5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്ന്‌ പുതിയ കരാറുകളിൽ ഏര്‍പ്പെടുന്നവർ ജാഗ്രത പാലിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 20: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം.

Today Horoscope: ഇന്ന്‌ പുതിയ കരാറുകളിൽ ഏര്‍പ്പെടുന്നവർ ജാഗ്രത പാലിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ നക്ഷത്രഫലം (Image Credits: sarayut Thaneerat/Getty Images Creative)
nandha-das
Nandha Das | Published: 20 Nov 2024 06:42 AM

ഇന്ന് നവംബർ 20 ബുധനാഴ്ച. 12 രാശിക്കാരിൽ ആർക്കൊക്കെയാണ് ഇന്നത്തെ ഗുണഫലങ്ങൾ? ഓരോ വ്യക്തിയുടെയും അതാത് ദിവസങ്ങളിലെ അനുഭവം അവരുടെ രാശികൾക്കനുസരിച്ച് മാറുന്നു. ഇന്ന് നിങ്ങളുടെ ഭാഗ്യം നിങ്ങൾക്കായി കരുതിയിരിക്കുന്നത് എന്തെന്ന് അറിയാൻ, നോക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർ ഇന്ന് പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏർപ്പെടാതിരിക്കുന്നത് ഉത്തമം. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുന്നത് നന്ന്. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടും. സമുദ്രവാഹനങ്ങളിൽ ജോലി ലഭിക്കാൻ സാധ്യത.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് ഭൂമിസംബന്ധമായ പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാധ്യത. മാതാപിതാക്കളിൽ നിന്നും ധനസഹായം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. പ്രണയബന്ധം ദൃഢമാകും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം രാശിക്കാർക്ക് ഇന്ന് കടബാധ്യതകൾ ഒഴിവാക്കാനുള്ള വഴി തെളിഞ്ഞുവരും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങളിൽ നിന്നും ധനസഹായം ലഭിക്കും. പൂർവിക സ്വത്ത് കൈവരാൻ ഇടയുണ്ട്. ഗൃഹ നിർമ്മാണത്തിൽ തടസ്സം നേരിട്ടേക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ഭൂമിസംബന്ധമായ കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാകും. സഹോദരങ്ങളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ അനാവശ്യ വിവാദങ്ങൾ കേൾക്കേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരമായിരിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ദാമ്പത്യ ബന്ധം മെച്ചപ്പെടും. അപവാദങ്ങൾ മാറിക്കിട്ടും. പ്രണയബന്ധം ദൃഢമാകും. തൊഴിൽരംഗത്ത്‌ അംഗീകാരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി രാശിക്കാർക്ക് ഇന്ന് പൊതുവെ ശത്രുശല്യം കുറവായിരിക്കും. കലാരംഗത്തും, ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. യാത്രകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. ആഡംബര വസ്തുക്കൾ, ആഭരണം എന്നിവ ലഭിക്കാൻ യോഗം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് ഭൂമിസംബന്ധമായ ഇടപാടുകളിലൂടെ ലാഭമുണ്ടാകും. പൂർവിക സ്വത്തിനെ ചൊല്ലി കലഹം ഉണ്ടാകും. വാഹന സംബന്ധമായ കേസുകളിൽ ഏർപ്പെടാൻ സാധ്യത. സുഹൃത്തുക്കളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് തൊഴിൽലബ്ദി, പ്രണയ സാഫല്യം എന്നിവയുണ്ടാകും. പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. പൂർവിക സ്വത്ത് കൈവരാൻ ഇടയുണ്ട്. ദാമ്പത്യബന്ധം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് കച്ചവടത്തിൽ നിന്നും നല്ല ലാഭമുണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊതുവെ നല്ല മെച്ചമുണ്ടാകും. മുൻപ് കടം കൊടുത്ത പണം തിരികെ ലഭിക്കും. നേരിട്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ ഉണ്ടായേക്കും. എങ്കിലും, പൊതുവെ നല്ല സമയമാണ്. മാതാപിതാക്കളിൽ നിന്നും സഹായം ലഭിക്കും. വിദേശത്ത് നിന്നും ധനസഹായം ലഭിച്ചേക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർക്ക് ഇന്ന് വ്യാപാരത്തിൽ മുന്നേറ്റമുണ്ടാകും. വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് ബന്ധുക്കളുമായി കലഹിക്കാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി ഒത്തുപോകുന്നത് നന്ന്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായി പല നേട്ടങ്ങളും കൈവരും. പെൺകുട്ടികൾക്ക് ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അയൽക്കാരുമായി സഹകരണം ഉണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കാൻ യോഗം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)