5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണം; അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Today Horoscope Malayalam October 6: ചിങ്ങം രാശിക്കാർ ഇന്ന് വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ആരെയും അമിതമായി വിശ്വസിക്കുന്നത് നല്ലതല്ല.

Today Horoscope: ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണം; അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
nandha-das
Nandha Das | Updated On: 06 Dec 2024 14:56 PM

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല സമയമാണ്. പൂർവിക സ്വത്ത് കൈവരാൻ സാധ്യത. ആരോഗ്യനിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായേക്കും. അപ്രതീക്ഷിതമായി മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിച്ചേക്കും.  ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. അയൽക്കാരോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറുന്നത് നന്ന്.
വൈദ്യുതാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. ആരോഗ്യനില അത്ര നല്ലതായിരിക്കില്ല.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും നല്ല രീതിയിൽ പുരോഗതിയുണ്ടാകും. വിദേശ യാത്രകൾ പോകാൻ സാധ്യത. പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചേക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. കച്ചവടത്തിൽ ലാഭമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സന്താന സൗഖ്യം ഉണ്ടാകും. ജോലി സ്ഥലത്ത് സഹകരണം ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സന്ധ്യയ്ക്ക് ശേഷം അത്ര മെച്ചമുണ്ടാകില്ല. വീട്ടിലെത്തുന്ന അതിഥികൾ ശല്യമായി മാറിയേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർ ഇന്ന് വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ആരെയും അമിതമായി വിശ്വസിക്കുന്നത് നല്ലതല്ല. പൂർവിക സ്വത്ത് കൈവരാൻ സാധ്യത. ആരോഗ്യനിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. മാതാവിന്റെ ബന്ധുക്കളുമായി അകൽച്ചയുണ്ടായേക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർ ഇന്ന് എല്ലാവരുമായും സഹകരിച്ച് പോകുന്നതാണ് നന്ന്. പ്രേമ കാര്യങ്ങളിൽ വിജയം ഉണ്ടാകും. ആരോഗ്യം നല്ലതാവാനും മോശമാകാനും സാധ്യത. ചികിത്സയുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവഴിക്കേണ്ടി വരും. പരീക്ഷികൾ ഉന്നത വിജയം ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ഇടപഴകാൻ അവസരമുണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർ ഇന്ന് സഹപ്രവർത്തകരുമായി സഹകരണത്തിൽ പോവുന്നതാണ് നല്ലത്. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാൻ സാധ്യത. പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് കരാർ, ഉടമ്പടി എന്നിവയിൽ ഒപ്പുവയ്ക്കാതിരിക്കുന്നതാണ് ഉത്തമം. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. അപ്രതീക്ഷിതമായി മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിച്ചേക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർ ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. വസ്ത്രവ്യാപാരികൾക്ക് ലാഭമുണ്ടാകും. സാമ്പത്തിക നിലയിൽ മെച്ചമുണ്ടാകും. സ്ത്രീകൾ കാരണം കലഹത്തിൽപെടുകയോ അപവാദം പരക്കുകയോ ചെയ്യാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യവസായം പുരോഗമിക്കും. ബാങ്കിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്നും അംഗീകാരം ലഭിക്കും. പരീക്ഷകളിൽ വിജയം കൈവരിക്കാനാകും. ദൂരയാത്രകൾ പോകേണ്ടതായി വരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ ഇന്ന് കുടുംബത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായേക്കും. സഹോദരങ്ങളെ സഹായിക്കാൻ അവസരമുണ്ടാകും. വിവാഹനിശ്ചയം നടക്കാൻ സാധ്യത. വിനോദ മത്സരങ്ങളിൽ വിജയമുണ്ടാകും. ഉദ്യോഗസ്ഥന്മാർക്ക് സ്ഥലം മാറ്റത്തിന് സാധ്യത. ഔഷധ വ്യാപാരികൾക്ക് ലാഭമുണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് അയൽക്കാരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യത. പരീക്ഷകളിൽ വിജയം കൈവരിക്കും. വിദേശയാത്ര നീട്ടിവയ്‌ക്കേണ്ടതായി വരും. സന്താന ഭാഗ്യമുണ്ടാകും. ഭൂമി സ്വന്തമായി ലഭിക്കാം. ലോണിനുള്ള അപേക്ഷ അനുവദിച്ച് കിട്ടാൻ സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News