Today Horoscope: കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ വീണ്ടും തലയുയർത്തും; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope Malayalam Vrischikam One: ഇന്ന് വ‍ൃശ്ചികം ഒന്ന്... മണ്ഡലകാലത്തിന് തുടക്കമായിരിക്കുന്നു. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അല്പം മുൻപേ അറിയാൻ സാധിക്കുന്നത് നല്ല കാര്യമാണ്. അത്തരത്തിൽ ചില സൂചനകൾ രാശിഫലങ്ങൾ നിങ്ങൾക്ക് നൽകും. ഓരോ രാശിക്കും ഈ ദിവസം എങ്ങനെയായിരിക്കുമെന്നറിയാൻ നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.

Today Horoscope: കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ വീണ്ടും തലയുയർത്തും; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image credits: Freepik)

Published: 

18 Nov 2024 06:43 AM

മേടം

തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിയ്ക്കും. നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അതിന് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ എന്തെങ്കിലും കരാർ ഉറപ്പിക്കാനുള്ള സാധ്യത കാണുന്നു. ഒരു സുഹൃത്തിൻ്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ നിങ്ങൾ ഇന്ന് വൈകുന്നേരം സമയം ചെലവഴിക്കും.

ഇടവം

യാത്രകൾ ഒഴിവാക്കുക, കാരണം നിങ്ങൾക്ക് അപകട സാധ്യതയുണ്ട്. റിസ്ക് എടുത്താൽ, നിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. പണത്തിൻ്റെ കാര്യത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ആരാ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനം

ജോലി കഠിനാധ്വാനം ചെയ്യേണ്ടി വരും. ഭാവിയിൽ ഇത് നേട്ടങ്ങൾക്ക് കാരണമാകും. നിങ്ങളുടെ കുട്ടിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളിൽ ഇന്ന് തീരുമാനം എടുക്കേണ്ടി വരും. മാതാപിതാക്കളുടെ ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്.

കർക്കിടകം

കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ വീണ്ടും തലയുയർത്താൻ സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ഒരു സഹപ്രവർത്തകനുമായി തർക്കമുണ്ടായേക്കാം.

ചിങ്ങം

നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ ചെലവഴിയ്ക്കാൻ കഴിയും. മതപരമായ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

കന്നി

ഇന്ന് ഈ നാളുകാർക്ക് ഭാഗ്യം വർദ്ധിയ്ക്കുന്ന ദിവസമാണ്. എന്തെങ്കിലും വസ്തു വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അതിന് നല്ല ദിവസമാണ് ഇന്ന്. ഭാവിയിൽ ഇത് നിങ്ങൾക്ക് ​ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് കഠിനാധ്വാനത്തിലൂടെ മാത്രമെ വിജയം കൈവരിക്കാൻ കഴിയൂ.

തുലാം

ഇന്ന് ചില കാരണങ്ങളാൽ മനസ്സ് അൽപ്പം അശാന്തമായിരിയ്ക്കും. ഒരാളുമായി തർക്കമുണ്ടായേകാം, അതിൽ നിങ്ങളുടെ പങ്കാളിയുടെ പിന്തുണയുണ്ടാകും. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ നീങ്ങും. കുടുംബത്തിലെ ചില തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും.

വൃശ്ചികം

ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും തർക്കം നടന്നിരുന്നെങ്കിൽ അതും ഇന്ന് അവസാനിക്കും. നിങ്ങൾ ഇന്ന് ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങിക്കരുത്. കാരണം അത് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.

ധനു

ഇന്ന് നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗവുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം. സംസാരം നിയന്ത്രിയ്ക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങൾ അനാവശ്യമായി പണം ചെലവഴിക്കും. എന്നാൽ നിങ്ങളുടെ വരുമാനം കണക്കിലെടുത്ത് നിങ്ങൾ ചെലവഴിക്കണം.

മകരം

ഇന്ന് ജോലിയിലും ബിസിനസ്സിലും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഒരു അന്തരീക്ഷം ഉണ്ടാകും.പ്രധാനപ്പെട്ട ജോലികൾ ആദ്യം അത് ചെയ്യുക. അത് കൂടുതൽ നീട്ടിവെക്കരുത്. അല്ലാത്തപക്ഷം അത് നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണമാകും.

കുംഭം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതിയെ മെച്ചപെടും. ഇന്ന് നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കും. അത് നിങ്ങളുടെ പൊതു പിന്തുണ വർദ്ധിപ്പിക്കും. ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടാം.

മീനം

ഇന്ന് നിങ്ങൾ എന്ത് ജോലി ചെയ്താലും അത് ഉത്സാഹത്തോടെ ചെയ്യും. എന്തെങ്കിലും തർക്കം നടക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അത് ഒഴിവാക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം അത് നിയമപരമായി മാറിയേക്കാം. ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു