Today’s Horoscope: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ, ആരോ​ഗ്യം മോശമായേക്കും; അറിയാം ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope In Malayalam: ചിലർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവുമാണെങ്കിൽ മറ്റ്ചിലർക്ക് അത്ര നല്ല ദിവസമാകണമെന്നില്ല. മനക്ലേശം, ആരോ​ഗ്യ പ്രശ്നം, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ അവരെ അലട്ടിയേക്കാം. എന്നാൽ നമ്മുടെ രാശിഫലങ്ങൾക്കും ജനന സമയം അനുസരിച്ചും ഇതെല്ലാം മാറി മറിയും.

Today’s Horoscope: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ, ആരോ​ഗ്യം മോശമായേക്കും; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

neethu-vijayan
Published: 

12 Apr 2025 06:19 AM

ഓരോർത്തർക്കും ഓരോ ദിവസം വ്യത്യസ്തമായിരിക്കും. ചിലർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവുമാണെങ്കിൽ മറ്റ്ചിലർക്ക് അത്ര നല്ല ദിവസമാകണമെന്നില്ല. മനക്ലേശം, ആരോ​ഗ്യ പ്രശ്നം, ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ അവരെ അലട്ടിയേക്കാം. എന്നാൽ നമ്മുടെ രാശിഫലങ്ങൾക്കും ജനന സമയം അനുസരിച്ചും ഇതെല്ലാം മാറി മറിയും. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. സമൂഹത്തിൽ അംഗീകാരം ലഭിക്കും. എന്നാൽ ഇന്ന് യാത്രകൾക്ക് അനുകൂലമായ ദിവസമല്ല. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

ഇടവം

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. അമിത പണ ചെലവ് സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായേക്കും. കുടുംബത്തിലെ മുതിർന്ന ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും.

മിഥുനം

ഈ രാശിക്കാർ ഇന്ന് ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യാൻ. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. അമിത ചിലവുകൾ നിയന്ത്രിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

കർക്കിടകം

ഇന്ന് നിങ്ങളുടെ കുടുംബത്തിൽ സന്തോഷമുണ്ടാകും. ബിസിനസ്സിൽ മെച്ചമുണ്ടാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അഹങ്കാരം കാണിക്കാതിരിക്കാൻ ശ്രമിക്കുക. ശത്രുക്കൾ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുന്നുണ്ടാവും.

ചിങ്ങം

ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. മാനസികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക.

കന്നി

നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യവും ആലോചിച്ച് വേണം ചെയ്യാൻ. അല്ലാത്തപക്ഷം അബദ്ധങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം നല്ലതായി മുന്നോട്ട് പോകും. ബിസിനസ്സി‍ൽ മെച്ചമുണ്ടാകും. അതിനാൽ നിങ്ങളുടെ വരുമാനം വർധിക്കും.

തുലാം

വീട്ടിലെ ചിലവുകൾ കൂടാനുള്ള സാധ്യത കാണുന്നു. കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.

വൃശ്ചികം

ഇന്ന് ഈ രാശികാരായിട്ടുള്ള കുട്ടികളുടെ കാര്യത്തിൽ അല്പം ശ്രദ്ധ ആവശ്യമാണ്. അവരുടെ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം. പദ്ധതിയിട്ടിരിക്കുന്ന യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. ജോലി ചെയ്യുന്ന ആളുകൾക്ക് മികച്ച സ്ഥാനകയറ്റം ലഭിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും.

ധനു

ഇന്ന് നിങ്ങൾക്ക് മാനസിക സമ്മർദ്ദം കുറയും. പ്രണയ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകും. നിങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ അത് മറ്റാരോട്ലും തുറന്ന് സംസാരിക്കുക. വൈകുന്നേരം മം​ഗളകാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.

മകരം

ഇന്ന് നിങ്ങൾ പുതിയ വീട് വാങ്ങാൻ സാധ്യതയുണ്ട്. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. പുതിയ ബിസിനസ് തുടങ്ങാൻ നല്ല ദിവസമാണ്. പ്രണയ ജീവിതത്തിൽ സന്തോഷമുണ്ടാകും.

കുംഭം

കുംഭം രാശിക്കാർ ഇന്ന് യാത്രകൾ പദ്ധതിയിടും. നിങ്ങളുടെ വരുമാനം കുറയാനും അതോടൊപ്പം ചിലവുകൾ കൂടാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മീനം

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷമുണ്ടാകും. മം​ഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷകളിൽ വിജയം ഉറപ്പായിരിക്കും.

(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടിവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

സൂര്യ നമസ്കാരം ചെയ്താലുള്ള ഗുണങ്ങൾ ഇതാ
ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷിച്ച് സാനിയ
കണ്ണുകളെ കാത്തുസൂക്ഷിക്കാം; ഇവ കഴിക്കൂ
ചക്ക ഐസ്‌ക്രീം തയ്യാറാക്കിയാലോ?