Today Horoscope: ഈ രാശിക്കാർ മുൻകരുതലുകളോടെ നീങ്ങുക; പുതിയ ആളുകളിൽ അമിത വിശ്വാസം അർപ്പിക്കേണ്ടതില്ല: ഇന്നത്തെ രാശിഫലം

Today Horoscope Malayalam: ദൂരെ ​​ദേശങ്ങളിൽ നിന്ന് സന്തോഷവാർത്ത ഇവരെ തേടി എത്തും. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് ചില രാശികരുടെ ആരോഗ്യനില അത്രയ്ക്ക് നല്ലതായിരിക്കില്ല. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

Today Horoscope: ഈ രാശിക്കാർ മുൻകരുതലുകളോടെ നീങ്ങുക; പുതിയ ആളുകളിൽ അമിത വിശ്വാസം അർപ്പിക്കേണ്ടതില്ല: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

sarika-kp
Published: 

26 Oct 2024 06:31 AM

ഇന്ന് ഏതൊക്കെ രാശിക്കാർക്കായിരിക്കും അനുകൂല – പ്രതികൂല ഫലങ്ങൾ ഉണ്ടാവുക. ചിലർക്ക് ഇന്ന് കുടുംബാംഗങ്ങളുടെ സന്തോഷത്തിനു വേണ്ടി കൂടുതൽ സമയം മാറ്റിവേക്കണ്ടതായുണ്ട്. ചില രാശിക്കാർക്ക് ഇന്ന് ചെറിയ പ്രശ്നങ്ങളുടെ പേരിൽ പിരിമുറുക്കം കൂടുതൽ അനുഭവിക്കേണ്ടി വരും. എന്നാൽ ചില രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. ദൂരെ ​​ദേശങ്ങളിൽ നിന്ന് സന്തോഷവാർത്ത ഇവരെ തേടി എത്തും. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് ചില രാശികരുടെ ആരോഗ്യനില അത്രയ്ക്ക് നല്ലതായിരിക്കില്ല. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

ഇന്ന് മേടം രാശിക്കാർക്ക് പിരിമുറുക്കം അനുഭവപ്പെടും. എന്നാൽ വേവലാതിപ്പെടേണ്ട കാര്യം ഇല്ല. നിങ്ങൾക്ക് സാമ്പത്തിക ലാഭം കൈവരിക്കാനുള്ള സാധ്യതയുണ്ട്. മുൻപ് പണം കടം നൽകിയവർ ഇന്ന് തിരിച്ചുനൽകും. വീട്ടിൽ പൂർത്തീകരിക്കുവാനുള്ള ജോലികൾക്കും അനുകൂലമായ ദിവസമാണ്. മുമ്പ് നിർവഹിക്കാൻ കഴിയാത്ത അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യം മെച്ചപ്പെട്ടതാകും. ഇന്നത്തെ ദിവസം കൂടുതൽ പണം ചിലവാകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊത്തുള്ള സമയം പരമാവധി ആനന്ദകരമാക്കുക. ഈ രാശിയിലുള്ള യുവാക്കൾ ഇന്ന് അവരുടെ ജീവിതത്തിലെ സ്നേഹത്തിന്റെ അഭാവം മനസ്സിലാക്കും.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

ഇന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല ദിവസമായിരിക്കും. നിങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുറച്ച് സമയം എടുക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എല്ലാം കാര്യവും പങ്കുവയ്ക്കുന്നത് ഇന്ന് അത്ര നല്ലതായിരിക്കണമെന്നില്ല. പുതിയ ആളുകളിൽ അമിത വിശ്വാസം അർപ്പിക്കേണ്ടതില്ല.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

