5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: വ‍ൃശ്ചികം ഒന്ന്… ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് വൻ നേട്ടം; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope Malayalam Vrischikam One: ഇന്ന് വ‍ൃശ്ചികം ഒന്ന്... മണ്ഡലകാലത്തിന് തുടക്കമായിരിക്കുന്നു. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അല്പം മുൻപേ അറിയാൻ സാധിക്കുന്നത് നല്ല കാര്യമാണ്. അത്തരത്തിൽ ചില സൂചനകൾ രാശിഫലങ്ങൾ നിങ്ങൾക്ക് നൽകും. ഓരോ രാശിക്കും ഈ ദിവസം എങ്ങനെയായിരിക്കുമെന്നറിയാൻ നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.

Today Horoscope: വ‍ൃശ്ചികം ഒന്ന്… ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് വൻ നേട്ടം; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: FREEPIK
neethu-vijayan
Neethu Vijayan | Published: 16 Nov 2024 06:48 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് മേടക്കൂറുകാർക്ക് ചെലവുകൾ വർദ്ധിക്കുന്ന ദിവസമാണ്. എന്നാൽ ബിസിനസിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം നേടാൻ സാധ്യതയുണ്ട്. അതിനാൽ മാനസിക സമാധാനം വർധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. നേത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടാൻ മടിക്കരുത്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് നിങ്ങളുടെ കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. മനസിലുള്ള കാര്യങ്ങൾ ആരെങ്കിലുമായി പങ്കുവെച്ചാൽ മാനസിക ഭാരം കുറയും. വ്യാപാരത്തിൽ ചെറിയ ലാഭത്തിനുള്ള സാധ്യത കാണുന്നു. വിദേശത്ത് താമസമാക്കിയ പ്രിയപ്പെട്ട ആളുകളിൽ നിന്ന് നല്ല വാർത്ത കേൾക്കാം. മുതിർന്നവരുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് പഠന രംഗത്തെ തടസ്സങ്ങൾ നീക്കാനാവും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ജോലി ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അതിന് അനുകൂല ദിവസമാണ്. ഇതിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകുന്നു.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഇന്ന് ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം ചെലവിടും. ഇതിലൂടെ മാനസിക സമാധാനം വർധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില വാർത്തകൾ നിങ്ങളെ സന്തോഷിപ്പിക്കും. മംഗളകരമായ ചില ചടങ്ങുകൾ കുടുംബത്തിൽ നടക്കും. കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹം ഉറപ്പിക്കാനുള്ള സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ ആരോഗ്യം ഇന്ന് മോശമായേക്കാം. അതിനാൽ ഭക്ഷണശീലങ്ങളിൽ ശ്രദ്ധ വേണം. ഉദര പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ആവശ്യ സന്ദർഭങ്ങളിൽ വൈദ്യ സഹായം തേടുക. ചില ബിസിനസ് ഇടപാടുകളിൽ പെട്ട് കുടുങ്ങി കിടന്നിരുന്ന പണം നിങ്ങളുടെ കൈവശം വന്നുചേരും. ഇതുവഴി സാമ്പത്തിക പ്രശ്നങ്ങൾ തീരും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് ​ഗുണദോഷ സമ്മിശ്ര ദിവസമാണ്. കുടുംബാംഗങ്ങളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുണ്ട്. ചെറുകിട വ്യാപാരികൾ വളരെയധികം ശ്രദ്ധിക്കണം കാരണം, ചില നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ബിസിനസ് ആവശ്യത്തിന് സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വായ്പ എടുക്കേണ്ടി വരും. ഇതുവഴി താൽക്കാലിക പ്രശ്നങ്ങൾ അവസാനിക്കും. മക്കളുടെ വിവാഹ കാര്യത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ അത് നീങ്ങികിട്ടും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യത ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചിക രാശിക്കാർക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളികളുമായി വഴക്കുകൾ ഉണ്ടായേക്കാം. ബന്ധുക്കളിൽ നിന്ന് കടം വാങ്ങുന്നത് ഒഴിവാക്കുക. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക. സർക്കാർ ജോലിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്ക് ഇന്ന് നല്ല ദിവസമാണ്. അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളിൽ ആശ്വാസം ഉണ്ടാകും. സ്ഥലം, വാഹനം, വീട് എന്നിവ വാങ്ങാനോ വിൽക്കാനോ ശ്രമിക്കുന്നവർക്ക് അത് നടപ്പിലാകും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ നിങ്ങളും ദുഃഖിതനായി കാണപ്പെടും. ആളുകളെ സഹായിക്കാൻ മുന്നിട്ട് നിൽക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലികൾ കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. മുടങ്ങിക്കിടന്ന ജോലികൾ ആദ്യം പൂർത്തിയാക്കും. ചില ആളുകളുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തുക. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധിക്കുക. ഇന്ന് നടത്തുന്ന യാത്രകളിൽ നിന്ന് പ്രയോജനം ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് നങ്ങൾക്ക് പുതിയ സ്ഥാനമാനങ്ങളും വന്നുചേരും. സമ്പത്ത് വർധിക്കും. വസ്തു സംബന്ധമായ ചില ഇടപാടുകൾക്ക് പരിഹാരമാകും. എന്നാൽ ഇതിനുമുമ്പായി ഇടപാടിന്റെ എല്ലാ രേഖകളും വിശദമായി പരിശോധിക്കുക. ഇല്ലെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം നിലനിർത്തുക.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ബിസിനസിൽ ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. മക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ വന്നുചേരും. വൈകുന്നേരം ബന്ധു സന്ദർശനം ഉണ്ടാകും. മറ്റു ചില സ്രോതസ്സുകളിലൂടെ സാമ്പത്തിക നേട്ടം നിങ്ങളെ തേടിയെത്തും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)