Today’s Horoscope: ബിസിനസ് ലാഭകരമാകും, കടം കൊടുത്ത പണം മടക്കി കിട്ടും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Today Horoscope Malayalam on April 16: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Todays Horoscope: ബിസിനസ് ലാഭകരമാകും, കടം കൊടുത്ത പണം മടക്കി കിട്ടും; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

nandha-das
Published: 

16 Apr 2025 06:07 AM

ഇന്ന് ഏപ്രിൽ 16, ബുധനാഴ്ച. ഓരോ രാശിക്കും അനുസരിച്ച് ഓരോരുത്തരുടെയും ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ചില രാശിക്കാർക്ക് അനുകൂല സമയമാണെങ്കിൽ മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. ചിലർക്ക് ഇന്ന് ജോലിയിൽ നേട്ടം, അംഗീകാരം എന്നിവ ലഭിക്കുമ്പോൾ മറ്റ് ചിലർ തൊഴിൽ രംഗത്ത് പല പ്രശ്നങ്ങളും നേരിട്ടേക്കാം. ചില രാശിക്കാർക്ക് സാമ്പത്തിക ലാഭം ആണെങ്കിൽ മറ്റുള്ളവർക്ക് സാമ്പത്തിക നഷ്ടമായിരിക്കും. എന്നാൽ ഇതേസ്ഥിതി നാളെ തുടരണമെന്നില്ല. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അംഗീകാരം, ഉത്സാഹം എന്നിവ കാണുന്നു. ബിസിനസ് ലാഭകരമാകും. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. കടം കൊടുത്ത പണം മടക്കി കിട്ടാം. ഭൂമി വാങ്ങാൻ യോഗം. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. യാത്രകൾ ഗുണകരമായി മാറാം. സൽക്കാരങ്ങളിൽ പങ്കെടുക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ശരീരസുഖക്കുറവ് അനുഭവപ്പെടാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. മനസ്സമാധാനം കുറഞ്ഞ ദിവസം ആയിരിക്കും. സാമ്പത്തിക ഞെരുക്കാം ഉണ്ടാകാം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരിക്കും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയമാണ്. വാഹനം വാങ്ങാൻ യോഗം. ശ്രമങ്ങൾ ഫലം കാണും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് കലഹങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അലസത ഒഴിവാക്കണം. മനസമാധാനം കുറയാം. അധിക ചെലവ് വന്നുചേരാം. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിക്കണം. വരുമാനം കുറയാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് മത്സരങ്ങളിൽ വിജയിക്കും. ഇഷ്ടഭക്ഷണസമൃദ്ധി കാണുന്നു. പുതിയ ഗൃഹം വാങ്ങാൻ യോഗം. ശത്രുക്കൾ മിത്രങ്ങളാകും. പുതിയ ഉദ്യോഗം ലഭിക്കാം. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. സാധനങ്ങൾ നഷ്ടപ്പെടാം. രോഗങ്ങൾ പിടിപെടാം. വാഗ്‌വാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. വരുമാനം കുറയാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ബുദ്ധിമുട്ട് നേരിടും. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. മനഃപ്രയാസം അനുഭവപ്പെടാം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടാം. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് പല മേഘകളിലും നേട്ടങ്ങൾ കൈവരിക്കും. വാഹനം വാങ്ങാൻ യോഗം. ഏറെ നാളായുള്ള ശ്രമങ്ങൾ ഫലം കാണും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ലഭിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് തർക്കങ്ങളിൽ ഏർപെടാതിരിക്കാൻ ശ്രദ്ധിക്കണം. പല വെല്ലുവിളികളും നേരിട്ടേക്കാം. അധിക ചെലവ് വന്നു ചേരാൻ സാധ്യത. വസ്തുക്കൾ നഷ്ടമാകാം. ലക്ഷ്യത്തോടെടെയുള്ള യാത്രകൾ പരാചയപ്പെടാം. മനഃപ്രയാസം അനുഭവപ്പെടാം.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് വരുമാനം വർധിക്കും. കളഞ്ഞുപോയ വസ്തു തിരികെ ലഭിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ബിസിനസിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും, ആത്മവിശ്വാസം അനുഭവപ്പെടും; ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Today’s Horoscope: ‘അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക’; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Horoscope : ഇന്ന് അലച്ചിലും അസ്വസ്ഥതയും മാത്രമോ? ഈ നാളുകാര്‍ക്ക് വെല്ലുവിളികള്‍; രാശിഫലം നോക്കാം
Thrissur Pooram 2025: ആറാട്ടുപുഴ പൂരത്തിനെത്താത്തവർക്ക് തൃശ്ശൂർ പൂരമുണ്ടായി, തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, വേറെയും ക്ഷേത്രങ്ങളുണ്ട്
Astrology Malayalam : ഗജകേസരി രാജയോഗം, ഈ നാല് രാശിക്കാർക്ക് വലിയ നേട്ടം
Today’s Horoscope: ബിസിനസിൽ നേട്ടം, ആഗ്രഹങ്ങൾ നിറവേറും; ഇന്നത്തെ സമ്പൂർണ രാശിഫലം
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം
എന്താണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം? (ഐബിഎസ്)