങൾ പരാജയപ്പെടാം. കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുദോഷം, അലച്ചിൽ ഇവ കാണുന്നു. ​ദാമ്പത്യജീവിതം ശുഭകരമായിരിക്കില്ല.

മകരം(ഉത്രാടം, തിരുവോണം, അവിട്ടം):

മകരം രാശിക്കാർക്ക് ജനുവരി 2 രാശിപ്രകാരം മികച്ച ദിവസമാണ്. ജോലി സ്ഥലത്ത് അം​ഗീകാരം ലഭിക്കും. കാര്യവിജയം,ശത്രുക്ഷയം, സാമ്പത്തിക നേട്ടം ഇവ കാണുന്നു. തൊഴിൽപരമായും അല്ലാതെയും നടത്തുന്ന ചർച്ചകൾ ഫലവത്താവാം.

കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി):

കാര്യപരാജയം, അപകടഭീതി, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. പലകാര്യങ്ങളിലും തടസ്സങ്ങൾ വന്നു ചേരാം.

മീനം (പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി):

മീനം രാശിയിൽ ഉള്ള നാളുകൾക്ക് തൊഴിലിടത്ത് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിച്ചേക്കും. പല കാരണങ്ങൾ കൊണ്ടും നടക്കാതെ പോയ ആ​ഗ്രഹങ്ങൾ നടന്നേക്കാം. കാര്യവിജയം, സാമ്പത്തികനേട്ടം, ഉപയോഗസാധനലാഭം ഇവകാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)