5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: പ്രണയം വിവാഹത്തിലേക്ക് എത്തും: ചിങ്ങം രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം

Today Horoscope Malayalam November 17: ഇന്ന് ചില കൂറുകാർ അനാവശ്യ ആരോപണങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് സാമ്പത്തികപരമായും, ആരോഗ്യപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

Today Horoscope: പ്രണയം വിവാഹത്തിലേക്ക് എത്തും: ചിങ്ങം രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
sarika-kp
Sarika KP | Updated On: 17 Nov 2024 07:28 AM

ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് അത്ര നല്ലതായിരിക്കണം എന്നില്ല. ഇന്ന് ചില കൂറുകാർ അനാവശ്യ ആരോപണങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് സാമ്പത്തികപരമായും, ആരോഗ്യപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് നിങ്ങള്‍ക്ക് പുതിയ തുടക്കങ്ങൾക്ക് പറ്റിയ ദിവസമാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവ നിങ്ങളെ പ്രചോദിപ്പിക്കും. പ്രൊഫഷണല്‍ രംഗത്ത്, സഹപ്രവര്‍ത്തകരുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ല സമയമാണ്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക; ഒരു ചെറിയ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും.മൊത്തത്തില്‍, നിങ്ങളുടെ ദിവസം പോസിറ്റിവിറ്റിയും പുരോഗതിയും നിറഞ്ഞതായിരിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ വന്നുചേരും. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷ കൊണ്ടുവരും. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ജോലിയിലോ ബിസിനസ്സിലോ സ്ഥാനക്കയറ്റത്തിന് സഹായിക്കും. കൂടാതെ, ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിസ്സാര കാര്യങ്ങളിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ചിട്ടയായ വ്യായാമവും സമീകൃതാഹാരവും പിന്തുടരുക. ഇത് നിങ്ങള്‍ക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമാകണമെന്നില്ല.. നിങ്ങളുടെ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാൻ ഇന്ന് പറ്റാതെ വരും. സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകുക. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. വ്യക്തിബന്ധങ്ങളില്‍, നിങ്ങളുടെ സ്വാഭാവിക മനോഹാരിതയും മര്യാദയും നിങ്ങളെ പ്രിയപ്പെട്ടവരുമായി അടുപ്പിക്കും. ആരോഗ്യത്തിന്റെ വീക്ഷണകോണില്‍, മാനസികാരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ധ്യാനത്തിന്റെയോ യോഗയുടെയോ സഹായം സ്വീകരിക്കുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കര്‍ക്കിടകം രാശിക്കാർക്ക് ഇന്ന് ജോലിസംബന്ധമായ കാര്യത്തിൽ വിജയിക്കാൻ ഇടവരും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും. ആരോ​ഗ്യസംബന്ധമായ കാര്യത്തിൽ ശ്രദ്ധ പുലർത്തുക. ബിസിനസ്സ് മേഖലയില്‍, ഒരു പ്രധാന പ്രോജക്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്നത്തെ ദിവസം ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും. ജോലികളില്‍ ഉന്നത ഉദ്യോ​ഗസ്ഥരുടെ പഴികേൾക്കാൻ ഇടവരും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ തടസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ദൂരെയാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇന്ന് മാറ്റിവെക്കുക

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിലും ജോലിയിലെ സമ്മര്‍ദ്ദം നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് പ്രധാനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ല ദിവസവമായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അത് നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നല്ല സ്വാധീനം ചെലുത്തും. സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ​ഗുണം ചെയ്യും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. പ്രണയം വിവാഹത്തിലേക്ക് എത്തും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. ഇന്ന് ചെയ്യുന്ന എല്ലാ കാര്യത്തിലും നിങ്ങൾ വിജയിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും, ആളുകള്‍ നിങ്ങളുടെ ഉപദേശത്തെ വിലമതിക്കും. പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനും ഈ സമയം ഉപയോഗിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യത്തിൽ സ്ഥിരത ഉണ്ടാകും. ജോലി സ്ഥലത്ത് ഇന്ന് ഉയർച്ചകൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമം ചെയ്യാനും ധ്യാനിക്കാനും പരിശീലിക്കുക. അതുവഴി നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കാന്‍ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പങ്കാളിയുമായുള്ള സ്‌നേഹവും പരസ്പര ധാരണയും വര്‍ദ്ധിക്കും. അത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും നിങ്ങളുടെ വികാരങ്ങളും ചിന്തകളും അവരുമായി പങ്കുവെക്കാനുമുള്ള ശരിയായ അവസരമാണിത്. ഇന്നത്തെ ദിവസം ചെറിയ ക്ഷീണം അനുഭവപ്പെടും.ശ്രദ്ധയോടെ പണം ചെലവഴിക്കുക, പുതിയ നിക്ഷേപ അവസരങ്ങള്‍ പരിഗണിക്കുക. പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് പോകുക. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർക്ക് അവരുടെ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധപുലർക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പോകുക. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മാനസിക സമാധാനം വര്‍ദ്ധിപ്പിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് മനസ്സിന് സന്തോഷം നല്‍കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ഇന്ന് നിങ്ങൾക്ക് ജോലികാര്യത്തിൽ വിജയം ഉണ്ടാകും. ജോലിയിൽ റിസ്‌ക് എടുക്കാൻ ഭയപ്പെടരുത്. കാരണം ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെടും. അത് നിങ്ങളെ മറ്റുള്ളവരോട് കൂടുതൽ അടുപ്പമുള്ളവരാക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ന് സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. എന്നാൽ നിങ്ങളുടെ മാനസികവും വൈകാരികവുമായ അവസ്ഥ ശ്രദ്ധിക്കേണ്ടതുണ്ട്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)