Today’s Horoscope: ‘സാമ്പത്തിക ലാഭം, ജോലി കാര്യത്തിലും ശ്രദ്ധ വേണം’; വിഷു നാളിലെ സമ്പൂർണ രാശിഫലം
Today Horoscope Malayalam: ചില രാശിക്കാർക്ക് ഇന്ന് അംഗീകാരവും സാമ്പത്തിക വളർച്ചയും ഉണ്ടാകും. എന്നാൽ മറ്റ് ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും അപകടങ്ങളുമാണ്. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.

മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഓരോ രാശിക്കും ദിവസത്തിനും അനുസരിച്ച് ഫലം മാറിക്കൊണ്ടേയിരിക്കും. ചില രാശിക്കാർക്ക് അംഗീകാരവും സാമ്പത്തിക വളർച്ചയും ഉണ്ടാകും. എന്നാൽ ചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും അപകടങ്ങളുമാണ്. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.
മേടം
വസ്തു സംബന്ധമായ കാര്യങ്ങളിൽ നേട്ടമുണ്ടാകാൻ സാധ്യത. എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.
ഇടവം
വ്യാപാരികൾ ജോലിയിൽ ശ്രദ്ധ പുലർത്തണം. അശ്രദ്ധയാൽ ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വാക്കുകളിൽ വരുന്ന വീഴ്ച ജോലി സ്ഥലത്ത് നിങ്ങൾക്ക് ദോഷം ചെയ്യും.
മിഥുനം
സാമ്പത്തിക ലാഭം ലഭിക്കും. മറ്റുള്ളവർക്ക് കടം കൊടുത്ത പണം തിരികെ ലഭിക്കും. ശത്രുക്കൾക്കെതിരെ വിജയം നേടും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക.
കർക്കടകം
തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. നിങ്ങളുടെ കഠിനാധ്വാനം ഫലം തരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഇന്ന് ഭാഗ്യ ദിനം. കുൂടുതൽ അറിവുകൾ സ്വന്തമാക്കുക.
ചിങ്ങം
മതപരമായ ചടങ്ങുകൾക്കായി പണം ചെലവഴിക്കും. യാത്രകൾ പോകാൻ സാധ്യത. സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
കന്നി
ശത്രുക്കളെ ശ്രദ്ധയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുക. ജോലി സ്ഥലത്തെ രാഷ്ട്രീയത്തിൽ ചെന്ന് പെടരുത്. സാമ്പത്തികമായി ലാഭം ലഭിക്കും.
തുലാം
വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. സാമ്പത്തികമായ ലാഭങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം
ബിസിനസിൽ നല്ല സമയം. പ്രവൃത്തികൾക്കനുസരിച്ചുള്ള ഫലം ലഭിക്കും. മറ്റുള്ളവരെ ദ്രോഹിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത.
ധനു
വരവിനനുസരിച്ച് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക. മാനഹാനിക്ക് സാധ്യത. മറ്റുള്ളവരെ സ്വാധീനിച്ച് സ്വന്തം കാര്യങ്ങൾ നടത്താൻ ശ്രമിക്കരുത്. ഉപയോഗമില്ലാത്ത കാര്യങ്ങൾക്ക് ഇന്ന് സമയം കളയേണ്ടി വരും.
മകരം
സുഹൃത്തുക്കളുടെ സഹായത്തോടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കൃത്യസമയത്ത് ജോലികൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർഥികൾ മത്സര പരീക്ഷയിൽ വിജയം നേടാൻ സാധ്യത.
കുംഭം
ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. വരുമാനത്തിലും വർധനവ് ഉണ്ടാകും. ജോലി സ്ഥലത്തും ഇന്ന് മികച്ച ദിവസം. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടും.
മീനം
ജോലിസ്ഥലത്ത് പരിചയക്കുറവ് പ്രശ്നമാകും. ജോലിക്ക് വേണ്ടിയുള്ള മത്സര പരീക്ഷകളെ അഭിമുഖീകരിക്കും. സാമ്പത്തികമായി നല്ല ദിവസം. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)