Today’s Horoscope: അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope Malayalam on April 19: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയാണ്? അനുകൂലമാണോ അല്ലയോ? തുടങ്ങിയ കാര്യങ്ങൾ അറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

ഇന്ന് ഏപ്രിൽ 19, ഞായറാഴ്ച. ഓരോരുത്തരുടെയും രാശി അനുസരിച്ച് അതാത് ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് അനുകൂല സമയമുള്ള രാശിക്കാർക്ക് നാളെയും ഇതേ നില തുടരണമെന്നില്ല. നേരെ മറിച്ചും. ഇന്ന് പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിട്ട രാശിക്കാർക്ക് നാളെ അനുകൂല സമയമായിരിക്കാം. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയാണ്? അനുകൂലമാണോ അല്ലയോ? തുടങ്ങിയ കാര്യങ്ങൾ അറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമായിരിക്കില്ല. അനാവശ്യചിന്തകൾ വർധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ശ്രദ്ധ വേണം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. ദാമ്പത്യ ഭിന്നതകൾ ഉണ്ടാകാം. ബിസിനസിൽ നഷ്ടമുണ്ടായേക്കാം. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. ആരോഗ്യ നില തൃപ്തികരം. യാത്രകൾ ഗുണകരമായി മാറാം. വരുമാനം വർദ്ധിക്കും. കന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കാം. പരീക്ഷയിൽ വിജയം നേടും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. അവിചാരിത നേട്ടങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. കൃഷിയിൽ നിന്ന് ലാഭമുണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ജോലിഭാരം കൂടും. പല കാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടക്കണമെന്നില്ല.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് അലസത ഒഴിവാക്കണം. കലഹങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മനസമാധാനം കുറയാം. അധിക ചെലവ് വന്നുചേരാം. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിക്കണം. വരുമാനം കുറയാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധു സഹായം ലഭിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ജോലിയിൽ അനുകൂല സ്ഥലം മാറ്റം ലഭിക്കാം. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുണ്യ സ്ഥലം സന്ദർശിക്കും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് മേൽ ഉദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം. രോഗങ്ങൾ പിടിപെടാം. അധിക ചെലവ് വന്നുചേരാം. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. അഭിമാനക്ഷതം ഏൽക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ദാമ്പത്യ ഭിന്നതകൾ ശമിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം തൃപ്തികരം.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർ ഇന്ന് പല വെല്ലുവിളികളും നേരിട്ടേക്കാം. വസ്തുക്കൾ നഷ്ടമാകാം. ശ്രമങ്ങൾ ഫലം കാണാതെ വരാം. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. മനഃപ്രയാസം ഉണ്ടാകും. വേദനിപ്പിക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയും. ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. ജോലിയിൽ സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് പൂർവിക സ്വത്ത് ലഭിക്കാം. ശ്രമങ്ങൾ ഫലം കാണും. വരുമാനം വർധിക്കും. നേട്ടങ്ങൾ കൈവരിക്കും. അംഗീകാരം ലഭിക്കും. വരുമാനം വർധിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ ഗൃഹം വാങ്ങാം. ബിസിനസ് ലാഭകരമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)