5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam October 11: ഭയം വേണ്ട, നിങ്ങളിലേക്ക് പണം വന്നുചേരും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope: ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? അതുമായി ബന്ധപ്പെട്ട ചെറിയ സൂചന നല്‍കാന്‍ നക്ഷത്രഫലത്തിന് സാധിക്കും. നോക്കാം ഇന്നത്തെ നക്ഷത്രഫലം വിശദമായി തന്നെ.

Today Horoscope Malayalam October 11: ഭയം വേണ്ട, നിങ്ങളിലേക്ക് പണം വന്നുചേരും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
shiji-mk
Shiji M K | Updated On: 11 Oct 2024 06:12 AM

ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? അതുമായി ബന്ധപ്പെട്ട ചെറിയ സൂചന നല്‍കാന്‍ നക്ഷത്രഫലത്തിന് സാധിക്കും. നോക്കാം ഇന്നത്തെ നക്ഷത്രഫലം (Horoscope) വിശദമായി തന്നെ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ കാര്യതടസം, മനപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം എന്നിവയായിരിക്കും സംഭവിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, നഷ്ടം, അലച്ചില്‍ എന്നിവയുണ്ടാകാനിടയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

Also Read: Navaratri 2024: പൂജവെച്ചത് എടുക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; അറിയേണ്ടതെല്ലാം…

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം എന്നീ കാര്യങ്ങള്‍ സംഭവിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, മനപ്രയാസം, അഭിമാനക്ഷതം എന്നിവയോടൊപ്പം കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം എന്നിവയും സംഭവിച്ചേക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം എന്നിവയുണ്ടാകാനിടയുണ്ട്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം, നേട്ടം എന്നിവ ഉണ്ടാകും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, അലച്ചില്‍, ചെലവ്, ധനതടസം എന്നിവ ഈ ദിവസം നിങ്ങളെ തേടിയെത്തിയേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിടയുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, ശത്രുശല്യം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, ധനതടസം എന്നിവ സംഭവിക്കാം.

Also Read: Navaratri 2024: നവരാത്രി ദിനങ്ങളിൽ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റം എന്നിവ ഉണ്ടാകാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ധനയോഗം എന്നിവ സംഭവിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)