5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ‘പ്രശ്നങ്ങൾ വന്നേക്കാം, വിജയം നിങ്ങളോടൊപ്പം’; ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

Today Horoscope: ചിലർക്ക് ഇന്ന് ഭാ​ഗ്യത്തിന്റെയും നേട്ടത്തിന്റെയും ദിവസമാകാം, മറ്റ് ചിലർക്ക് നഷ്ടത്തിന്റെയും. അത്തരത്തിൽ ഇന്നത്തെ സമ്പൂർ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Today Horoscope: ‘പ്രശ്നങ്ങൾ വന്നേക്കാം, വിജയം നിങ്ങളോടൊപ്പം’; ഇന്നത്തെ സമ്പൂർണ്ണ രാശിഫലം
Today HoroscopeImage Credit source: Freepik
nithya
Nithya Vinu | Published: 02 Apr 2025 06:33 AM

ജ്യോതിഷം അനുസരിച്ച് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഈ രാശിഫലങ്ങളാൽ ഇന്നത്തെ ജീവിതം ഏങ്ങനെയായിരിക്കുമെന്ന് നിർണയിക്കുന്നത്. ചിലർക്ക് ഭാ​ഗ്യത്തിന്റെയും നേട്ടത്തിന്റെയും ദിവസമാകാം, മറ്റ് ചിലർക്ക് നഷ്ടത്തിന്റെയും. അത്തരത്തിൽ ഇന്നത്തെ സമ്പൂർ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം
കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ദൂര യാത്രകൾക്ക് സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലി സ്ഥലത്തെ തടസ്സങ്ങൾ മാറും.

ഇടവം
പരീക്ഷകളിൽ വിജയം കൈവരിക്കും. പുതിയ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യും. സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യത. ജാ​ഗ്രതയോടെ മുന്നോട്ട് പോവുക.

മിഥുനം
സാമ്പത്തിക പുരോ​ഗതിക്ക് സാധ്യത. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക. ആ​ഗ്രഹങ്ങൾക്ക് പിന്നാലെ പായുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം.

കർക്കടകം
കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരി​ഹാരം കണ്ടെത്തും. കൂട്ടുക്കാരുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര പോകും. മെച്ചപ്പെട്ട തൊഴിലിന് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിക്കും.

ചിങ്ങം
സാമ്പത്തിക നഷ്ടത്തിന് സാധ്യത. അതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മാതാപിതാക്കളുടെ ആ​ഗ്രഹം നിറവേറ്റും. സംസാരത്തിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കുക.

കന്നി
പഴയ സുഹൃത്തുക്കളുമായി സൗഹൃദം പുതുക്കും. ജീവിതപങ്കാളിയുമായി ദൂരയാത്ര ചെയ്യും. ജോലി സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കും.

തുലാം
അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. തൊഴിൽ മേഖലയിലെ സമ്മർദ്ദത്തിന് സാധ്യത. വിമർശനങ്ങളിൽ തളരില്ല.

വൃശ്ചികം
അം​ഗീകാരങ്ങൾ തേടിയെത്തും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ബന്ധങ്ങളെയും കൂട്ടായ്മകളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ധനു
രക്ഷിതാക്കളുടെ ആ​ഗ്രഹങ്ങൾ സഫലീകരിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും വേ​ഗത്തിൽ പരി​ഹാരം കണ്ടെത്തും.

മകരം
ദൂരയാത്രകൾക്ക് സാധ്യത. ഈ രാശികാർ ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി തുടങ്ങും.

കുംഭം
പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യത. ചെലവുകൾ വർ‌ധിക്കാൻ സാധ്യതയുള്ളതിനാൽ പണമിടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മീനം
അപ്രതീക്ഷിത സാമ്പത്തിക നേട്ടം. തൊഴിൽ സ്ഥലത്ത് അധിക സമയം ചെലവഴിക്കേണ്ടി വരും. ബന്ധുക്കൾ തമ്മിലെ ഭിന്നത മാറാൻ മധ്യസ്ഥത വഹിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)