ചിലവുകൾ നിയന്ത്രിച്ച് മുന്നോട്ട് പോവുക. അമിതമായി പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം ശ്രമിക്കുക. ഈ രാശിക്കാർ മുൻകരുതലുകളോടെ നീങ്ങുക. ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് പ്രയോജനകരമാകും. നിങ്ങൾ വളരെക്കാലം കാണാൻ ആ​ഗ്രഹിക്കുന്നവരെ ഇന്ന് കണ്ടുമുട്ടാൻ ഇടവരും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ഇന്നത്തെ ദിവസം വിലപിടിപ്പുള്ള വസ്തുക്കൾ പ്രത്യേകം ശ്രദ്ധിക്കുക. അശ്രദ്ധമായി പ്രവർത്തിക്കുന്നത് മോഷണത്തിനോ നഷ്ടപെടുന്നതിനോ ഉള്ള സാധ്യത വർദ്ധിപ്പിക്കും. പ്രണയ മനോഭാവത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റം നിങ്ങളെ വളരെയധികം അസ്വസ്ഥനാക്കും. സന്താനങ്ങൾ മൂലം സന്തോഷമുണ്ടാകും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ലേശം ഉണ്ടായേക്കാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് തിടുക്കപ്പെട്ട് നിക്ഷേപങ്ങൾ നടത്തരുത്. നിക്ഷേപങ്ങളെ സാധ്യമായ എല്ലാ വശങ്ങളിലൂടേയും നിരീക്ഷിച്ചില്ലായെങ്കിൽ നഷ്ടം ഉറപ്പാണ്.ബന്ധുക്കളെ സന്ദർശിക്കാൻ ഇടവരും. വളരെക്കാലത്തിനുശേഷം നിങ്ങൾക്ക് സുഹൃത്തുക്കളുമൊത്ത് നല്ല സമയങ്ങൾ ആസ്വദിക്കാം, പക്ഷേ നിങ്ങളുടെ ആരോഗ്യത്തെ അവഗണികാത്തിരിക്കുക. വിദേശത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

ഈ രാശിയിലുള്ള വിവാഹിതരായവർക്ക് ഇന്ന് അവരുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ സംഭാഷണം നിയന്ത്രിക്കുക. ഇന്ന്, നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ചെലവഴിക്കാൻ നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. നിങ്ങളുടെ സ്നേഹം അവർ ആസ്വദിക്കുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. കായിക മത്സരങ്ങളിൽ വിജയം ഉണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

ദിർഘനാളായുള്ള രോഗത്തിൽ നിന്നും നിങ്ങൾ സുഖപ്പെടും. ചിലവുകൾ വർദ്ധിക്കും. സുഹൃത്തുക്കൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിനായി നല്ല ഉപദേശങ്ങൾ നൽകും. പ്രണയ സ്മരണകൾ നിങ്ങളുടെ ദിവസം കയ്യടക്കും. ഈ രാശികാർക്ക് ഇന്ന് ധാരാളം സമയം ലഭിക്കും. വൈവാഹിക ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്.പൂർവിക സ്വത്ത് കൈവരാൻ സാധ്യത. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ഗർഭിണികൾക്ക് അത്ര നല്ല ദിവസമല്ല. നടക്കുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കണം. കുടുംബത്തിലെ എല്ലാ കടബാധ്യതകളും നിങ്ങൾ വീട്ടും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിഹം വിജയിക്കും.സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

പ്രത്യേക മുൻകരുതലുകൾ എടുക്കുക. പണം പല കാര്യങ്ങളിലും ചെലവഴിക്കപ്പെടും. കുടുംബാംഗങ്ങൾ സഹായപ്രധമായിരിക്കും എന്നാൽ വളരെയധികം അവകാശങ്ങൾ ഉന്നയിക്കുകയും ചെയ്യും. ഒഴിവുസമയങ്ങളിൽ അവരുടെ ജോലികൾ പൂർത്തിയാക്കാൻ ഉപയോഗിക്കണം. ഇത് നിങ്ങൾക്ക് പ്രയോജനകരമാകും. ഏതെങ്കിലും തരത്തിലുള്ള നഷ്ടത്തിലേക്ക് നയിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

ഇന്ന് നിങ്ങളുടെ സ്വപ്നങ്ങളും യാഥ്യാർത്ഥ്യവും പ്രണയം വിജയിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാൻ ചിന്തിക്കുന്നവർക്ക് ഇന്ന് അനുകൂലമായിരിക്കും. ആത്‌മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ ദൂരം യാത്ര ചെയ്യാൻ അവസരം ഉണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരുടെ പ്രശംസാപാത്രമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
Today’s Horoscope : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പലതാണ് പ്രശ്‌നങ്ങള്‍, ഈ നാളുകാര്‍ ജാഗ്രതൈ; രാശിഫലം നോക്കാം
Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